ഏറെയിഷ്ടം റോഡ്ട്രിപ്സ്, ഗോവ യാത്ര മറക്കാനാവില്ല: ഡിംപിൾ റോസ്

Dimple-Rose-Travel
ഡിംപിൾ റോസ്
SHARE

വീട്ടിലെ ചെല്ലക്കുട്ടിയായി വളർന്ന് വെള്ളിത്തിരയിലൂടെയും റിയാലിറ്റിഷോകളിലൂടെയും  പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് ഡിംപിൾ റോസ്. പഠനം തുടരാൻ അഭിനയത്തിൽനിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ഫുഡ്വ്ലോഗർ കൂടിയാണ്. കുക്കിങ്ങിനെ പാഷനായി കാണുന്ന ഡിംപിളിന് മറ്റൊരു ഇഷ്ടം കൂടിയുണ്ട്. അത് യാത്രകളാണ്. കുടുംബത്തോടൊപ്പമുള്ള യാത്രകൾ ഏറെയിഷ്ടപ്പെടുന്ന താരം തന്റെ യാത്രാവിശേഷങ്ങളെക്കുറിച്ചും പ്രിയപ്പെട്ട യാത്രകളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുന്നു..

∙ ലോകം മുഴുവൻ ചുറ്റണം

യാത്രചെയ്യാൻ ഏറെയിഷ്ടമുള്ളയാളാണ് ഞാൻ. ലോകം മുഴുവൻ ചുറ്റണമെന്നും ആഗ്രഹമുണ്ട്. പോകാൻ ഏറെയിഷ്ടമുള്ള സ്ഥലം സ്വിറ്റ്സർലൻഡാണ്. അവിടെ പോകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നുണ്ട്.

Dimple-Rose-trip1
ഡിംപിൾ റോസിന്റെ യാത്ര

∙  ഇഷ്ടം കുടുംബവുമൊത്തുള്ള യാത്രകൾ

ഞാൻ സോളോട്രിപ്പുകൾ പോയിട്ടേയില്ല. വീട്ടിലെ മുറ്റം വിട്ടുപോലും പുറത്തേക്ക് ഒറ്റയ്ക്കിറങ്ങാൻ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. കുടുംബവുമൊത്തുള്ള യാത്രകളാണ് ഏറെയിഷ്ടം. ഡാഡിക്ക് ബിസിനസാണ്. അതുകൊണ്ട് ബിസിനസ് ആവശ്യത്തിനായി ഏറെ യാത്രചെയ്യേണ്ടി വരാറുണ്ട്. ബിസിനസ് ട്രിപ്പാണെങ്കിൽപ്പോലും ഫാമിലിയായിട്ടാണ് ഞങ്ങൾ പോകാറുള്ളത്. ബിസിനസ് ട്രിപ് മുംബൈയിലേക്കാണെങ്കിൽ ഞങ്ങൾ കാറിലാണ് പോവുക. ഏറ്റവുമിഷ്ടം കാറിൽ യാത്ര ചെയ്യാനാണ്. ഞാനും ഡാഡിയും മമ്മിയും ചേട്ടനുമെല്ലാവരും കൂടി കാറിൽപ്പോകും. ഡാഡിയുടെ ബിസിനസിന്റെ ആവശ്യം കഴിഞ്ഞ് ഏതു സ്ഥലത്താണോ പോയത് ആ സ്ഥലത്തെ പ്രധാനയിടങ്ങളിലെല്ലാം കാറിൽ കറങ്ങി അവിടുത്തെ സ്പെഷൽ ഫുഡ്സ് ഒക്കെ കഴിച്ച് മടങ്ങും. അങ്ങനത്തെ റോഡ് ട്രിപ്സ് എനിക്ക് ഭയങ്കരയിഷ്ടമാണ്. വിവാഹശേഷം യാത്രകളിൽ ഭർത്താവ് അൻസൻ ‌ചേട്ടനും കൂട്ടായുണ്ട്. ഞങ്ങളെല്ലാവരും കൂടി ട്രിപ് പോകാറുണ്ട്.

Dimple-Rose-trip3

∙ നൈറ്റ്റൈഡ്സ് ഏറെയിഷ്ടം

വൺഡേ ട്രിപ്പുകളേക്കാൾ ലോങ്ട്രിപ്പുകളാണ് കൂടുതലിഷ്ടം. നൈറ്റ് റൈഡ്സ് ഒക്കെ ഏറെയിഷ്ടമാണ്. 

∙ മറക്കാനാവില്ല ആ ഗോവ ട്രിപ്

എന്റെ വിവാഹത്തിനു മുൻപ് ഞാനും ഡാഡിയും ചേട്ടനും മമ്മിയും കൂടി പോയ ഗോവ ട്രിപ് നല്ലൊരു അനുഭവമായിരുന്നു. അവിടെ പോയി സ്കൂബഡൈവിങ്, പാരാസെയ്‌ലിങ് ഒക്കെ ചെയ്തിരുന്നു. ആ യാത്രയും കാറിലായിരുന്നു. ഡാഡിക്ക് ബിസിനസ് ആവശ്യത്തിനായി മുംബൈയിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. ഗോവ വഴിയാണ് അന്ന് മുംബൈയ്ക്കു പോയത്. പലപ്പോഴും ഞങ്ങൾ മുംബൈയിലേക്ക് തുടർച്ചയായി  ഡ്രൈവ് ചെയ്തു പോകാറുണ്ട്. ഉറങ്ങാതെ ഡ്രൈവ് ചെയ്തുപോയ ദിവസങ്ങളുണ്ടായിട്ടുണ്ട്. അതു നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. ഞാനും ചേട്ടനും ഉറങ്ങാതിങ്ങനെയിരിക്കും. 

Dimple-Rose-trip
ഡിംപിൾ റോസിന്റെ കുടുംബവുമൊത്തുള്ള യാത്ര

ഡ്രൈവ് ചെയ്യുമ്പോൾ കമ്പനി കൊടുക്കാൻ എനിക്കേറെയിഷ്ടമാണ്. അതുകൊണ്ടു തന്നെ ചേട്ടൻ ഡ്രൈവ് ചെയ്യുമ്പോൾ സൈഡ് സീറ്റിൽ ഞാനങ്ങനെയിരിക്കും. പിന്നെ ഞങ്ങളുെട ഫസ്റ്റ് ദുബായ് ട്രിപ്പും നല്ലൊരു ഓർമയാണ്. ഞങ്ങൾ നാലാളും കൂടിയാണ് അന്ന് ദുബായിൽ പോയത്. ആ ട്രിപ് മാക്സിമം എക്സ്പ്ലോർ ചെയ്തിരുന്നു. പിന്നെ ഷൂട്ടിനുവേണ്ടി തായ്‌ലൻഡിൽ പോയിരുന്നു. അന്ന് ഞാനും ഡാഡിയുമായിരുന്നു പോയത്. ആ യാത്രയും മാക്സിമം എക്സ്‌പ്ലോർ ചെയ്തിരുന്നു. എന്നിരുന്നാലും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന യാത്രാഓർമയെന്നു പറയുന്നത് കുടുംബവുമൊത്തുള്ള റോഡ് ട്രിപ്സ് ആണ്. 

English Summary: Celebrity Travel actress Dimple Rose

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA