sections
MORE

മഹാരാജ എക്സ്പ്രസ് മുതൽ ഡക്കാൻ ഒഡീസി വരെ; യാത്ര പോകാം ആഡംബര ട്രെയിനിൽ

golden-chariot-train
SHARE

പഴകി ദ്രവിച്ച പ്ലാറ്റ്‌ഫോമുകളും കറങ്ങാത്ത ഫാനുകളും വെളിച്ചം ശരിയായി ലഭിക്കാത്ത ലൈറ്റുകളും തീരെ വൃത്തിയില്ലാത്ത ടോയ്‌ലെറ്റുകളും ഇപ്പോഴും ഇന്ത്യൻ റെയിൽവേയുടെ അവസ്ഥയായി പലരും വർണ്ണിക്കുമ്പോൾ അതേ ഇന്ത്യൻ റെയിൽവേയുടെ ചില ആഡംബര എഡിഷനുകളെക്കുറിച്ച് പലർക്കും അറിയില്ല. എന്തുകൊണ്ട് ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് കാഴ്ചകൾ കാണുക എന്നതാണ് സഞ്ചാരികൾ പറയുന്ന ഉത്തരം.

ഒരു ജനറൽ കമ്പാർട്ട്മെന്റ് തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങൾ വഴിയും സഞ്ചരിക്കുന്ന ട്രെയിനുകളുടെ അവസ്ഥ വളരെ ദയനീയമാണ്. എന്നാൽ ഇതാ ഇത്തരം ബുദ്ധിമുട്ടുകൾ കാരണം ട്രെയിനിലെ പുറം കാഴ്ചകളുടെ മാസ്മരിക ഭംഗികൾ ഒഴിവാക്കി ഫ്ലൈറ്റ് എടുക്കണമെന്നില്ല,  ആഡംബര സൗകര്യങ്ങൾ നിറഞ്ഞ ട്രെയിനുകളും സഞ്ചാരികൾക്കായി ഒരുങ്ങിയിട്ടുണ്ട്. കാഴ്ചകള്‍ ആസ്വദിച്ച് അടിപൊളി യാത്രയ്ക്ക് തയാറായിക്കോളൂ.

maharaja-express-trip1

മഹാരാജ എക്സ്പ്രസ്

ഇന്ത്യൻ റെയിൽവേയിലെ അത്യാഡംബരം നിറഞ്ഞ തീവണ്ടിയാണ് മഹാരാജ എക്സ്പ്രസ്സ്. പഞ്ചനക്ഷത്ര ഹോട്ടലുകൾ തോറ്റുപോകുന്ന തരത്തിലുള്ള സൗകര്യങ്ങൾ അതിഥികളെ സ്വീകരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച തീവണ്ടികളിൽ ഒന്നായ മഹാരാജ എക്‌സ്‌പ്രസ്സിൽ ഈ അവധിക്കാലത്തു ഒരു വിനോദയാത്ര പോകാൻ താൽപര്യമുള്ള സഞ്ചാരികളുണ്ടോ? ഇന്ത്യയുടെ ഹൃദയത്തിലൂടെ നീളുന്ന ആ യാത്രയിൽ, വൈവിധ്യം നിറഞ്ഞ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം ചക്രവർത്തിയെ പോലെ കുറച്ചുദിവസങ്ങൾ യാത്ര ചെയ്യാം. വടക്കു പടിഞ്ഞാറ് ഇന്ത്യയെയും മധ്യ ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് മഹാരാജായുടെ യാത്രാവഴികൾ.

മഹാരാജായുടെ യാത്ര ഈ വഴിയിലൂടെയാണ്.

ഹെറിറ്റേജ് ഓഫ് ഇന്ത്യ 

മുംബൈ –അജന്ത  – ഉദൈപൂർ – ജോധ്പൂർ  – ബിക്കാനീർ  – ജയ്‌പൂർ  – രൺതംബോർ  – ആഗ്ര – ഡൽഹി 

ട്രെഷേഴ്സ് ഓഫ് ഇന്ത്യ 

ഡൽഹി  – ആഗ്ര  –രൺതംബോർ –  ജയ്‌പൂർ – ഡൽഹി

ജെംസ് ഓഫ് ഇന്ത്യ 

ഡൽഹി – ആഗ്ര  –രൺതംബോർ –  ജയ്‌പൂർ – ഡൽഹി

ഇന്ത്യൻ പനോരമ 

ഡൽഹി–   ജയ്‌പൂർ – രൺതംബോർ – ഫാറ്റപുർ സിക്രി– ആഗ്ര – ഗ്വാളിയർ  – ഓർച്ച –ഖജുരാവോ  – വാരാണസി –ലക്‌നൗ  – ഡൽഹി 

