ADVERTISEMENT

 

പശ്ചിമബംഗാളിന്റെ വടക്കേ അറ്റത്ത് ഹിമാലയൻ താഴ്‍‌‌വരകളുടെ സമീപത്താണ് ഗോരുമാര ദേശീയോദ്യാനം നിലകൊള്ളുന്നത്. ഇന്ത്യൻ റൈനോ എന്നറിയപ്പെടുന്ന ഒറ്റക്കൊമ്പൻ കാണ്ടാ മൃഗത്തിന്റെ ആവാസകേന്ദ്രമാണ് ഇവിടം. പുള്ളിപ്പുലി, ബംഗാൾ കടുവ, കാട്ടുപോത്ത്, ആന, കരടി എന്നിവയുടെയും ആവസസ്ഥലാണ്. പക്ഷിനിരീക്ഷകരുടെ പറുദീസയാണ് ഗോരുമാര. 

 

∙ബ്രഹ്മപുത്ര നദിയുടെ സമീപത്തുള്ള താഴ്ന്ന പ്രദേശമായ ഗോരുമാരയിലെ പ്രധാന സസ്യം നീളം കൂടിയ പുല്ലിനങ്ങളാണ്. ഭൂട്ടാനിലേക്കുള്ള പ്രവേശനകവാടത്തിലേത് എന്ന അർഥത്തിൽ ദ്വാർ ഭൂപ്രകൃതി എന്നാണ് ഇത് അറിയപ്പെടുന്നത്. 

∙ജിപ്സിയിലും ആനപ്പുറത്തും കാട്ടിനുള്ളിൽ സഫാരി നടത്താം. അംഗീകൃത വഴികാട്ടികൾ അടക്കം വനംവകുപ്പ് ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ ഉപയോഗിച്ചേ സഫാരി അനു വദിക്കൂ. ട്രെക്കിങ് അനുവദിച്ചിട്ടില്ല. 

∙ദിവസവും പ്രഭാതത്തിൽ 6 മണി മുതൽ സഫാരി ആരംഭി ക്കും. അരമണിക്കൂർ മുൻപ് ടിക്കറ്റ് വിൽപന ആരംഭിക്കും. 

∙ഗോരുമാര നാഷനൽ പാർക്കിനെ പല ഭാഗങ്ങളായി തിരിച്ച് ഓരോന്നിലേക്കും പ്രത്യേകം ജീപ്പ് ട്രിപ്പുകളുണ്ട്. രണ്ടു മണി ക്കൂർ ആണ് ഒരു സഫാരിയുടെ ദൈർഘ്യം. വനത്തിനുള്ളിൽ 4 വാച്ച് ടവറുകൾ ഉണ്ട്. 

∙സഫാരി വനത്തിലുള്ളിലെ ഗോത്രവർഗ ഗ്രാമങ്ങളിലൂടെ കടന്നു പോകും. ദിവസവും സായാഹ്നത്തിൽ അവസാന സഫാരി തീരുന്നത് സന്താൾ വിഭാഗത്തിൽപെട്ട വനവാസിക ളുടെ നൃത്തം കാണാനുള്ള അവസരത്തോടെയാണ്. 

∙ഗോരുമാര ഉദ്യാനത്തിനു സമീപത്തുള്ള ലതാഗുരി എന്ന ചെറുപട്ടണത്തിലാണ് ടിക്കറ്റ് കൗണ്ടർ. ഗോരുമാര ഇക്കോ വില്ലേജിലും എലഫന്റ് ക്യാംപ്, റൈനോ ക്യാംപ് എന്നിവയോട് ചേർന്നും വനംവകുപ്പ് ഒരുക്കുന്ന താമസസൗകര്യം ഉണ്ട്. ലതാഗുരിയിൽ ഹോട്ടലുകൾ ഉണ്ട്. 

∙ബാഗ്ദോഗ്രയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ലതാഗുരിയിൽ നിന്ന് 20 കി.മീ ദൂരെയുള്ള ന്യൂമൈനാഗുരിയും 30 കി.മീ ദൂരെയുള്ള ന്യൂ മാളും ആണ് അടുത്തുള്ള റയില്‍വേ സ്റ്റേഷനുകൾ. സിലിഗുരി, ജൽപായ്ഗുരി, ആലിപുർദ്വാർ, കൂച്ച് ബിഹാർ എന്നീ സ്റ്റേഷനുകളിൽ നിന്നും ഗോരുമാര പാർക്കിൽ എത്താം. സിലിഗുരി – ഗുവാഹത്തി ദേശീയപാത (ദേശീയപാത 31) ലതാഗുരി കടന്നു പോകും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com