ചൂടിൽ നിന്നു രക്ഷപ്പെടാം; അധികം അറിയപ്പെടാത്ത ഹിൽസ്റ്റേഷനിലേക്ക് യാത്ര തിരിക്കാം

1-Gurez-Valley
SHARE

വേനൽക്കാലത്ത് കുളിരുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകുവാനാണ് മിക്കവരും ചിന്തിക്കുന്നത്. തണുപ്പിന്റെ പുതപ്പണിഞ്ഞ് സഞ്ചാരികളെ കാത്ത് നിരവധിയിടങ്ങൾ ഭൂമിയിലുണ്ട്. അധികം അറിയപ്പെടാത്തതും സുന്ദരകാഴ്ചകൾ നിറഞ്ഞതുമായ ഇടങ്ങളിലേക്ക് യാത്ര തിരിക്കാം.

 ചത്പാൽ 

ഏറ്റവും മനോഹരമായ ഓഫ്‌ബീറ്റ് ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കശ്മീരിലെ ചത്പാൽ. പച്ചപ്പ് നിറഞ്ഞ മരങ്ങൾക്കും, ചുറ്റുമുള്ള കുറ്റിക്കാടുകൾക്കും മുകളിൽ നിഴൽ നൽകുന്ന കുന്നുകളും, അത്തരമൊരു മാന്ത്രിക കാഴ്ചയാണ് ചത്പാൽ നൽകുക.  ഇന്ത്യയിൽ മറഞ്ഞിരിക്കുന്ന ഹിൽസ്റ്റേഷനുകൾ പര്യവേക്ഷണം ചെയ്യുമ്പോൾ ചത്പാൽ തീർച്ചയായും സന്ദർശിക്കണം.

അസ്കോട്ട്

പതിവ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടുന്നില്ലെങ്കിൽ ഉത്തരാഖണ്ഡിലെ അസ്കോട്ടിലേക്ക് യാത്ര തിരിക്കാം. ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തിക്കടുത്താണ് അസ്കോട്ട് സ്ഥിതിചെയ്യുന്നത്. സന്ദർശകരുടെ തിക്കും തിരക്കും ഇല്ലാത്തതിനാൽ  പ്രദേശത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം. 

3Tungi

ഗുരസ് വാലി

വേനൽക്കാലത്ത് ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണ് കശ്മീർ. കശ്മീരിലെ ഒരു ഭാഗമാണ് ഗുരസ് വാലി. പച്ചനിറത്തിലുള്ള പുൽമേടുകൾ, സമൃദ്ധവും ഊഷ്മളവുമായ സസ്യജാലങ്ങൾ, എണ്ണമറ്റ പൂന്തോട്ടങ്ങൾ എന്നിവയാൽ ഈ താഴ്‌വരയുടെ ആകർഷണീയമായ സൗന്ദര്യത്തിലേക്ക് നിങ്ങളുടെ ഹൃദയം ചേർത്തുവെയ്ക്കാം.

2Kemmanagundi

കെമ്മനഗുണ്ടി

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതും ശാന്തവുമായ ഓഫ്‌ബീറ്റ് ഹിൽ സ്റ്റേഷനുകളിലൊന്നാണ് കെമ്മനഗുണ്ടി.വേനൽക്കാല അവധിയ്ക്ക് അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനത്ത് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം കെമ്മൻഗുണ്ടിയിലുണ്ട്. വെള്ളച്ചാട്ടം, പച്ച പുൽമേടുകൾ, അതിശയകരമായ താഴ്‌വരകൾ, മനോഹരമായ പർവതങ്ങൾ തുടങ്ങി കാഴ്ചകളുടെ നിര അങ്ങനെ നീണ്ടു കിടക്കുകയാണ്. 

തുംഗി

പടിഞ്ഞാറൻ, കിഴക്കൻ ഘട്ടങ്ങളിലെ എല്ലാ മലനിരകളും  മനോഹരമാണെങ്കിലും മഹാരാഷ്ട്രയിലെ തുങ്കിയുടെ മാന്ത്രികതയെക്കുറിച്ച് അത്ര കേട്ടിരിക്കില്ല. പുനെയുടെ ഒരു കോണിനടുത്തായി സ്ഥിതിചെയ്യുന്ന വളരെ മനോഹരമായ ഹിൽ സ്റ്റേഷനാണിത്. യാത്രക്കാർക്ക് വളരെ സുഖകരവും ശാന്തവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഇവിടെ മനോഹരമായ കാഴ്ച നൽകുന്ന ഗ്ലാമസ് പർവതങ്ങൾ കൂടാതെ, നിരവധി ഇടങ്ങൾ സന്ദര്‍ശിക്കാനുണ്ട് ഇവിടെ.

English Summary: Hidden Hill Stations of India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA