മാലദ്വീപിലേക്കല്ല, ഇൗ നടി പോയത് രാജാക്കൻമാരുടെ നാട്ടിലേക്ക്

kirti-kulhari
SHARE

വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നതോടെ എല്ലാവരും യാത്രകള്‍ നടത്താനും തുടങ്ങി. സൂപ്പർതാരങ്ങളടക്കം മിക്കവരും ഇപ്പോൾ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് മാലദ്വീപ് ആയിരുന്നു. എന്തുകൊണ്ടും സുരക്ഷിതമായി യാത്രപോകാൻ സാധിക്കുന്ന ഡെസ്റ്റിനേഷനാണ് ഇൗ സുന്ദരഭൂമി. മറ്റു താരങ്ങളൊക്കെയും മാലദ്വീപ് തെരഞ്ഞെടുക്കുമ്പോൾ മറ്റൊരു നടി രാജസ്ഥാനിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

മഹാ നഗരമായ മുംബൈയില്‍ നിന്നും തന്റെ ജന്മദേശമായ രാജസ്ഥാനിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി കൃതി കുല്‍ഹരി. കൃതി കുടുംബത്തിനൊപ്പം ജന്മനാടായ ജുന്‍ജുനുവിലേക്കാണ് പോയത്. അവിടുത്തെ ഗ്രാമീണരായ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു കൃതിയുടെ വ്യത്യസ്തമായ അവധിക്കാല ആഘോഷം. രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് ജുന്‍ജുനുവെങ്കിലും ഗ്രാമീണസൗന്ദര്യത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ നമുക്കവിടെ കാണാം.

രാജസ്ഥാനിലെ നാട്ടുരാജ്യങ്ങളുടെ ഭംഗി കാണാന്‍ ആഗ്രഹിക്കുന്നവര്‍ ജോധ്പൂര്‍, ജയ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്നു, പക്ഷേ രാജസ്ഥാനിലെ കലാപ്രേമികളുടെ ജീവിതത്തെക്കുറിച്ച് അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ജുന്‍ജുനുവിലേക്ക് യാത്ര തിരിക്കാം. ഇവിടെ മധ്യകാല ഇന്ത്യയുടെ ചിത്രം സൂക്ഷ്മമായി കാണാനും മനസ്സിലാക്കാനും കഴിയും. ആ കാലഘട്ടത്തിന്റെ സവിശേഷമായ ചിത്രം ഇവിടെ ഓരോ കോണിലും മറഞ്ഞിരിക്കുന്നു. 

തന്റെ പ്രായമായ അമ്മായിക്കൊപ്പം ബജ്‌റ റൊട്ടി ഉണ്ടാക്കുന്നതും ഗ്രാമത്തിലുള്ള ഹരിനാഥ്ബാബാ യുടെ മന്ദിരത്തില്‍ സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നാട്ടില്‍ എപ്പോഴൊക്കെ വന്നാലും ഈ ക്ഷേത്രത്തിലെ ദര്‍ശനം മുടക്കാറില്ലെന്നാണ് കൃതി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഈ തണുപ്പകാലമാണ് രാജസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്നും കൃതി പറയുന്നുന്നുണ്ട്. 

രാജസ്ഥാനിലെ ചെറിയ ഗ്രാമമായ ജുൻജുനു പടവ് കിണറുകളുടെ പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ഇവിടം മിക്ക സിനിമകൾകത്കും ഷൂട്ടിങ് ലൊക്കേഷനായിട്ടുണ്ട്.

പുരാണത്തിലും ഈ ഗ്രാമത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. മഹാഭാരത്തില്‍ മത്സ്യ രാജ്യത്തിന്റെ ഭാഗമായാണ് ഈ സ്ഥലം കണക്കാക്കപ്പെടുന്നത്. വിരാട രാജാവിന്റെ കൊട്ടാരത്തില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നതിനുമുമ്പ് പാണ്ഡവര്‍ ആയുധങ്ങള്‍ ഒളിപ്പിച്ച സ്ഥലമാണിതെന്ന് കരുതപ്പെടുന്നു. മുംബൈയിലാണ് ജീവിക്കുന്നതെങ്കിലും തന്റെ ജന്മനാടിനോട് അഭേദ്യമായ ഇഷ്ടമാണ് തനിക്കെന്ന് കൃതി.

English Summary: Celebrity Travel Kirti Kulhari Rajasthan Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA