ADVERTISEMENT

പ്രജകളുടെ കണ്ണിലുണ്ണിയായ രാജാവ്, ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ബാഹുബലിയിൽ പ്രഭാസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സവിശേഷതയായിരുന്നു അത്. ചിത്രത്തിൽ മാത്രമല്ല ജീവിതത്തിലും പ്രഭാസ് അലിവുള്ള ബാഹുബലിയാണെന്ന് തെളിയിക്കുകയാണ് ഓരോ പ്രവർത്തിയിലൂടേയും. തന്റെ ജിം ട്രെയിനർക്ക് ഏകദേശം 75 ലക്ഷം രൂപ വില വരുന്ന എസ്‍യുവി സമ്മാനിച്ച താരം ഇപ്പോഴിതാ ഹൈദരാബാദിലെ ഖാസിപള്ളി വന സംരക്ഷണ കേന്ദ്രത്തിന്റെ 1,650 ഏക്കർ പ്രഭാസ് ദത്തെടുത്തിരിക്കുന്നു. ഇതിന് രണ്ട് കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്. ഈ വനം ഔഷധ സസ്യങ്ങൾക്ക് പേരുകേട്ടതാണ്.

പ്രഭാസ് ഏറ്റെടുത്ത അത്രയും വനം വേലികെട്ടി തിരിക്കാനും അവിടെ ഒരു ഇക്കോ പാർക്ക് വികസിപ്പിക്കാനും വനംവകുപ്പ് അധികൃതർ തീരുമാനിച്ചു.ദത്തെടുത്ത ഭാഗത്തിന് തന്റെ പിതാവും അന്തരിച്ച ചലച്ചിത്ര നിർമാതാവുമായ ഉപ്പലപതി സൂര്യ നാരായണ രാജുവിന്റെ പേരാണ് പ്രഭാസ് നൽകുക. ബാക്കിയുള്ളവ ഒരു സംരക്ഷണ മേഖലയായിരിക്കും.

ഒരു പാർക്ക് ഗേറ്റ്, സീ-ത്രൂ വാൾ, വാക്കിംഗ് ട്രാക്ക്, വ്യൂ പോയിൻറ്, ഗസീബോ, ഔഷധ സസ്യ കേന്ദ്രം എന്നിവയായിരിക്കും ആദ്യ ഘട്ടത്തിൽ നിർമിക്കുക.മാത്രമല്ല ഈ റിസർവ് വനത്തിന്റെ ഒരു ചെറിയ ഭാഗം നഗര ഫോറസ്റ്റ് പാർക്കാക്കി മാറ്റും, ബാക്കി വനം സംരക്ഷണ മേഖലയായിരിക്കും. ഖാസിപള്ളി റിസർവ് വനം ഔഷധ സസ്യങ്ങൾക്ക് പേരുകേട്ടതാണ്. ഇത് മൂന്ന് കമ്പാർട്ടുമെന്റുകളായി വ്യാപിച്ചിരിക്കുന്നു.

തന്റെ സുഹൃത്ത് സന്തോഷ് കുമാറിൽ നിന്ന് ഖാസിപള്ളി വനമേഖല സ്വീകരിക്കാൻ പ്രചോദനമായെന്നും പ്രവൃത്തിയുടെ പുരോഗതിയെ ആശ്രയിച്ച് കൂടുതൽ സംഭാവന നൽകുമെന്നും പ്രഭാസ് പ്രസ്താവിച്ചു.പ്രഭാസും തെലങ്കാന വനംമന്ത്രി അലോല ഇന്ദ്ര കരൺ റെഡ്ഡിയും രാജ്യസഭാ എംപി ജോഗിനപ്പള്ളി സന്തോഷ് കുമാറും ചേർന്നാണ് ഇതിന് അടിത്തറയിട്ടത്.പ്രകൃതിക്ക് നാശം വരുത്തുന്നവ ചെയ്യുന്ന ഇൗ കാലത്ത് പ്രകൃതിയെ നെഞ്ഞോടു ചേർത്ത് ലോകത്തിലെ റിയൽ ഹീറോ ആയിരിക്കുകയാണ് പ്രഭാസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com