ചില്ലു ടെന്‍റിനുള്ളില്‍ താമസിക്കാം; ഊട്ടി വിളിക്കുന്നു!

bubble-tent
Representative Image
SHARE

ആകാശത്ത് കണ്ണു ചിമ്മുന്ന നക്ഷത്രങ്ങള്‍ കണ്ട് കിടക്കാന്‍ ഇഷ്ടമില്ലാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. ആരെയും പ്രലോഭിപ്പിക്കുന്ന അത്തരമൊരു അനുഭവം ഒരു ചില്ലുകുമിളയുടെ ഉള്ളില്‍ കിടന്നു കൊണ്ടാണെങ്കിലോ? ആകാശം മേല്ക്കൂരയാക്കി, എന്നാല്‍ മഞ്ഞും മഴയുമേല്‍ക്കാതെ ഉറങ്ങാം! ഊട്ടിയിലെ ക്രസ്റ്റ് വാലിയാണ് സഞ്ചാരികള്‍ക്കായി ഈ മനോഹരമായ എക്സ്പീരിയന്‍സ് ഒരുക്കിയിട്ടുള്ളത്. 

ഇഗ്ളൂവിന്‍റെ ആകൃതിയില്‍ നിര്‍മിച്ച സുതാര്യമായ ഒരു കുമിളയാണിത്‌. ടെന്റുകള്‍ക്കുള്ളില്‍ ഉറങ്ങാന്‍ സ്ലീപിംഗ് ബാഗുകളും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി ലോക്കറുകളുമുണ്ട്. കൂടാതെ, സൗജന്യ പ്രഭാതഭക്ഷണവും നല്‍കും. വാട്ടര്‍പ്രൂഫ്‌ ആണ് ഈ കുമിള ടെന്‍റ്. ഒരു  ടെന്‍റിനുള്ളില്‍ മൂന്നു പേര്‍ക്കു വരെ കിടക്കാം. അധികം സൗകര്യങ്ങള്‍ ഒന്നുമില്ലെങ്കിലും പൊതു ടോയ്‌ലറ്റും കുളിമുറിയും ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ് ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

സ്വപ്നസമാനമായ താമസത്തിനു പുറമേ ട്രെക്കിംഗ്, സൈക്ലിംഗ്, എസ്റ്റേറ്റ്‌ ഫാമിംഗ്, ഫിഷിംഗ്, ഫോറസ്റ്റ് സഫാരി റൈഡ് തുടങ്ങിയ വിനോദങ്ങളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതിസൗഹൃദപരമായ ഇലക്ട്രിക് ബൈക്കുകള്‍ ഓടിക്കാം. നുരയിട്ട്‌ പതഞ്ഞൊഴുകുന്ന ഒരു വെള്ളച്ചാട്ടത്തിന്‍റെ കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചയും ഇവിടെയുണ്ട്.

സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് മരങ്ങള്‍ക്കിടയില്‍, ഒരു പ്രത്യേക ഏരിയ ഇതിനായി സജ്ജീകരിച്ചു കൊടുക്കും. ഒരു  ടെന്‍റിന് 1250 രൂപയാണ് ഇതിനു വാടക. സ്വകാര്യ കൃഷിസ്ഥലത്തിനു നടുവിലും ഇത്തരത്തിലുള്ള ടെന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 

കോവിഡ് സുരക്ഷാ നടപടിയായി ഈ ടെന്റുകള്‍ ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ മഞ്ഞുകാലം കഴിയും മുന്‍പേ തന്നെ ഇവ വീണ്ടും പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.crestvalley.com/

English Summary: Transparent Tent In Ooty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA