മഞ്ഞിൽ അലിയാം; ഹിമാചല്‍ റിസോര്‍ട്ടുകള്‍ വെറും1500 രൂപയില്‍ താഴെ വാടകയില്‍!

himachal-pradesh3
SHARE

എല്ലാ സഞ്ചാരികളുടെയും ലിസ്റ്റില്‍ ഉള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് 'ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡാ'യ ഹിമാചല്‍‌പ്രദേശ്. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പോയി അടിച്ചു പൊളിക്കണമെങ്കില്‍ ലക്ഷക്കണക്കിന്‌ രൂപ കയ്യില്‍ വേണം, ഹിമാചല്‍ ആണെങ്കിലോ, പോക്കറ്റ് കീറാതെ മികച്ച യാത്രാനുഭവങ്ങള്‍ സ്വന്തമാക്കാം. മഞ്ഞു മൂടിയ മലനിരകളില്‍ താമസിക്കാനും ട്രെക്കിങ്ങിനുമൊക്കെ വളരെ ചെലവു കുറവാണ് എന്നതും ഹിമാചലിനോടുള്ള സഞ്ചാരികളുടെ പ്രിയം കൂട്ടുന്നു. ഒരു സ്വപ്നം പോലെ മനോഹരമായ താമസസൗകര്യത്തിനു വെറും 1500 രൂപ പോലും ആവാത്ത നിരവധി റിസോര്‍ട്ടുകള്‍ ഹിമാചലിലുണ്ട്. അടുത്ത യാത്രയില്‍ പരീക്ഷിക്കാന്‍ അത്തരം ചില ഇടങ്ങള്‍ ഇതാ.

1. ഒജി ഹോം

കുട്ടിക്കാലത്ത് മിക്കവരുടെയും സ്വപ്നമായിരുന്നു 'ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ' എന്ന ചിത്രത്തിലെ ലൂസി എന്ന പെണ്‍കുട്ടിയെപ്പോലെ വാര്‍ഡ്രോബ് തുറക്കുമ്പോള്‍ മഞ്ഞു മൂടിയ വനത്തിനുള്ളിലേക്ക് എത്തുന്നത്.

himachal-pradesh1

അത്ര മാന്ത്രികമായ അനുഭവമാണ് ഹിമാചലിലെ മണാലിയില്‍ ഫോറസ്റ്റ് പാര്‍ക്കിനടുത്തായി സ്ഥിതിചെയ്യുന്ന ഒജി ഹോം കോട്ടേജ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. അനുഭവം മാത്രമല്ല, വാടകയും വളരെ സന്തോഷം പകരുന്നതാണ്; വെറും 700 രൂപ മാത്രമാണ് സാധാരണ സമയങ്ങളില്‍ ഒരു ദിവസത്തേക്കുള്ള വാടക.

2. മൗണ്ടന്‍ ഫേസ് നാഡി

മരം കൊണ്ടുണ്ടാക്കിയ വിശാലമായ മുറികളാണ് ധര്‍മശാലയിലെ ദാല്‍ തടാകത്തിനടുത്തുള്ള മൗണ്ടന്‍ ഫേസ് നാഡിയുടെ പ്രത്യേകത. പേര് പോലെ തന്നെ മേഘങ്ങള്‍ കൂടുകൂട്ടുന്ന ധൗലാധര്‍ മലനിരകള്‍ക്കഭിമുഖമായാണ് ഈ ഹോംസ്റ്റേയുടെ കിടപ്പ്. ഒരു രാത്രിക്ക് 450 രൂപ മുതലാണ് ചാര്‍ജ് ഈടാക്കുന്നത് എന്നതാണ് ഏറ്റവും ആകര്‍ഷകം.

himachal-pradesh

3. ശിവ പ്ലാനറ്റ്

വിശാലമായ മുറികളും മനോഹരമായ പര്‍വ്വതക്കാഴ്ച്ചകളുമെല്ലാം ചേര്‍ന്ന് കണ്ണിനുല്‍സവമൊരുക്കുന്ന  ശിവ പ്ലാനറ്റ് കഫേ ആന്‍ഡ് ഗസ്റ്റ് ഹൗസ്, കസോളിനടുത്ത് കാട്ടഗലയിലാണ് സ്ഥിതിചെയ്യുന്നത്.

അധികം ആളും ബഹളവും ഒന്നുമില്ലാത്ത സ്ഥലമായതിനാല്‍ നഗരത്തിരക്കുകളില്‍ നിന്നും ഓടിയെത്തുന്ന സഞ്ചാരികള്‍ക്ക് ദിനം ചെലവിടാനും മനസ്സ് ഫ്രെഷാക്കി തിരിച്ചു പോകാനും ഇവിടം അവസരമൊരുക്കുന്നു. ഒരു രാത്രിക്ക് 800 രൂപ മുതലാണ്‌ വാടക.

4. സ്നോ വ്യൂ

കസോളിലെ പാര്‍വതി താഴ്‌‌‌വരയിലാണ് മനംമയക്കുന്ന കാഴ്ചകള്‍ ഒരുക്കുന്ന സ്നോ വ്യൂ ഗസ്റ്റ് ഹൗസ്. മണ്ണു കൊണ്ടുണ്ടാക്കിയ കിടിലന്‍ കുടിലില്‍ താമസിക്കാനുള്ള അവസരമാണ് ഇതിലൂടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.

ദേവതാരു മരങ്ങള്‍ക്കിടയിലെ ഈ താമസം, അവിസ്മരണീയമായ ഒരു അനുഭവമാകും എന്നതില്‍ സംശയമില്ല. ഒരു രാത്രിക്ക് ശരാശരി 1000 രൂപയാണ് ഈടാക്കുന്നത്.

5. യെല്ലോ ഹൗസ് ധരംകോട്ട്

ധര്‍മ്മശാലയിലാണ്, ഒരു പാറക്കെട്ടിനു മുകളില്‍ ആരോ കൊണ്ടുവെച്ച പോലെ മനോഹരമായ മഞ്ഞ നിറത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന യെല്ലോ ഹൗസ് ധരംകോട്ട്. എച്ച്പിസിഎ സ്റ്റേഡിയത്തില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് ഇത്. ഒരു രാത്രിക്ക് ഏകദേശം 1400 രൂപയാണ് ചാര്‍ജ് വരുന്നത്, മറ്റു താമസസ്ഥലങ്ങള്‍ പോലെ തന്നെ സീസണ്‍ അനുസരിച്ച് ചാര്‍ജ് വ്യത്യാസപ്പെടാം.

English Summary: Himalayan Resorts In Himachal You Can Stay Under RS 1500

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA