പുല്‍ത്തകിടിയില്‍ കിടന്നുരുണ്ട് കങ്കണ, മണാലിയില്‍ ലോക്ഡൗൺ കാലത്തെ എപ്പിക് പിക്നിക്!

kangana-travel
SHARE

മണ്‍സൂണ്‍ തുടങ്ങും മുന്‍പേ മണാലിയിലെ സുഖശീതളിമയില്‍ കുടുംബത്തോടൊപ്പം ഉല്ലാസകരമായ ഒഴിവുകാലം ചെലവഴിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. പച്ചപ്പുല്ലു വിരിച്ച പ്രദേശത്തു കൂടി കിടന്നുരുളുന്ന വിഡിയോ കങ്കണ പങ്കുവച്ചു. കുടുംബത്തോടൊപ്പം നടത്തിയ പിക്നികിന്‍റെ വിഡിയോ ആണിത്. അനുമതി നല്‍കിയതിന് ഹിമാചല്‍‌പ്രദേശ് സര്‍ക്കാര്‍ അധികൃതരെ അഭിനന്ദിക്കുന്നുവെന്ന് കങ്കണയുടെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ടീം ട്വീറ്റ് ചെയ്തു.

പൊട്ടിച്ചിരിച്ചു കൊണ്ട് പുല്‍ത്തകിടിയിലൂടെ ഉരുണ്ടു നീങ്ങുന്ന കങ്കണയെ ഈ വിഡിയോയില്‍ കാണാം. സഹോദരിയായ രംഗോളിയും അനന്തരവനായ പൃഥ്വിയും ഒപ്പമുണ്ട്. ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ആടുകയും പാടുകയും ഒക്കെ ചെയ്തുകൊണ്ടാണ് കുടുംബാംഗങ്ങള്‍ ഈ ദിനം ആസ്വദിക്കുന്നത്. കങ്കണയുടെ അമ്മയും ഇവര്‍ക്കൊപ്പമുണ്ട്.

"കങ്കണ റണാവത്ത് തന്‍റെ കുടുംബത്തിനായി ഒരു പിക്നിക് സംഘടിപ്പിച്ചു, ലോക്ഡൗൺ ആയതിനാല്‍ താഴ്‌‌‌‌വരയിൽ വിനോദസഞ്ചാരികളില്ല. ഫലമോ? വർഷങ്ങളായി താഴ്‌വരയിൽ അവര്‍ കാണാതിരുന്ന സ്വാതന്ത്ര്യപൂര്‍ണ്ണവും സന്തോഷകരവുമായ സമയം. പ്രകൃതിക്ക് നമ്മുടെ മുറിവുണക്കാനുള്ള കഴിവുണ്ട്. എല്ലാം പ്രതീക്ഷാനിര്‍ഭരമാണ്, നമ്മള്‍ അത് കാണണം എന്ന് മാത്രം!" കങ്കണയുടെ ഡിജിറ്റല്‍ ടീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാം മന്ദിർ കേസുമായി ബന്ധപ്പെട്ട 'അപരാജിത അയോദ്ധ്യ' എന്ന ചിത്രത്തിന്‍റെ സംവിധാനവും നിർമാണവും ചെയ്യാന്‍ ഒരുങ്ങുകയാണ് കങ്കണ ഇപ്പോള്‍.

ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മണാലി. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ലോകമാകെയുള്ള വിനോദസഞ്ചാരികള്‍ എല്ലാ സീസണിലും ഒഴുകിയെത്തുന്ന പ്രദേശമാണ്. ലോക്ക് ഡൗൺ കാരണം ഇവിടത്തെ വിനോദസഞ്ചാരം മറ്റെല്ലാ ഇടങ്ങളെയും പോലെ അല്‍പ്പം പുറകോട്ടാണെങ്കിലും അധികം വൈകാതെ കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും സഞ്ചാരികളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA