ADVERTISEMENT

കാട്ടിനുള്ളിലൂടെ, ബസിന്‍റെ സൈഡ് സീറ്റിലിരുന്നൊരു യാത്രയെന്നാല്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഒരു  സ്വപ്നസാഫല്യമാണ്. മഞ്ഞും മഴയുമെല്ലാം ആസ്വദിച്ച്, കാടിന്‍റെ കുളിരിലേക്ക് കണ്ണുംനട്ട് പോയി വരാനുള്ള അവസരം കുറച്ചുകാലമായി കെഎസ്ആര്‍ടിസി യാത്രാപ്രേമികള്‍ക്ക് നല്‍കിവരുന്നുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ അടിപൊളി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ഒരുക്കുന്ന, കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പരിപാടി  വലിയ വിജയമാണ്. വീക്കെന്‍ഡുകളില്‍ ഒന്നു റിലാക്സ് ചെയ്യാനും കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനും കൂട്ടുകാര്‍ക്കൊപ്പം കറങ്ങിത്തിരിയാനുമെല്ലാമായി ആയിരക്കണക്കിനാളുകളാണ് ഈ യാത്രകള്‍ തിരഞ്ഞെടുക്കുന്നത്.

gavi-trip

കേരളത്തിലെ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആനവണ്ടിയുടെ കിടിലന്‍ യാത്രാപാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ സൂപ്പര്‍ഹിറ്റായ ഒരു യാത്രയാണ് ഗവിയിലേക്കുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം തുടങ്ങി പല ജില്ലകളില്‍ നിന്നും ഗവിയിലേക്ക് ടൂറിസ്റ്റ് പാക്കേജുകള്‍ ഉണ്ട്. ഈ വരുന്ന മേയ് മാസം  ആലപ്പുഴ ജില്ലയില്‍ മാത്രം, ഏഴു ഡിപ്പോകളില്‍ നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പുറപ്പെടുന്നുണ്ട്. ഏകദേശം പത്തൊന്‍പതോളം യാത്രകളാണ് ആലപ്പുഴയില്‍ നിന്ന് മാത്രം ഗവിയിലേക്ക് പുറപ്പെടുന്നത്.

ഡിപ്പോകളും യാത്രാസമയവും ചുവടെ:

കായംകുളം ഡിപ്പോ

ഗവി - പരുന്തുംപാറ യാത്ര, 

ഉച്ചഭക്ഷണവും, ബോട്ടിങ്ങും ഉള്‍പ്പെടെ, ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1550/- രൂപ. 

യാത്രാ തീയതികൾ- മെയ് 11(വ്യാഴാഴ്ച), മെയ് 24, മെയ് 26

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9605440234 , 9400441002,

മാവേലിക്കര

ഗവി - പരുന്തുംപാറ യാത്ര, 

ഉച്ചഭക്ഷണവും, ബോട്ടിങ്ങും ഉള്‍പ്പെടെ, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1500/- രൂപ. 

യാത്രാ തീയതികൾ- മെയ് 7 (ഞായറാഴ്ച), മെയ് 17 (ബുധറാഴ്ച), മെയ് 25 (വ്യാഴാഴ്ച).

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും-9446313991,9947110905

എടത്വ

ഗവി - പരുന്തുംപാറ യാത്ര, 

ഉച്ചഭക്ഷണവും, ബോട്ടിങ്ങും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെ, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1500/- രൂപ. യാത്രാ തീയതികൾ- മെയ് 9(ചൊവ്വാഴ്ച) മെയ് 15 (തിങ്കളാഴ്ച)

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9846475874, 9947059388

ചെങ്ങന്നൂര്‍

ഗവി - പരുന്തുംപാറ യാത്ര

ഉച്ചഭക്ഷണവും, ബോട്ടിങ്ങും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെ ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1450/- രൂപ. യാത്രാ തീയതികൾ- മെയ് 5(വെള്ളിയാഴ്ച) മെയ് 16 (ചൊവ്വാഴ്ച), മെയ് 20(ശനിയാഴ്ച), മെയ് 30 (ചൊവ്വാഴ്ച)

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9846373247, 9496726515.

ഹരിപ്പാട് ഡിപ്പോ

ഗവി - പരുന്തും പാറ യാത്ര

ഉച്ചഭക്ഷണവും, ബോട്ടിങ്ങും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെ, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1600/-രൂപ. 

യാത്രാ തീയതികൾ- മെയ് 7(ഞായറാഴ്ച), മെയ് 31(ബുധനാഴ്ച)

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9947812214 , 9447975789

ആലപ്പുഴ

ഗവി - പരുന്തുംപാറ യാത്ര

ഉച്ചഭക്ഷണവും, ബോട്ടിങ്ങും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെ, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1700/- രൂപ. യാത്രാ തീയതികൾ- മെയ് 10(ബുധനാഴ്ച) മെയ് 23 (ചൊവ്വാഴ്ച), മെയ് 31 (ബുധനാഴ്ച).

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9895505815,

9446617832

ചേര്‍ത്തല

ഗവി - പരുന്തുംപാറ യാത്ര, 

ബോട്ടിംഗും, എന്‍ട്രി ഫീസും,ബസ്സ് ടിക്കറ്റ് നിരക്കും ഉള്‍പ്പെടെ, ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1850/- രൂപ. 

യാത്രാ തീയതികൾ- മെയ് 04(വ്യാഴാഴ്ച) മെയ് 26 (വെള്ളിയാഴ്ച),

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9633305188, 9846507307.

തെക്കന്‍ ജില്ലകളില്‍ നിന്ന് മാത്രമല്ല, മലബാറില്‍ ഉള്ളവര്‍ക്കും ഗവി യാത്രയ്ക്ക് അടുത്തമാസം അവസരമൊരുങ്ങുന്നുണ്ട്. കണ്ണൂരിൽ നിന്നുള്ള ആദ്യ ഗവി യാത്ര മേയ് അഞ്ച് വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക് കണ്ണൂർ ഡിപ്പോയിൽ നിന്നു പുറപ്പെടും. കുമളി, രാമക്കൽമേട്, ചെല്ലാർകോവിൽ , ഒട്ടകത്തലമേട് , ഗവി, പരുന്തുംപാറ എന്നിങ്ങനെ ഇടുക്കിയിലുള്ള ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകള്‍ എല്ലാം തന്നെ ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English Summary: ksrtc budget trip to Gavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com