ADVERTISEMENT
sikkim-trip3

പശ്ചിമബംഗാളിനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കൻനെക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് സിക്കിം. വടക്കുകിഴക്കിന്റെ സൗന്ദര്യറാണി. തിരക്കും ആളും ബഹളവും ഇല്ലാതെ സ്വച്ഛമായ അന്തരീക്ഷത്തിൽ വിശ്രമിക്കാനും മലമടക്കുകളുടെ സാഹസികതയിലേക്ക് അടിപതറാതെ നടന്നു കയറാനും മഞ്ഞുറഞ്ഞ തടാകങ്ങളിൽ അലസമലസം നടക്കാനും ഇവിടെ ഒട്ടേറെ അവസരമുണ്ട്. ഫൊട്ടോഗ്രഫിയിൽ ആനന്ദവും ആവേശവും തേടുന്നവർക്ക് ഇവിടെ സ്വപ്നസമാനമായ അവസരങ്ങളാണ് ലഭിക്കുക. സമുദ്രനിരപ്പിൽ നിന്നും 300 മീ ഉയരത്തിലുള്ള സ്ഥലം മുതൽ 8556 മീ ഉയരമുള്ള, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗയുടെ ഹിമശിഖരം ഇവിടെ വിരുന്നൊരുക്കുന്നു. 

ഗാങ്ടോക്ക്

അതിഭാവുകത്വമില്ലാതെ ഒരു നഗരമാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക്. ടിബറ്റുമായി ഭൂമിശാസ്ത്രപരമായും സാമൂഹികമായുള്ള തുടർച്ചയെന്നോണം ബുദ്ധിസത്തിന്റെ വർണക്കാഴ്ചകളും ഇവിടെ കാണാം. കാഞ്ചൻജംഗയുടെ താഴ്‍വരകൾ ഹരിതാഭവും മനോഹരമായ ചെറുവെള്ളച്ചാട്ടങ്ങളണിഞ്ഞ്സുന്ദരിയായും കാണപ്പെട്ടു. 

നംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി

sikkim-trip1

പരമ്പരാഗത ടിബറ്റൻ ശൈലിയിലുള്ള കെട്ടിടത്തിലാണ് നംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. വജ്രയാനബുദ്ധിസത്തിന്റെ വലിയൊരു മ്യൂസിയം കൂടിയാണ് ഈ സ്ഥാപനം. കാലങ്ങളോളം പഴക്കം ചെന്ന താളിയോല ഗ്രന്ഥങ്ങളും ടിബറ്റൻ ടാങ്കകളും ഒക്കെ കാണാൻ ഇവിടെ അവസരമുണ്ട്. 

റുംടെക് മൊണാസ്ട്രി

ഗാങ്ടോക്കിനു സമീപം പച്ചപുതച്ചൊരു താ‍ഴ്‍വരയിലാണ് പൗരാണികമായ റുംടെക് മൊണാസ്ട്രി. കഗ്യുബുദ്ധിസത്തിന്റെ ഇന്നത്തെ ഏറ്റവും പ്രധാനസങ്കേതമാണ് ഇത്. ഓമനത്തമുള്ള മുഖത്തോടെയും കുട്ടിത്തത്തിന്റെ കുസൃതികളോടെയും വരവേൽക്കുന്ന കുട്ടിലാമമാർ മുതൽ മനുഷ്യന്റെ ജീവിതയാതനകളെ ദാർശനികതത്ത്വങ്ങളുടെ പ്രകാശത്തിൽ നോക്കിക്കാണുന്ന ബുദ്ധ ഭിക്ഷുക്കളെ വരെ ഇവിടെ കണ്ടുമുട്ടാനാകുന്നു. 

റുംടെക് മൊണാസ്ട്രിയിലേക്ക് പ്രവേശിക്കുമ്പോഴേ ശ്രദ്ധയിൽപെടുക താന്ത്രിക ബുദ്ധമതത്തിന്റെ ചായക്കൂട്ടിൽ വരച്ചിട്ടിരിക്കുന്ന ചുമർചിത്രങ്ങളാണ്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ബുദ്ധഭിക്ഷുക്കൾ സവിശേഷമായ കാഹളങ്ങളും മറ്റു വാദ്യഘോഷങ്ങളും മുഴക്കുന്നു. കണ്ണിനും കാതിനും കൗതുകം പകരുന്നു റുംടെക് മൊണാസ്ട്രി. 

ഗുരുദോങ്മർ തടാകം

sikkim-trip

വടക്കൻ സിക്കിമിൽ സോപ്ത താഴ്‍വരയിൽ നിന്നും 30 കി.മീ യാത്ര ചെയ്താൽ ഗുരുദോങ്മർ തടാകക്കരയിൽ എത്താം. സമുദ്രനിരപ്പിൽ നിന്നും 5150 മീ ഉയരത്തിലുളള ജലാശയം മഞ്ഞുറഞ്ഞു കിടക്കുന്നു. ഇവിടം ബുദ്ധമതക്കാരുടെ തീർഥാടനസ്ഥലം  കൂടിയാണ്. ചുറ്റും മഞ്ഞണിഞ്ഞ കൊടുമുടികൾ, അവയ്ക്ക് മാറ്റു കൂട്ടാനെന്നപോലെ പല നിറങ്ങളിലുള്ള ബുദ്ധപതാകകളും. വടക്കൻ സിക്കിമിൽ ലാചങും യുംതാങ് താഴ്‍വരയും യാത്രികർക്ക് ഒഴിവാക്കാനാകില്ല.

എങ്ങനെ എത്താം

പശ്ചിമബംഗാൾ ആണ് സിക്കിമിലേക്കുള്ള പ്രവേശനകവാടം.

പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയാണ് കൂടുതൽ സർവീസുകളുള്ള വിമാനത്താവളം. (124 കിലോമീറ്റർ അകലെ). സിക്കിമിലെ ആദ്യ വിമാനത്താവളം പാക്യോങ് എയർ പോർട്ട് പ്രവർത്തനമാരംഭിച്ചിട്ടേയുള്ളൂ.

ന്യൂ ജൽപായ്ഗുരിയാണ് ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിെട നിന്നും ഗാങ്ടോക്കിലേക്ക് റോഡ്മാർഗം സഞ്ചരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com