സാമൂഹിക അകലം പാലിച്ച് അവധിക്കാലം ആഘോഷിക്കാൻ ഈ ദ്വീപുകളിലേയ്ക്ക് പോയാൽ മതി

458250693
SHARE

നല്ല വേനൽക്കാലത്ത് തണുത്ത മണലുള്ള കടൽത്തീരത്തുകൂടി നടക്കാൻ,ആരാണ്  ഇഷ്ടപ്പെടാത്തത്. തെങ്ങോലകൾ കാറ്റിൽ പറക്കുന്നതും തെങ്ങിൻ തലപ്പുകൾക്കിടയിലൂടെ ചക്രവാളത്തിൽ തിളങ്ങി നിൽക്കുന്ന സൂര്യനെ കാണാനും ഒക്കെയുള്ള കൊതി ഏതൊരു സഞ്ചാരിക്കുമുണ്ടാകും. ഒരു ബീച്ചിലേയ്ക്ക് പോകാനുള്ള ത്വര ഒരിക്കലും മടുക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സാമൂഹികമായി അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. എന്നുകരുതി വിഷമിക്കേണ്ട, ഒരു യാത്രയ്ക്കുള്ള വഴി ഒത്തുവന്നാൽ നിങ്ങളുടെ ഉഷ്ണമേഖലാ അവധിക്കാല സ്വപ്നം സാക്ഷാത്കരിക്കാൻ ഇന്ത്യയിലെ ചില ആളൊഴിഞ്ഞ ദ്വീപുകൾ ഇതാ.

സെന്റ് മേരീസ് ദ്വീപ്, കർണാടക

സെന്റ് മേരീസ് ദ്വീപ് 4 ദ്വീപുകളുടെ ഒരു കൂട്ടമാണ്. ബസാൾട്ടിക് പാറകൾക്ക് പേരുകേട്ടതാണ് ഈ ദ്വീപ്. 88 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മഡഗാസ്കർ ഇന്ത്യയുടേതായിരുന്നുവെന്നും ഈ പാറക്കെട്ടുകൾ അവിടത്തെ അഗ്നിപർവ്വത ചലനങ്ങളുടെ ഫലമാണെന്നും പറയുന്നു.

ഇവിടെയെത്തിയാൽ പ്രകൃതിയുടെ ഭംഗി ശരിക്കും മനസ്സിലാകും. കർണാടക തീരത്ത് നിന്ന് 4 മൈൽ അകലെയുള്ള ഈ ദ്വീപിലേയ്ക്ക് മാൽപേയിൽ നിന്ന് 30 മിനിറ്റ് ഫെറി സവാരി നടത്തി എത്താം. സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: ഡിസംബർ - ജനുവരി

മജുലി ദ്വീപ്, ഗുവാഹത്തി 

ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഇന്ത്യയിലെ ഏറ്റവും വലിയ നദി ദ്വീപാണ്. സൂര്യോദയവും സൂര്യാസ്തമയ കാഴ്ചയും ആസാമീസ് സംസ്കാരവുമാണ് ഇതിന്റെ പ്രത്യേകത. ഇവിടെ മണലിന് പകരം പായലിലൂടെ നടക്കാം.

ഗുവാഹത്തിയിൽ നിന്ന് 255 കിലോമീറ്റർ അകലെയുള്ള അസമിലെ ജോർഹട്ട് ജില്ലയിലെ തുറമുഖമായ നിമാതി ഘട്ടിൽ നിന്ന് ഒരു മണിക്കൂർ കടത്തുവള്ളത്തിലൂടെ മാത്രമേ ദ്വീപിലേക്ക് പ്രവേശിക്കാൻ കഴിയൂ.

ദിവാർ ദ്വീപ്, ഗോവ

ഗോവയുടെ ഉച്ചത്തിലുള്ള, ഹിപ്പി പാർട്ടി സംസ്കാരത്തിൽ നിന്ന് വ്യത്യസ്തമായി,  സമാധാനപരവും തിരക്കൊഴിഞ്ഞതുമായ ഫീൽ നൽകുന്നയിടമാണ് ദീവാർ ദ്വീപ്.മനോഹരമായ കടൽത്തീരങ്ങളും ചെറിയ  വർണ്ണാഭമായ കടൽത്തീര കുടിലുകളുമുള്ള ഒരു സാധാരണ പോർച്ചുഗീസ് ഡേ ഔട്ട് ഡെസ്റ്റിനേഷനാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഇതാണ് നിങ്ങളുടെ ഇടം.ശാന്തമായ പാതകളിലൂടെയും പോർച്ചുഗീസ് കാലഘട്ടത്തിലെ മാനേറുകളിലൂടെയും കടൽത്തീരത്ത് നടക്കാം. പഴയ ഗോവയിൽ നിന്ന് ഒരു ഫെറിയിലൂടെ  ഇവിടെ എത്താൻ കഴിയും.

ലിറ്റിൽ ആൻഡമാൻ ദ്വീപ്, ആൻഡമാൻ 

ആൻഡമാൻ തീർച്ചയായും വാണിജ്യവത്ക്കരിക്കപ്പെട്ടു, മുമ്പത്തേക്കാൾ ഏറെ വിനോദസഞ്ചാരികൾ ഇപ്പോൾ ആൻഡമാനെ അന്വേഷിച്ച് ചെല്ലുന്നുണ്ട്.

പക്ഷേ ഈ ദ്വീപിൽ തിരക്ക് കുറവാണ്. വെള്ളച്ചാട്ടവും കൺകുളിർക്കെ കാഴ്ചകളും കണ്ട് പ്രകൃതിയെ ഏറ്റവും മികച്ച രീതിയിൽ ഇവിടെ അനുഭവിക്കാം. ബജറ്റ് മധുവിധുവിന് അനുയോജ്യമായ സ്ഥലമാണിത്. പോർട്ട് ബ്ലെയറിലെ ഫീനിക്സ് ബേ തുറമുഖത്ത് നിന്ന് ഒരു ഫെറി സർവീസീലൂടെ ഇവിടെയെത്താം.  6-8 മണിക്കൂർ എടുക്കും ഇവിടെയെത്താൻ. 

English Summary : 4 Secluded Islands In India For Your Next Social- Distanced Holiday!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA