ADVERTISEMENT

എബിനും ലിബിനും ഇപ്പോൾ വാനിലാണ് ജീവിതം. ‘വാൻ ലൈഫ്’ യാത്രകൾ സഞ്ചാരികളെ പരിചയപ്പെടുത്തി ഇവർ ഇപ്പോൾ ഒഡീഷയിലെത്തി നിൽക്കുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നപ്പോൾ സഹോദരങ്ങളായ എബിനും ലിബിനും ചെയ്തത് മുൻപ് പാതിവഴിയിൽ മുടങ്ങിയ യാത്ര വീണ്ടും തുടങ്ങുകയാണ്. ചെറിയ യാത്രയല്ല. വാനിൽ ഇന്ത്യ കാണുക എന്ന വലിയ യാത്രയിലാണ് ഇരിട്ടി സ്വദേശികളായ ഈ സഹോദരങ്ങൾ. 

കൊറോണ എന്ന മഹാമാരിയെ തുടർന്ന് യാത്രകളെല്ലാം ഒഴിവാക്കിയിരിക്കുകയാണ് മിക്കവരും. എന്നാൽ കൊറോണയെ മറികടന്ന് സുരക്ഷിതമായി ലോകം ചുറ്റാൻ ഇറങ്ങിരിക്കുകയാണ് രണ്ടു ചെറുപ്പക്കാർ.ജോലിവിട്ട് വീട് വിറ്റ്  യാത്രാക്കൊരുങ്ങുന്ന നിരവധി സഞ്ചാരികളുണ്ട്. യാത്രകളോടും കാഴ്ചയോടും കടുത്ത പ്രണയമുള്ളവർ. വീടിന്‍റെ ആധാരം പണയം വച്ച് രാജ്യം ചുറ്റുകയാണ് കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങള്‍.

പഴയ ഓമ്നി വാനില്‍ സോളാര്‍ അടക്കമുള്ള സൗകര്യങ്ങളൊരുക്കിയാണ് ഇരിട്ടി സ്വദേശികളായ എബിനും ലിബിനും കറങ്ങാനിറങ്ങിയത്. സൗകര്യത്തിനു വേണ്ടി ഒരു സാധാരണ വാൻ വാങ്ങി. അതിൽ വേണ്ടുന്ന ക്രമീകരണങ്ങളൊക്കെ നടത്തിയിട്ടുമുണ്ട്. അത്യാവശ്യം സൗകര്യമൊക്കെയുള്ള ഒരു വീട് പോലെയാക്കിയാണ് ഇക്കൂട്ടര്‍ വാനിൽ യാത്ര തുടങ്ങിയത്.

ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനു ശേഷം പല ജോലികൾ ചെയ്തെങ്കിലും യാത്രയോടുള്ള താൽപര്യം മനസ്സിൽ അണയാതെ കിടന്നു. വീടിന്റെ ആധാരം പണയംവച്ച് യാത്ര തുടങ്ങി. ആദ്യ ശ്രമത്തിൽ വാഹനം തമിഴ്നാട്ടിൽ വച്ച് കത്തിനശിച്ചു.  പിന്നീട് രണ്ടാമതു ചുരുങ്ങിയ ചെലവിൽ വാഹനം വാങ്ങി. യാത്രയോടുള്ള താൽപര്യം കണ്ട് സുഹൃത്തുക്കൾ സഹായിച്ചു. യൂട്യൂബ് ചാനൽ തുടങ്ങി. ഇതാണ് ഇവരുടെ ഏക വരുമാനം. പിന്നെ സ്വപ്നം കണ്ടതിനപ്പുറമുള്ള പിന്തുണയാണു പലരിൽ നിന്നുലഭിച്ചത്. മൊബൈലും ഡ്രോണുമടക്കം ഇവർക്കു ലഭിച്ചു.

English Summary: Travel News of Abin and Libin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com