ADVERTISEMENT

യാത്രകളെ ജീവനു തുല്യം സ്നേഹിക്കുന്ന മലയാള നടിയാണ് അനുമോൾ. താരത്തിന്റെ യാത്രാവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അനുയാത്ര എന്ന വിഡിയോ ബ്ലോഗിൽ അനുമോളുടെ ഇഷ്ടങ്ങളും ഓർമകളും എല്ലാം ഉൾപ്പടെ അനു നടത്തുന്ന ഒാരോ യാത്രകളും വിഡിയോ ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയോടുള്ള കടുത്ത പ്രണയം തന്നെയാണ് അനുയാത്ര എന്ന വിഡിയോ ബ്ലോഗിന്റഎ തുടക്കത്തിന് കാരണം. അനു പോകുന്ന ഒാരോ സ്ഥലത്തിന്റഎയും വിഡിയോ അടക്കം ആന്നാട്ടിലെ വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നുണ്ട്. വൈവിധ്യങ്ങൾ നിറഞ്ഞ നാട്ടിലേക്കാണ് അനുയാത്ര പ്രേക്ഷകരെയും കൂട്ടി സഞ്ചരിക്കുന്നത്.

അനുയാത്ര എന്ന വിഡിയോ ബ്ലോഗിലെ മേഘാലയ യാത്ര ഏതൊരു യാത്രികന്റെയും ഉള്ളുനിറയ്ക്കുന്നതാണ്. ലോകത്തിലെ ഒാരോ കോണിലും വ്യത്യസ്ത സംസ്കാരങ്ങളും ജീവിതരീതിയും പേറുന്ന ഒട്ടനവധി സമൂഹങ്ങളുണ്ട്. ആ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിഞ്ഞും അവരുടെ ജീവിരീതിയും നേരിട്ടു തന്നെ അനുഭവിക്കണം. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനൊടൊപ്പം അന്നാട്ടിലെ മനുഷ്യരെക്കൂടി അറിയുമ്പോഴെ യാത്ര പൂര്‍ണതയിൽ എത്തുകയുള്ളൂ. അങ്ങനെയൊരു നാട്ടിലെ വിശേഷങ്ങളാണ് അനുയാത്രയിലൂടെ പരിചയപ്പെടുന്നത്.

കോങ്തോങ് എന്ന വിസിലിംങ് വില്ലേജ്

നിത്യഹരിത പീഠഭൂമിയാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർഥമുള്ള മേഘാലയ കാഴ്ചകള്‍ കൊണ്ട് സത്യത്തിൽ ആരെയും മോഹിപ്പിക്കും. വളരെ പ്രസന്നമായ കാലാവസ്ഥയും മനോഹരമായ ഭൂപ്രകൃതിയുമാണ് മുഖ്യാകർഷണം. മേഘാലയിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചരിച്ചിട്ടുണ്ടെങ്കിലും കോങ്തോങ് എന്ന ഗ്രാമം ആരുടെയും ശ്രദ്ധയാകർഷിച്ചിട്ടില്ല.

ചിറാപുഞ്ചി പോകുന്ന വഴി 22 കിലോമീറ്റർ ഉള്ളിലായി ഖാസി മലയിടുക്കുകൾക്കിടയിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമമാണ് കോങ്തോങ്. ഇവിടേക്കുള്ള യാത്ര ദുർഘടം പിടിച്ചതാണെങ്കിലും അവിടുത്തെ കാഴ്ചകളും ആചാരങ്ങളും ജീവിതരീതിയുമൊക്കെ തികച്ചും വ്യത്യസ്തമാണ്. ഖാസി ഗോത്രവർഗത്തിലെ ഒരു വിഭാഗം ആളുകളാണ് കോങ്തോങിൽ താമസിക്കുന്നവർ. വേട്ടയും കൃഷിയും ചൂലുനിർമാണവും മുളയും തടിയും കൊണ്ടുള്ള നിർമാണവുമൊക്കെയാണ് ഇവിടുത്തുക്കാരുടെ വരുമാനം. ഇന്ത്യയിലെ  വിസിലിംങ് വില്ലേജ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.

പേരിന് പകരം വിസിൽ ശബ്ദം (വിസിലിങ് പേരുകൾ)

ഇന്നാട്ടിൽ ആരെയും ആകർഷിക്കുന്ന ഒരു കാര്യം ആളുകളുടെ പേരുകളാണ്. കേൾക്കുന്നവർക്ക് ഉച്ചരിക്കാൻ പ്രയാസമുള്ള പേരുകളാണുള്ളതെങ്കിലും അതിനവർ മറ്റൊരു മാർഗം കൂടി കണ്ടെത്തിയിട്ടുണ്ട്. ഓരോരുത്തരെയും പേരു വിളിക്കുന്നതിന് പകരം വെവ്വേറെ വിസിൽ ശബ്ദത്തിൽ വിളിക്കുകയാണ് ഈ ഗ്രാമവാസികൾ ചെയ്യുന്നത്. ഓരോ പേരിനും വ്യത്യസ്ത ശബ്ദത്തിലാണ് വിസിൽ ശബ്ദം.

ഓരോ ഇൗണത്തിലും നീട്ടി വിളിക്കുന്ന പേരുകൾ. മക്കളെ വിളിക്കുന്നതിവും മറ്റുള്ളവരെ വിളിക്കുന്നതിലും വ്യത്യസ്തതരം ഇൗണമുണ്ട്. ആരെയാണ് വിളിക്കുന്നതെന്നും അവരവർക്ക് കൃത്യമായി മനസ്സിലാക്കാനും സാധിക്കും. അനുയാത്രയിൽ അനുമോളോടൊപ്പം ഡയറക്ടർ ജോഷി ജോസഫും ഒപ്പമുണ്ടായിരുന്നു. ഗുവാഹട്ടി ഇന്റർനാഷണൽ‌ ഫിലിം ഫെസ്റ്റിന്റെ ഭാഗമായിരുന്നു ഇൗ യാത്ര. ജോഷി സാറിന്റെ സുഹൃത്ത് മുഖേനെയാണ് ഇങ്ങനെയൊരു സ്ഥലത്തെ അറിയുന്നതും യാത്രപോകുന്നതുെമന്നും അനു പറയുന്നു. ചിറാപുഞ്ചിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ ഇനി കോങ്തോങിലെ ഗ്രാമകാഴ്ചകളും കണ്ടേ മടങ്ങാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com