മീന്‍ പിടിക്കാൻ ഇൗ ട്രിക്ക്, സഞ്ചാരികള്‍ ഇത് തീര്‍ച്ചയായും കാണണം!

Fishermen-of-Inle-Lake-Myanmar
By Steve Photography/shutterstock
SHARE

വിദേശ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് പ്രകൃതി സൗന്ദര്യം നിറഞ്ഞ മ്യാന്മാര്‍. ചിലവു കുറഞ്ഞ പൊതുഗതാഗത സൗകര്യങ്ങളും റെസ്റ്റോറന്റുകളില്‍ ലഭിക്കുന്ന രുചികരമായ ഭക്ഷണവും അധിക നിരക്കില്ലാത്ത താമസസൗകര്യങ്ങളുമെല്ലാം മ്യാന്മാറിന്‍റെ ജനപ്രിയത കൂട്ടുന്നു.

മ്യാന്മാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ മനംകവരുന്ന നിരവധി കാഴ്ചകളില്‍ ഒന്നാണ് ഇൻലെ തടാകം. കണ്ണിനു കുളിരേകുന്ന ഫ്ലോട്ടിങ് ഗാർഡനുകളാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത, ബഹളങ്ങളില്ലാതെ ശാന്തമായി വെക്കേഷന്‍ ദിനങ്ങള്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഇടമാണ് ഈ തടാക പ്രദേശം.

Fishermen-of-Inle-Lake-Myanmar2
By theskaman306/shutterstock

പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനത്തിന് പേരുകേട്ടതാണ് ഇന്‍ലെ തടാകം. ഇതിനരികില്‍ വസിക്കുന്ന ആളുകളെ 'ഇന്ത' എന്നാണു വിളിക്കുന്നത്. ആഴമില്ലാത്ത വെള്ളത്തിൽ മത്സ്യം പിടിക്കുന്നതിനായി ഇവര്‍ക്ക് സവിശേഷമായ രീതികളുണ്ട്. കാണേണ്ട ഒരു കാഴ്ച തന്നെയാണ് അത്. അവര്‍ ഈ വെള്ളത്തില്‍ മീന്‍ പിടിക്കുന്ന കാഴ്ച ആശ്ചര്യത്തോടെ മാത്രമേ കാണാനാവൂ. 

ബോട്ടിന്‍റെ ഒരറ്റത്ത് ഒറ്റക്കാലിൽ നിന്നുകൊണ്ട്, മറ്റേക്കാല്‍ കൊണ്ട് തുഴ പിടിച്ചാണ് മത്സ്യത്തൊഴിലാളികൾ മീന്‍ പിടിക്കുന്നത്. വെള്ളത്തിന് ആഴമില്ലാത്തതിനാല്‍ വല ഉപയോഗിച്ചുള്ള സാധാരണ മത്സ്യബന്ധന രീതി ഇവിടെ ഉപയോഗിക്കാൻ കഴിയില്ല. തടാകത്തില്‍ നിറയെ ഞാങ്ങണകളും ചെടികളുമുള്ളതിനാല്‍ മീന്‍ പിടിക്കാന്‍ വളരെ പ്രയാസമാണ്. ബോട്ടിന്‍റെ ഒരു അറ്റത്ത് നിൽക്കുമ്പോൾ, വെള്ളത്തിനുള്ളിലേക്ക് കൂടുതല്‍ വ്യക്തമായി കാണാന്‍ പറ്റും. 

Fishermen-of-Inle-Lake-Myanmar1
By SasinTipchai/shutterstock

ബോട്ടിന്‍റെ ഒരറ്റത്ത് ബാലന്‍സ് ചെയ്ത് നില്‍ക്കുന്നത് കാണുമ്പോള്‍ അവര്‍ എപ്പോള്‍ വേണമെങ്കിലും വീണു പോയേക്കും എന്ന് കാഴ്ചക്കാര്‍ക്ക് തോന്നാം. എന്നാല്‍, ഇനി അഥവാ വീണാലും കുഴപ്പമില്ല എന്നതാണ് സത്യം. തടാകത്തിന് ആഴം കുറവാണ് എന്നത് മാത്രമല്ല, ഇവര്‍ മികച്ച നീന്തല്‍ക്കാര്‍ കൂടിയാണ്. മിക്ക സമയത്തും ശരാശരി 2 മീറ്റർ ആഴത്തിൽ മാത്രമേ ഇവിടെ വെള്ളം കാണൂ. വളരെ ചെറുപ്രായത്തിൽ തന്നെ മത്സ്യബന്ധനം ആരംഭിക്കുന്ന ഇന്തകള്‍, ഈ വിദ്യ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കാലങ്ങളായി കൈമാറിപ്പോരുന്നു. ഇത് അവരുടെ ഉപജീവന മാർഗ്ഗം കൂടിയായതിനാല്‍ വളരെപ്പെട്ടെന്നു തന്നെ കുട്ടികള്‍ ഇതില്‍ പ്രാവീണ്യം നേടുന്നു. 

ലോകത്ത് മറ്റെവിടെയും ഇത്തരത്തിലുള്ള മത്സ്യബന്ധന രീതി കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മ്യാന്മാര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ ഈ കാഴ്ച കണ്ടില്ലെങ്കില്‍ അതൊരു വലിയ നഷ്ടം തന്നെയായിരിക്കും. 

English Summary: The Fishermen of Inle Lake Myanmar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA