ഗ്രാമമുഖ്യന്റെ കിടപ്പുമുറി ഇന്ത്യയിലാണെങ്കിൽ അടുക്കള മ്യാൻമറില്‍ !

Longwa-travel
SHARE

ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇവിടുത്തെ ആളുകൾക്ക് തങ്ങളുടെ നാട്ടിൽ നിന്നും നടന്ന് അപ്പുറത്തെ രാജ്യത്തേക്ക് പോകാം, വീസയും പാസ്പോർട്ടുമൊന്നും വേണ്ട. നാഗാലാൻഡിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രത്യേകതകളുള്ള ഒരു  ഗ്രാമമാണിത്. ഈ ഗ്രാമം ഇന്ത്യ മ്യാന്മാർ രാജ്യങ്ങൾക്കിടയിൽ ആയി അതിർത്തി പങ്കിടുന്നു. രാജ്യാന്തര അതിർത്തി യഥാർത്ഥത്തിൽ ഗ്രാമത്തലവന്റെ വീട്ടിലൂടെ കടന്നുപോകുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാൽ അത് വാസ്തവമാണ്. ആ ഗ്രാമത്തിന്റെ പേരാണ് ലോങ് വ.

ലോങ്‌വ മോൺ ജില്ലയുടെ ഭാഗമാണ്. 'ആംഗ്' അഥവാ പാരമ്പര്യ ഭരണാധികാരിയാണ് ഈ ഗ്രാമമുഖ്യൻ. ഈ ഗ്രാമത്തിന്റെ ഏറ്റവും കൗതുകകരമായ വസ്തുത ഇന്തോ-മ്യാൻമർ അതിർത്തിയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നാണ്. ഗ്രാമത്തലവന്റെ വീടിനുള്ളിലൂടെ ആ വീടിനെ രണ്ടായി പകുത്തുകൊണ്ടാണ് രാജ്യാന്തര അതിർത്തി കടന്നു പോകുന്നത്. അതായത് അദ്ദേഹത്തിന്റെ കിടപ്പുമുറി ഇന്ത്യയിലാണെങ്കിൽ അടുക്കള മ്യാൻമാറിലുമാണെന്ന്. 

Longwa-trip

അതിർത്തി കടക്കാൻ ഗ്രാമീണർക്ക് വീസ ആവശ്യമില്ല. അവർക്ക് ഇരു രാജ്യത്തും സ്വതന്ത്രമായി കറങ്ങാൻ കഴിയും. മ്യാൻമാറിൽ ജോലിക്കു പോകുന്ന നിരവധി ഗ്രാമവാസികൾ ഇവിടെയുണ്ട്. അതുപോലെ അപ്പുറത്ത് രാജ്യത്തു നിന്നും നമ്മുടെ നാട്ടിൽ ജോലിക്ക് വരുന്നവരും നിരവധിയാണ്. ഗ്രാമത്തലവന്റെ മാത്രമല്ല പല വീടുകളുടെയും ഘടന രണ്ട് രാജ്യങ്ങളിലുമായിട്ടാണ്. ഈ ഗ്രാമത്തിൽ നിന്നുള്ള ചില നാട്ടുകാർ മ്യാൻമർ ആർമിയിൽ ചേർന്നിട്ടുണ്ട്. കൊന്യാക് ഗോത്രത്തിലെ നാട്ടുകാർ ശത്രുക്കളുടെ തലയോട്ടി ശേഖരിക്കുന്നവരാണ്, അതുകൊണ്ട് അവരെ ഹെഡ് ഹണ്ടറുകൾ എന്ന് വിളിക്കുന്നു.

ഗ്രാമത്തിനടുത്തായി കാണാൻ ഒത്തിരി ഏറെ കാഴ്ചകളും ഉണ്ട്.   ലോങ് വയിൽ എത്തിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഡോയാങ് നദിയിലൂടെ ഒരു ഒരു ബോട്ട് യാത്ര നടത്താം. അല്ലെങ്കിൽ ഹോങ്കോംഗ് മാർക്കറ്റ് സന്ദർശിച്ച് ഷില്ലോയ് തടാകക്കരയിൽ ഒരു സായാഹ്നം ചെലവഴിക്കാം. ഇന്ത്യൻ സൈന്യത്തിന്റെ അസം റൈഫിൾസ് ക്യാമ്പ് സമീപത്തുണ്ട്. ഒരു സന്ദർശനം ആകാം. 

മ്യാൻമർ ഭാഗത്ത് 27 ഓളം കൊന്യാക് ഗ്രാമങ്ങളുണ്ട്. നിങ്ങൾ ഈ സ്ഥലം സന്ദർശിക്കുകയാണെങ്കിൽ, അതിർത്തികൾക്കപ്പുറമുള്ള സ്നേഹ ബന്ധങ്ങളുടെയും ജീവിതരീതികളുടേയും നേർക്കാഴ്ചകൾ നേരിട്ട് അനുഭവിച്ചറിയാം. 

English Summary: Longwa tribal village Mon Nagaland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA