ADVERTISEMENT

വടക്കുകിഴക്കൻ പർവത സൗന്ദര്യമാണ് നാഗാലാ‌ൻഡ്. പച്ചപുതച്ച നെൽപ്പാടങ്ങളും കുന്നും മലനിരകളും പാതിയടഞ്ഞ മിഴികൾക്കപ്പുറം പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. നയനമനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ  ഭൂപ്രകൃതിയും ഏറെ സവിശേഷതകൾ നിറഞ്ഞതും നിഗൂഢതകൾ ഒളിപ്പിച്ചു വച്ചതുമായ ഗോത്രവർഗങ്ങളുമാണ് നാഗാലാൻഡിലേക്ക് മനസ്സടുക്കാനുണ്ടായ കാര്യങ്ങൾ.

ഇന്ത്യൻ മംഗോളീസ്‌ സങ്കര വംശജരായ  നാഗന്മാർ ജനസംഖ്യയിൽ അധികമുള്ളതാവണം നാഗാലാൻഡിനു ആ പേര് വരാനുള്ള കാരണം. നാഗാലാൻഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നർ ലൈൻ പെർമിറ്റ്‌ അഥവാ ILP ഇല്ലാതെയുള്ള പ്രവേശനം കുറ്റകരമാണ്. നാഗാലാൻഡിലെ ദിമാപുർ ഒഴികെ മറ്റെവിടെയും ചെല്ലാൻ ILP  നിർബന്ധമാണ്.

∙നാഗാലാൻഡിലേക്കുള്ള പ്രവേശന കവാടമാണ് ദിമാപുർ. ഒരിക്കൽ കച്ചാരി ഭരിച്ചിരുന്ന പുരാതന രാജവംശമായ ദിമാസാസിന്റെ സമ്പന്ന തലസ്ഥാനനഗരിയായിരുന്നു ഇവിടം. 

∙നാഗാലാൻഡ് സംസ്ഥാനത്ത് റെയിൽ, വിമാന ബന്ധമുള്ള ഏകനഗരം ദിമാപുരാണ്.

∙ദിമാപുർ ഒഴികെ, നാഗാലാൻഡിന്റെ മറ്റ് പ്രദേശങ്ങളെല്ലാം സുരക്ഷിത മേഖല നിയമത്തിന്റെ കീഴിൽ വരുന്നവയാണ്. ദിമാപുർ മാത്രമാണ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇന്നർ ലൈൻ പെർമിറ്റ്‌ അനുമതി നേടിയിരിക്കണമെന്നില്ല. ദിമാപുർ നഗരത്തിന് പുറത്ത് എവിടെ പോകാനും ഇന്നർ ലൈൻ പെർമിറ്റ്‌ നിർബന്ധമാണ്. അനുമതി രേഖ ലഭിക്കുന്ന ഓഫിസുകൾ: 

1 ‍െഡപ്യൂട്ടി റസിഡന്റ് കമ്മിഷണർ, നാഗാലാൻഡ് ഹൗസ്, ന്യൂഡൽഹി.

2 ഡെപ്യൂട്ടി റസിഡന്റ് കമ്മിഷണർ, നാഗാലാൻഡ് ഹൗസ്, കൊൽക്കത്ത.

3 അസിസ്റ്റന്റ് റസിഡന്റ് കമ്മിഷണർ, ഗുവാഹത്തി, ഷില്ലോങ്.

4 ഡെപ്യൂട്ടി കമ്മിഷണർ ഓഫ് ദിമാപുർ, കൊഹിമ, മൊകോക്ചുങ്

∙പ്രധാന കാഴ്ചകൾ: 1 ഡൈസെഫി കരകൗശല ഗ്രാമം നഗരത്തിൽ നിന്ന് ഏകദേശം 13 കി.മീ അകലെ സ്ഥിതി ചെയ്യുന്നു.

2 രങ്കപ ഹർ സംരക്ഷിത വനം.

3 ചുമുകേദിമ– മനോഹരമായ ഹിൽ സ്റ്റേഷൻ. നഗരത്തിൽ നിന്ന് 14 കി.മീ അകലെ.

4 റുസാഫേമ– നാഗാവസ്തുക്കൾ വിൽക്കുന്ന വർണാഭമായ ബസാർ.

5 ത്രിവെള്ളച്ചാട്ടം – മൂന്ന് നിരകളിലായി പതിക്കുന്ന മനോഹര മായ വെള്ളച്ചാട്ടം.

എത്തിച്ചേരാൻ– ഗുവാഹത്തി, കൊൽക്കത്ത, ന്യൂഡൽഹി എന്നിവിടങ്ങളില്‍ നിന്ന് ദിമാപുരേക്കു നേരിട്ട് ട്രെയിൻ, വിമാന സർവീസുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com