ബീച്ച് യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന കാജല്‍ അഗര്‍വാള്‍!

kajal-aggarwal
SHARE

2004 ലെ ബോളിവുഡ് ചിത്രമായ 'ക്യു! ഹോ ഗയ ന' എന്ന ചിത്രത്തിലൂടെ ഐശ്വര്യാറായിയുടെ കൂട്ടുകാരിയുടെ വേഷത്തില്‍ അഭിനയിച്ചു കൊണ്ടാണ് കാജല്‍ അഗര്‍വാള്‍ സിനിമാരംഗത്തേക്ക് കടന്നു വന്നത്. ഹിന്ദി സിനിമയിലൂടെയാണ് കടന്നു വന്നതെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെയാണ് പേരെടുത്തതും വിജയകരമായി മുന്നേറിയതും എന്നു മാത്രം. 

യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന ആളാണ്‌ കാജല്‍. അവധിക്കാലം ആഘോഷിക്കാനായി സ്ഥിരം യാത്രകള്‍ ചെയ്യുന്ന നടി, അതിന്‍റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെക്കാറുമുണ്ട്. ബീച്ച് യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്‌ കാജല്‍. അതുകൊണ്ടുതന്നെ കടല്‍ത്തീരത്ത് നിന്നുമുള്ള ഫോട്ടോകളാണ് കൂടുതലും. ഇക്കൂട്ടത്തില്‍ ഏറ്റവും പുതുതായി ചേര്‍ത്തിരിക്കുന്നത് ഒറീസയില്‍ നിന്നുള്ള ഫോട്ടോകളാണ്.

നീല സ്ലീവ്ലസ് ഫ്രോക്കണിഞ്ഞു പൂളില്‍ വെള്ളത്തില്‍ കളിക്കുന്ന ചിത്രങ്ങളാണ് കാജല്‍ പങ്കു വച്ചിരിക്കുന്നത്. ഭുവനേശ്വറിലെ മേയ്ഫെയര്‍ ലഗൂണിലെ സ്വിമ്മിംഗ് പൂളില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. 

നാല് ഹെക്ടറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പൂന്തോട്ടവും കിടിലന്‍ ലഗൂണുമൊക്കെയുള്ള ഹൈ-എന്‍ഡ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടാണ് മേയ്ഫെയര്‍ പാം ബീച്ച് റിസോര്‍ട്ട്. പ്രസിദ്ധമായ ഒഡിഷ സ്റ്റേറ്റ് മ്യൂസിയത്തിനരികില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ മുറികളും ബാല്‍ക്കണികളും നടുമുറ്റവും എല്ലാം അടങ്ങിയ വാസ്തുരീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മിനിബാറുകൾ, ഫ്ലാറ്റ് സ്ക്രീനുകൾ എന്നിവയെല്ലാമുണ്ട്. 

View this post on Instagram

#PlayfulSymphony #SplashesAreMyPassion

A post shared by Kajal Aggarwal (@kajalaggarwalofficial) on

സാധാരണ ഭക്ഷണശാല മുതൽ ഗംഭീരമായ റെസ്റ്റോറന്റുകൾ വരെയുള്ള ഡൈനിംഗ് ഓപ്ഷനുകളും സ്കോട്ടിഷ് ശൈലിയിലെ ബാറും ഡിസ്കോയുള്ള ഐറിഷ് പബ്ബുമെല്ലാം ഇവിടെയുണ്ട്. കൂടാതെ ഔട്ട്‌ഡോർ പൂൾ, ജിം, ടെന്നീസ് കോർട്ട്, സ്പാ എന്നിവയും കുട്ടികള്‍ക്കായുള്ള കളിസ്ഥലവുമുണ്ട്. 

View this post on Instagram

#CreateATsunamiWhereverYouGo #SplashesAreMyPassion

A post shared by Kajal Aggarwal (@kajalaggarwalofficial) on

സാധാരണ സെലിബ്രിറ്റികള്‍ പോകാറുള്ള റിസോര്‍ട്ടുകള്‍ പോലെ ലക്ഷക്കണക്കിന് രൂപ വാടകയില്ല എന്നതും ശ്രദ്ധേയമാണ്. ഒരു ദിവസത്തേക്ക് 7000 രൂപയോളമാണ് ഇവിടത്തെ വാടകനിരക്ക്. ഭുവനേശ്വറില്‍ നിന്നും രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ ഇവിടെ എത്താം. പ്രസിദ്ധമായ ചില്‍ക്ക തടാകവും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത് .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA