വിശ്വാസം അതല്ലേ എല്ലാം...കടയുടമകളുടെ സാന്നിധ്യമില്ലാതെ കടകൾ തുറക്കുന്ന മിസോറാം

mizoram
SHARE

ഈ കൊറോണ വൈറസ് കാലത്ത് സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യത്തിൽ, അതുല്യവും ഹൃദയ സ്പർശിയുമായൊരു പാരമ്പര്യത്തിന്റെ പേരിൽ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ് മിസോറം. അവിടുത്തെ കടകൾ ഇപ്പോൾ ആവശ്യക്കാർക്കായി തുറന്നു പ്രവർത്തിക്കുന്നുണ്ട്. കടയുടമകൾ ഇല്ലാതെ ആണെന്ന് മാത്രം. പച്ചക്കറികളും പൂക്കളും മറ്റ് അവശ്യ വസ്തുക്കളും എല്ലാം കടകളിൽ വച്ചിരിക്കും. പണമിടാനുള്ള പെട്ടികളുമുണ്ട്. ആവശ്യമുള്ള സാധനമെടുത്ത് അതിന്റെ വില പെട്ടിയിലിടാം. വിശ്വാസം എന്ന ഒറ്റ തത്വത്തിൽ ആണ് ഈ ഷോപ്പുകൾ പ്രവർത്തിക്കുന്നത് എന്ന് സാരം.

കടയുടമകളുടെ സാന്നിധ്യമില്ലാതെ കടകൾ തുറക്കുന്ന ഈ പാരമ്പര്യത്തെ എൻഗ-ലൂ-ഡാവർ എന്നാണ് വിളിക്കുന്നത്. ഈ രീതി മിസോറംകാർക്ക് സാധാരണമാണ്. മീസോ സംസ്കാരത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ കച്ചവട മാർഗ്ഗം. തലസ്ഥാന നഗരമായ ഐസ്വാളിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ അകലെയാണിത്. പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, മറ്റ്  ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന കടകളുടെ നിരയാണ് ഇവിടുത്തെ സെല്ലിങ് ഹൈവേയിലുള്ളത്. പണ്ട് മുതലുള്ളതാണെങ്കിലും സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യം നേരിടേണ്ടി വന്നപ്പോൾ ഇതു വീണ്ടും ചർച്ചാവിഷയമായി.

മിസോറമിലെ ജനങ്ങൾ പരസ്പരം പുലർത്തുന്ന വിശ്വാസത്തിന്റെ പ്രതീകമാണ് ഈ ആചാരം. ന്ത്യയിൽ ചിലപ്പോൾ ഇത് മിസോറമിൽ മാത്രമായിരിക്കും ഉണ്ടാവുക. എന്നാൽ ലോകത്ത് പലയിടത്തും ഇത്തരത്തിലുള്ള വിശ്വാസബന്ധിതമായ ‘സത്യസന്ധത സ്റ്റോറുകൾ’ ഉണ്ട്. സ്വിറ്റ്സർലൻഡിന്റെയും ജർമനിയുടെയും ഉൾഭാഗങ്ങളിൽ ഇത്തരം കച്ചവട മാർഗങ്ങളുണ്ട്.മിസോറമിൽ ഇത്തരം ലൈബ്രറിയുമുണ്ട്. അവിടെ ആളുകൾക്ക് സൗജന്യമായി പുസ്തകങ്ങൾ വായിക്കാം. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രസ്ഥാനമായാണ് ഈ ലൈബ്രറി സ്ഥാപിച്ചത്.

പർവതനിരകളിലെ മിസോറം മനോഹരമായൊരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, അതിമനോഹരമായ ഒരു സംസ്കാരവും ആ നാടിനുണ്ടെന്ന് ജനങ്ങളുടെ ഈ സംരംഭങ്ങൾ തെളിയിക്കുന്നു. അതിനാൽ, പകർച്ചവ്യാധി പൂർണമായും മാറികഴിയുമ്പോൾ അതിശയകരമായ 'മിസോസിന്റെ ഭൂമി' സന്ദർശിച്ച് അതിന്റെ മനോഹാരിത പൂർണ്ണമായി അനുഭവിക്കാൻ ഒരുങ്ങാം. 

English Summary: Shops In Mizoram That Actually Run Without Shopkeepers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA