ADVERTISEMENT

 സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകൾ സമ്മാനിക്കുന്ന നിരവധി ദ്വീപുകളുണ്ട്. മിക്ക സഞ്ചാരികളും കാണാൻ കൊതിക്കുന്ന കാഴ്ചകളാണ് ലക്ഷദ്വീപിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും പ്രകൃതി ഒരുക്കിയിരിക്കുന്നത്. ‌ലോക സഞ്ചാരികളുടെ ഇടയില്‍ പ്രശസ്തമായ ഈ ദ്വീപുകള്‍. ഇവയല്ലാതെ നിരവധി കൊച്ചു ദ്വീപുകള്‍ ഇന്ത്യയിലു‌ണ്ട്.

അതുപോലൊരു ചരിത്രം കഥപറയുന്ന ദ്വീപ് ‍ഗുജറാത്തിലുമുണ്ട്. കൗതുകങ്ങള്‍ ഒളിപ്പിച്ച് ദിയു ദ്വീപ്. പോര്‍ച്ചുഗീസ് സംസ്കാരവും ഇന്ത്യന്‍ സംസ്കാരവും ഒ‌ത്തുചേര്‍ന്ന് വേറിട്ട അനുഭവം സഞ്ചാരികള്‍ക്ക് ഒരുക്കുന്ന ദ്വീപാണ് ദിയു ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാ‌യതിനാല്‍ ഗുജറാത്ത് സ്റ്റൈലിലുള്ള ഭക്ഷണം രുചിക്കാം. ഗുജറാത്തിലേക്ക് യാത്ര തിരിക്കാം

ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതൊരു കേന്ദ്രഭരണ പ്രദേശമാണ്.

.പ്രധാന കാഴ്ചകൾ:

ഗംഗേശ്വർ ക്ഷേത്രം – ദിയുവിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഫാദും ഗ്രാമത്തിലാണ് ഗംഗേശ്വർ ക്ഷേത്രം. ഗുഹയ്ക്കുള്ളിലായാണ് ക്ഷേത്രം. പ്രതിഷ്ഠ ശിവനാണ്.

നഗോവ ബീച്ച് – ദിയുവിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് മനോഹരമായ നഗോവ തീരം. അർധവൃത്താകൃതിയിലാണ് ഈ തീരം. ദിയുവിലെ തന്നെ ഏറ്റവും വലുതും ശാന്തമനോഹരവുമായ  മറ്റൊരു ബീച്ചാണ് ഗോഗ്ല. വാട്ടർ സ്പോർട്സുകൾ നടക്കുന്നത് ഇവിടെയാണ്. മറ്റൊരു ബീച്ച് ദിയുവിൽ  നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ജലന്ദറാണ്.

പാനികൊത്ത – കടലിനു നടുവിൽ കപ്പലിന്റെ ആകൃതിയിലുള്ള കോട്ടയാണ് പാനികൊത്ത. ദിയുവിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പാനികൊത്ത. ഫോർട്ടിം ദോ മാർ  എന്നും കോട്ട അറിയപ്പെടുന്നു. സിംബോർ ദ്വീപിലാണ് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ദിയുവിൽ നിന്ന് നേരിട്ട് ഫെറി സർവീസുകളുണ്ട്. .ദിയു കോട്ട – ദിയു, ഫോർട്ട് റോഡിനോട് ചേർന്ന് കടൽത്തീരത്താണ് 29 മീറ്റർ ഉയരമുള്ള കോട്ട  സ്ഥിതി  ചെയ്യുന്നത്. കോട്ടയുടെ മൂന്ന് വശം കടലും ഒരു വശം കനാലുമാണ്.

സെന്റ് തോമസ് ദേവാലയം – ഗോഥിക് ശൈലിയിൽ രൂപകൽപന ചെയ്തിരിക്കുന്ന പള്ളി പോർച്ചുഗീസുകാരാണ് നിർമിച്ചത്. ആരാധന നടക്കാത്ത പള്ളിയിപ്പോൾ ക്രൈസ്തവ മതത്തിന്റെ ആദ്യകാലങ്ങളിലേക്ക് വെളിച്ചം വീശുന്ന മ്യൂസിയമായി മാറ്റിയിരിക്കുന്നു. ദിയു കോട്ടയ്ക്ക് അകത്തായി പള്ളി നിലകൊള്ളുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com