നീലഗിരിയുടെ അഴകു മുഴുവൻ സ്വന്തമാക്കിയ മൂടൽമഞ്ഞിന്റെ നാട്

coonoor-trip1
SHARE

സഞ്ചാരികളുടെ ഇഷ്ടയിടമായ ഉൗട്ടിയിലെ തിരക്കിൽ നിന്നും മാറി ശാന്തസുന്ദരമായ സ്ഥലം തേടുന്നവർക്ക് മികച്ച ചോയ്സാണ് കൂനൂർ. നീലഗിരിയുടെ അഴകു മുഴുവൻ സ്വന്തമാക്കിയ ഇൗ ഭൂമിയിലേക്ക് വിദേശികളടക്കമുള്ള നിരവധി സഞ്ചാരികളാണ് നിത്യസന്ദര്‍ശകരായി എത്തുന്നത്. തണുപ്പും പച്ചപ്പും മൂടൽ മഞ്ഞും സന്ദർശകരെ കൈമാടി വിളിക്കുമ്പോൾ,  മടങ്ങി വരാൻ പോലും സന്ദര്‍ശകർക്ക് മടിയാണ്. ഡിസംബറിൽ അതിസുന്ദരിയാണ് ഈ നാട്.

Coonoor-trip

ഊട്ടിയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും കുനൂരിന് ഒരു പ്രത്യേക സൗന്ദര്യമാണ്. പ്രകൃതിയാണ് ഇവിടുത്തെ നായിക. പച്ച നിറത്തിനു ഇത്രയധികം ഭംഗിയോ എന്നാശ്ചര്യപ്പെട്ടു പോകുന്ന നിരവധി കാഴ്ചകളുണ്ടിവിടെ. ഹിൽ സ്റ്റേഷൻ ആയതുകൊണ്ടുതന്നെ നല്ല തണുപ്പും കാറ്റും ഇടയ്ക്കിടെ ഓടി മാറുന്ന മൂടൽമഞ്ഞും കുന്നൂരിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു.

കുനൂരിലെ കാഴ്ചകൾ പോലെത്തന്നെ മനോഹരമാണ് അങ്ങോട്ടുള്ള യാത്രയും. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച നീലഗിരി മൗണ്ടൈൻ റെയിൽവേ.അവിയെ നിന്നും കൂനൂരിലേക്കുള്ള ട്രെയിൻ  യാത്രയും സുന്ദര കാഴ്ചകൾ നിറഞ്ഞതാണ്. മേട്ടുപ്പാളയത്ത് നിന്നാണ് തീവണ്ടി യാത്ര ആരംഭിക്കുന്നത്. കുനൂരിലെ മലകൾ താണ്ടി, ഊട്ടിയിലാണ് ആ യാത്ര അവസാനിക്കുന്നത്.ഇൗ കാഴ്ചകൾക്കപ്പുറം സിംസ് പാർക്ക്, ലാംപ്സ് റോക്ക് വ്യൂ പോയിന്റ്, തുടങ്ങി വെള്ളച്ചാട്ടങ്ങളും മറ്റും കൂനൂരിന്റെകാഴ്ചകളാണ്.

English Summary: Coonoor Tourism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA