'ജീവിതം വീഞ്ഞ് പോലെ'; മുന്തിരിത്തോപ്പുകള്‍ക്കിടയില്‍ സുന്ദരിയായി കനിഹ

kaniha-trip
SHARE

വിളഞ്ഞുകിടക്കുന്ന മുന്തിരിത്തോപ്പില്‍ നിന്നു ചിത്രം പങ്കുവച്ച് നടി കനിഹ. ജീവിതം വീഞ്ഞ് പോലെയാണെന്നും കനിഹ ഇതിനൊപ്പം കുറിക്കുന്നു. കാലം കഴിയും തോറും അത് കൂടുതല്‍ നന്നായി വരുമെന്നും പിന്നെന്തിന് വിഷമിക്കണമെന്നും കനിഹ ചിത്രത്തിനൊപ്പം കുറിക്കുന്നു. മഞ്ഞ നിറത്തിലുള്ള സ്ലീവ്ലെസ് ഫ്രോക്കും കൂളിങ് ഗ്ലാസുമണിഞ്ഞ്‌ അതിസുന്ദരിയായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ബെംഗളൂരുവിൽ ചുന്‍ചുന്‍കുപ്പെ ഗ്രാമത്തിലുള്ള ബിഗ്‌ബന്യന്‍ വൈന്‍യാര്‍ഡില്‍ നിന്നാണ് കനിഹ ഈ ചിത്രം എടുത്തിരിക്കുന്നത്. ഇവിടം സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. ഒപ്പം വിവിധ രുചികളിലുള്ള വൈനുകള്‍ പരീക്ഷിക്കുകയും ചെയ്യാം.

Big-Banyan-Vineyard
Image From Big Banyan Wines Facebook Page

ബിഗ്‌ബന്യന്‍ വൈന്‍യാര്‍ഡ്

250 രൂപ മുതലുള്ള ടൂറുകള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുമുണ്ട്. അടിസ്ഥാന പാക്കേജില്‍ ഗൈഡഡ് ടൂറും മുന്തിരിത്തോട്ടങ്ങളിലൂടെയുള്ള നടത്തവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈന്‍ രുചിക്കാന്‍ ഈ പാക്കേജിൽ ഉൾപ്പെടുത്തിട്ടില്ല. അതിനായി 450 രൂപയുടെ സെമി പ്രീമിയം പാക്കേജ് എടുക്കണം.

Big-Banyan-Vineyard1
Image From Big Banyan Wines Facebook Page

ഇൗ പാക്കേജിൽ മുന്തിരിത്തോപ്പുകള്‍ക്കിടയിലൂടെയുള്ള നടത്തത്തിനു പുറമേ ലംഗൂര്‍ വൈറ്റ് വൈൻ, ലംഗൂര്‍ റെഡ് വൈൻ, ആമ്പർസാൻഡ് റെഡ് വൈൻ, ആമ്പർസാൻഡ് വൈറ്റ് വൈൻ, ബിഗ് ബനിയൻ റോസ റോസ, ബെല്ലിസിമ - ഡെസേർട്ട് വൈൻ തുടങ്ങിയ സ്പെഷ്യല്‍ വൈന്‍ രുചികളും ആസ്വദിക്കാം. കൂടാതെ 550 രൂപയുടെ പ്രീമിയം പാക്കേജ്, 800 രൂപയുടെ എലൈറ്റ് വൈൻ പാക്കേജ് എന്നിവയുമുണ്ട്. 21 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് വൈന്‍ രുചിക്കാന്‍ അവസരമുള്ളത്.

Big-Banyan-Vineyard2
Image From Big Banyan Wines Facebook Page

എല്ലാ ആഴ്ചയും ബുധനാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിനങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. 11:30 AM - 1:00 PM (പ്രീമിയം ടൂർ പാക്കേജും അടിസ്ഥാന പാക്കേജും), 3:00 PM - 4:30 PM (സെമി പ്രീമിയം ടൂർ പാക്കേജും അടിസ്ഥാന പാക്കേജും) എന്നിങ്ങനെയാണ് സമയക്രമം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://bigbanyanwines.com/vineyard/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

English Summary : Big Banyan Wine Tour Bangalore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA