ഇത് ഹിൽസ്റ്റേഷനിലെ മത്സ്യകന്യകയോ? നടിയുടെ അവധി ആഘോഷത്തിന് ആരാധനകന്റെ കമന്റ്

lonavala-trip
SHARE

എല്ലാ താരങ്ങളും വെക്കേഷന്‍ ആഘോഷിക്കാന്‍ മാലദ്വീപിലും മറ്റു ബീച്ചുകളിലുമൊക്കെ പോകുമ്പോള്‍ ഹിന്ദി ടെലിവിഷന്‍ താരം രശ്മി ദേശായിയുടെ ചോയ്സ് അല്‍പ്പം വ്യത്യസ്തമാണ്. മഹാരാഷ്ട്രയിലെ പ്രശസ്ത ഹില്‍സ്റ്റേഷനും ടൂറിസ്റ്റ് കേന്ദ്രവുമായ ലോണാവാലയിലാണ് നടിയുടെ അവധിക്കാല ആഘോഷം. പിങ്ക് ബിക്കിനിയും നെറ്റ് ടോപ്പും അണിഞ്ഞ് ആരാധകരുടെ ഹൃദയമിടിപ്പ്‌ കൂട്ടുന്ന ചിത്രങ്ങളും രശ്മി പങ്കുവച്ചിട്ടുണ്ട്. 

'ഒഴുക്കിനൊപ്പം പോകാം' എന്നാണ് രശ്മി ഈ ചിത്രങ്ങള്‍ക്ക് കീഴെ കുറിച്ചത്. കാണാന്‍ മത്സ്യകന്യകയെപ്പോലെയുണ്ട് എന്നാണ് ഇതില്‍ ഒരു ചിത്രത്തില്‍ ആരാധകന്‍ കുറിച്ചത്. കുറെ നാളായി കാണാതിരുന്ന് വീണ്ടും കാണുന്നതില്‍ ആരാധകര്‍ക്കുള്ള സന്തോഷവും ഈ കമന്റുകളില്‍ കാണാം. നിരവധി ഹിന്ദി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചെങ്കിലും ടെലിവിഷന്‍ ഷോയിലൂടെയാണ് ആസാമില്‍ നിന്നുള്ള ഈ മുപ്പത്തിനാലുകാരി കൂടുതല്‍ പ്രശസ്തയായത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ആരാധകരും രശ്മിക്കുണ്ട്. 

ബോളിവുഡ് താരങ്ങളുടെ സ്ഥിരം വെക്കേഷന്‍ കേന്ദ്രമാണ് മഹാരാഷ്ട്രയിലെ പൂനെയിലുള്ള ലോണാവാല ഹില്‍സ്റ്റേഷന്‍.  'സഹ്യപര്‍വതത്തിലെ രത്നം' എന്നറിയപ്പെടുന്ന ഇവിടം മണ്‍സൂണ്‍ കാലത്താണ് സഞ്ചാരികളെക്കൊണ്ട് നിറയുന്നത്. മഴക്കാലങ്ങളില്‍ നിറഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും കോട്ടകളും ഗുഹകളും സുന്ദരമായ തടാകങ്ങളും എങ്ങും കാണാവുന്ന പച്ചപ്പുമെല്ലാം സ്വര്‍ഗ്ഗതുല്യമായ സൗന്ദര്യമാണ് ലോണാവാലയ്ക്ക് നല്‍കുന്നത്. മുംബൈ പട്ടണത്തിൽ നിന്നും നൂറില്‍ത്താഴെ കിലോമീറ്റര്‍ ദൂരമേയുള്ളൂ എന്നതും ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നു.

ഡെക്കാന്‍ പീഠഭൂമിക്കും കൊങ്കണ്‍ കടല്‍ത്തീരങ്ങള്‍ക്കും ഇടയിലായി സ്ഥിതിചെയ്യുന്നതിനാല്‍ ജൈവവൈവിധ്യത്തിന്‍റെ ധാരാളിത്തവും ഈ പ്രദേശത്തെ അനുഗ്രഹീതമാക്കുന്നു. രാജ്മാച്ചി പോയിന്‍റ്, ശിവജി ഉദ്യാന്‍, വല്‍വാന്‍ ഡാം, ലോണാവാല ലേക്ക്, ബുഷി ഡാം, ഡെല്ലാ അഡ്വഞ്ചര്‍, ഷൂട്ടിങ് പോയിന്‍റ്, ലയണ്‍ പോയിന്‍റ്, വിസാപൂര്‍ ഫോര്‍ട്ട് തുടങ്ങി നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളും ഇവിടെയുണ്ട്.

English Summary: Trip To Lonavala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA