ADVERTISEMENT

രാജസ്ഥാനിലെ രണ്‍തംഭോറിലായിരുന്നു ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍-  രണ്‍വീര്‍ സിംഗ് ജോഡികളുടെ ഈ വര്‍ഷത്തെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍. രണ്‍ബീറിനൊപ്പം അമ്മ നീതു കപൂര്‍, സഹോദരി റിധിമ കപൂറും ഭര്‍ത്താവ് ഭരത് സാഹ്നി, അവരുടെ മകള്‍ സമാറ എന്നിവരും ഉണ്ടായിരുന്നു. ശനിയാഴ്ച എല്ലാവരും മുംബൈയില്‍ തിരിച്ചു വിമാനമിറങ്ങി. മനോഹരമായ അവധി ദിനങ്ങളുടെ ചിത്രങ്ങള്‍ ആലിയയും മറ്റുള്ളവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

 

രണ്‍തംഭോറില്‍ ജംഗിള്‍ സഫാരിക്കിടെ എടുത്ത വീഡിയോ ആണ് ആലിയ ഏറ്റവും അവസാനം പോസ്റ്റ്‌ ചെയ്തത്.പുതുവത്സര ദിനത്തില്‍ മരങ്ങള്‍ക്കിടയില്‍ തീ കായുന്ന മറ്റൊരു ചിത്രവും ആലിയ പോസ്റ്റ്‌ ചെയ്തിരുന്നു. രണ്‍തംഭോറില്‍ നിന്നുള്ള മനോഹരമായ ഒരു ദൃശ്യം രണ്‍വീറും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

 

 

കടുവകളെ ഏറ്റവും അടുത്ത് കാണാൻ കഴിയുന്ന ദേശീയോദ്യാനമാണ് രാജസ്ഥാനിലെ രൺതംഭോർ. സാവോയ് മധോപൂർ ജില്ലയിലുള്ള ഈ ദേശീയോദ്യാനം 1980-ലാണ് സ്ഥാപിക്കുന്നത്. പണ്ട് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഈ പ്രദേശം.

 

ആരവല്ലി, സിന്ധ്യ പർവതനിരകൾക്കിടയിലായി  392 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന രൺതംഭോർ ദേശീയോദ്യാനം വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും പക്ഷിനിരീക്ഷകരുടെയും പറുദീസയാണ്. ഹന്മാൻ ലംഗൂര്‍, സംഭാർ, ചിങ്കാര, പെരുമ്പാമ്പ്, മൂർഖൻ, മുതല, കടുവകൾ, പുള്ളിപുലികൾ, കാട്ടുപോത്തുകൾ, സ്ലോത് ബെയർ തുടങ്ങിയ മൃഗങ്ങളെയും 256 ഇനങ്ങളിൽപ്പെട്ട പക്ഷികളെയും ഇവിടെ കാണാം. ബനാറസ്, ചമ്പൽ നദികൾ ദേശീയോദ്യാനത്തിനുള്ളിലൂടെയാണ് ഒഴുകുന്നത് എന്നതിനാല്‍ ജൈവസമൃദ്ധവുമാണ് ഇവിടം.

 

1955ൽ സവായ് മധോപൂർ ഗെയിം സാങ്ചുറി എന്ന പേരിൽ സംരക്ഷിത മേഖലയാക്കിയ ഇവിടം 1973ൽ പ്രൊജക്റ്റ്‌ ടൈഗർ പദ്ധതിയുടെ ഭാഗമാക്കുകയും 1980ൽ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുകയും ചെയ്തു.

 

സഞ്ചാരികള്‍ക്ക് ജീപ്പുകളിലും മറ്റു വാഹനങ്ങളിലുമായി കാടിനകത്തേക്ക് സഞ്ചരിക്കാം. തുടങ്ങി നിരവധി വന്യജീവികളെ കാണാം. വനത്തിനകത്ത് രജപുത്രന്മാരുടെ കാലത്ത് നിർമിച്ച രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള കോട്ടയാണ് മറ്റൊരു ആകർഷണം. 2013ൽ കോട്ട ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെടുത്തി.

 

English Summary: Inside Alia Bhatt-Ranbir Kapoor’s Ranthambore vacation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com