ഇന്ത്യൻ സ്‌പ്ലെണ്ടർ 

ഡൽഹി – ആഗ്ര  –രൺതംബോർ –  ജയ്‌പൂർ – ബിക്കാനീർ – ജോധ്പുർ  – ഉദയ്‌പൂർ  – ബാലസിനോർ  –മുംബൈ 

പാലസ് ഓൺ വീൽസ് 

ഇന്ത്യയിലെ ആദ്യ വിനോദസഞ്ചാര ട്രെയിനാണ് പാലസ് ഒാൺ വീൽസ്. ഇന്ത്യൻ റെയിൽവേയുടെ ബന്ധപ്പെട്ട രാജസ്ഥാൻ ടൂറിസം വകുപ്പ് നടത്തുന്ന ട്രെയിനാണിത്. ഏഴു രാവും എട്ടു പകലും നീളുന്ന മനോഹരമായ യാത്രാനുഭവമാണ് രാജസ്ഥാനിൽ ഈ ട്രെയിൻ യാത്രയൊരുക്കുന്നത്. ഇരുപത്തിമൂന്ന് കോച്ചുകളുളള പാലസ് ഒാൺ വീൽസിൽ 104 യാത്രക്കാരെ ഉൾക്കൊളളിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മഹാരാജ, മഹാറാണി എന്ന പേരിൽ രണ്ട് റെസ്റ്റോറന്റുകൾ, ഒരു ബാർ കം ലോഞ്ച്, 14 സലൂണുകൾ, ഒരു സ്പാ തുടങ്ങിയവ ഇതിലുണ്ട്. പഴയകാല രജപുത്രനാട്ടുരാജ്യങ്ങളുടെ പേരിലാണ് ഇതിലെ കോച്ചുകൾ.

584748002

പാലസ് ഓൺ വീൽസിന്റെ വഴികൾ 

ന്യൂ ഡൽഹി, ജയ്‌പൂർ, സവായ് മധോപൂർ, ചിതൗഗഢ്, ഉദൈപൂർ, ജയ്‌സാൽമീർ, ജോധ്പുർ, ഭരത്പൂർ , ആഗ്ര, ന്യൂ ഡൽഹി

ഗോൾഡൻ ചാരിയറ്റ്

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ആഡംബര ട്രെയിനാണ് ‘ഗോൾഡൻ ചാരിയറ്റ്. കർണാടക ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ, ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് സർ‌വീസ് നടത്തുന്ന ഗോൾഡൻ ചാരിയറ്റിൽ ആധുനിക സൗകര്യങ്ങളുള്ള 44 കാബിനുകളാണുള്ളത്. 88 പേർക്കു യാത്ര ചെയ്യാവുന്ന ട്രെയിനിൽ റസ്റ്ററന്റ്, ബാർ, കോൺഫറൻസ് ഹാൾ, സ്പാ തുടങ്ങിയ സൗകര്യങ്ങളുണ്ട്. മൈസൂരു, കബിനി, ബേലൂർ, ഹാലെബീഡ്, ഹംപി, ബാദാമി, ഐഹോളെ എന്നിവയ്ക്കു പുറമെ ഗോവ, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെയും വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

golden-chariot-train.jpg1

യാത്രാവഴികൾ

പ്രൈഡ് ഓഫ് ദ സൗത്ത്

െബംഗളൂരു, മൈസൂർ, നഗർഹോൾ ദേശീയ ഉദ്യാനം, ഹസ്സൻ, ബേളൂർ ഹാളേബീട്, ഹോസ്‌പെട്ട ഹംപി, ഐഹോളെ പട്ടടക്കൽ, ബദാമി, ഗോവ

സ്‌പ്ലെണ്ടർ ഓഫ് സൗത്ത് 

െബംഗളൂരു, ചെന്നൈ, പോണ്ടിച്ചേരി, തഞ്ചാവൂർ, മധുരൈ, തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി 

റോയൽ രാജസ്ഥാൻ ഇൻ വീൽസ്

രാജസ്ഥാൻ സർക്കാരിന്റെ കീഴിലുള്ള ഈ ട്രെയിൻ പിന്തുടരുന്നത് പാലസ് ഓൺ വീൽസ് എന്ന ആഡംബര ട്രെയിനിന്റെ അതേ വഴിയാണ്. താജ്മഹൽ, കേവൽദേവ് ദേശീയോദ്യാനം ദേശീയ ഉദ്യാനം, ആഗ്ര ഫോർട്ട്, ഖജുരാവോ എന്നീ വിനോദ സഞ്ചാര സ്ഥലങ്ങളെയും ബന്ധിപ്പിച്ചാണ് ഈ ട്രെയിൻ കടന്നുപോകുന്നത്. വൈൽഡ്‌ലൈഫ് , ഹെറിറ്റേജ് എന്നെ അനുഭവങ്ങൾ ഏഴു രാവുകളും എട്ടു പകലുകളും നൽകുന്നു.

royal-rajasthan-on-wheels-small-slide11

വഴി

ന്യൂ ഡൽഹി, ജോധ്പുർ, ഉദൈപൂർ, ചിതൗഗഢ്, രൺതംബോർദേശീയ ഉദ്യാനം, ജയ്‌പൂർ, ഖജുരാവോ, വാരാണസി, സർനാഥ്, ആഗ്ര

ഫെയറി ക്വീൻ 

രാജസ്ഥാനിലെ അൽവാർ, ന്യൂഡൽഹി എന്നീ സ്ഥലങ്ങൾക്കിടയിലെ വിനോദ സഞ്ചാരത്തിന്റെ മികച്ച വാക്കാണ് ഈ അദ്‌ഭുത രാജ്ഞി. നൂറ്റിനാൽപത്തി മൂന്ന് കിലോമീറ്ററാണ് ഇൗ ട്രെയിൻ സഞ്ചരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. ഇതിന്റെ മറ്റൊരു സവിശേഷത ആവിയിൽ സഞ്ചരിക്കുന്നു എന്നതാണ്. ഇന്നു ലോകത്തിൽ പ്രവർത്തനക്ഷമമായതിൽ വച്ച് ഏറ്റവും പഴക്കമുള്ള റയിൽവേ എൻജിനാണ് ഫെയറി ക്വീൻ. ന്യൂഡൽഹിയെയും രാജസ്ഥാനിലെ അൽവാറിനെയും ബന്ധിപ്പിച്ചാണ് ഈ തീവണ്ടി സർവീസ് നിലവിലുള്ളത്.

യാത്ര വഴി'

ഡൽഹി, സരിസ്ക ടൈഗർ റിസേർവ്, അൽവാർ 

റോയൽ ഓറിയന്റ്

ഗുജറാത്തിനും രാജസ്ഥാനുമിടയ്ക്ക് സഞ്ചരിക്കുന്ന ട്രെയിൻ സർവീസാണിത്. രാജകീയമായ ആർഭാടമാണ് ഇൗ ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്, രാജസ്ഥാനിലെ രാജകീയമായ കാഴ്ചകൾ ഇതിനു അകമ്പടിയാകുന്നു. ഈ രണ്ടു സ്ഥലങ്ങളിലെയും എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഈ യാത്ര ബന്ധിപ്പിക്കുന്നു. 

കാണാവുന്ന കാഴ്ചകൾ

ഡൽഹി  കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ, ചിതൗഗഢ്, ജയ്‌പൂർ, ഉദൈപൂർ, അഹമ്മദാബാദ്, മെഹ്സാന, ജൂനാഗ്രഹ, വേറാവൽ, സസാൻ ഗിർ, മാണ്ഡവി  ‌‌‌‌പാലിടാനാ, സർഖെജ്

ഡക്കാൻ ഒഡീസി

deccan-odyssey

മഹാരാഷ്ട്രിയൻ വിനോദ സഞ്ചരത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സർക്കാർ വാഗ്ദാനം ചെയ്യുന്ന യാത്രയാണ് ഡെക്കാൻ ഒഡീസിയിലേത്. പടിഞ്ഞാറും തെക്കുമുള്ള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാൻ ഇതുപകരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചു ആഡംബര ട്രെയിനുകളിൽ ഒന്നാണിത്. കൊങ്കൺ റെയിൽവേ, ഡെക്കാൻ പ്ലീറ്റ്‌, വെസ്റ്റേൺ ഗാട്ട് എന്നീ മാസ്മരിക വഴിക്കാഴ്ചകളിലൂടെ സഞ്ചാരികൾക്ക് യാത്ര ചെയ്യാം. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ റൂട്ടുകളിലൂടെ യാത്ര പോകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA