ഇന്ത്യയിലെ ഈ സ്ഥലങ്ങളില്‍ യാത്ര പോകാൻ ആർടി-പിസിആർ റിപ്പോർട്ട് വേണ്ട

airport
SHARE

രണ്ടാം തരംഗത്തിലെ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍, യാത്രാനിയന്ത്രണങ്ങളില്‍ പതിയെ ഇളവുകള്‍ വരുത്തുകയാണ് രാജ്യത്തെ പല സംസ്ഥാനങ്ങളും. ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ആർ‌ടി-പി‌സി‌ആർ പരിശോധനാഫലം ആവശ്യമില്ല. മറ്റു ചില സംസ്ഥാനങ്ങളിലാകട്ടെ, വാക്സിനേഷന്‍ തെളിവ് ഉണ്ടെങ്കില്‍ മാത്രമേ പ്രവേശിക്കാനാകൂ. ഈ പ്രത്യേക നിയന്ത്രണങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ എടുത്തു മാറ്റിയേക്കാം. ഓരോ ദിവസത്തെയും പുതിയ യാത്രാനിയമങ്ങള്‍ മനസിലാക്കാന്‍ അതാതു സംസ്ഥാനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ നോക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ഇപ്പോള്‍ സ്വാഗതം ചെയ്യുന്ന ചില സംസ്ഥാനങ്ങളും യാത്രക്കാര്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും പരിശോധിക്കാം.

ഇവിടങ്ങളില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് ആർടി-പിസിആർ വേണ്ട

ഡല്‍ഹി, ഹിമാചൽ പ്രദേശ്, തെലങ്കാന, ഹരിയാന, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനക്കാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ആർടി-പിസിആർ പരിശോധനാ റിപ്പോര്‍ട്ട് ആവശ്യമില്ല. 

തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആർടി-പിസിആർ പരിശോധന റിപ്പോർട്ടോ വാക്സിൻ സർട്ടിഫിക്കറ്റോ ഇപ്പോള്‍ ആവശ്യമില്ല. സംസ്ഥാനത്തിനും പുറത്തുള്ള ഏതെങ്കിലും ഇടങ്ങളില്‍ നിന്നും കോയമ്പത്തൂരിലേക്ക് വിമാനയാത്ര നടത്തുമ്പോള്‍ പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോര്‍ട്ട് ആവശ്യമായി വരും.

വാക്സിനേഷന്‍, അല്ലെങ്കില്‍ ആർ‌ടി-പി‌സി‌ആർ വേണം

പഞ്ചാബ്, ചണ്ഡിഗഡ് എന്നീ രണ്ടു സ്ഥലങ്ങളിലേക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. യാത്രക്കാര്‍ വാക്സിന്‍ ഒരു ഡോസ് എങ്കിലും എടുത്തിരിക്കണം. അല്ലെങ്കില്‍ പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധനാഫലം കയ്യില്‍ കരുതണം.

ഒഡിഷ, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, നാഗാലാന്‍ഡ്‌, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒന്നുകില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആർ‌ടി-പി‌സി‌ആറോ വേണം.

ഒഡിഷയിലേക്ക് യാത്ര ചെയ്യുന്നവര്‍, വാക്സിനേഷന്‍ രണ്ടു ഡോസും എടുത്തതിന്‍റെ തെളിവ് കയ്യില്‍ കരുതണം. വാക്സിനേഷന്‍ എടുത്തില്ലെങ്കില്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനുമുമ്പ് എടുത്തിട്ടുള്ള ഒരു നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ പരിശോധനാഫലമോ ആന്റിജൻ ടെസ്റ്റ് റിപ്പോർട്ടോ ആവശ്യമാണ്.

രാജസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വാക്സിനേഷന്‍ രണ്ടു ഡോസും എടുത്തതിന്‍റെ തെളിവ് വേണം. അതിനൊപ്പം, രണ്ടാമത്തെ ഡോസ് എടുത്ത ശേഷം 28 ദിവസങ്ങള്‍ പൂര്‍ത്തിയായിരിക്കണം. അല്ലാത്തവര്‍ നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ പരിശോധനാഫലം കയ്യില്‍ കരുതണം.

ഛത്തീസ്ഗഡിലേക്ക് യാത്ര ചെയ്യുന്നവര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ യാത്രക്ക് 96 മണിക്കൂറിനകം എടുത്ത നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ പരിശോധനാഫലമോ കാണിക്കേണ്ടതുണ്ട്. നാഗാലാ‌‍ന്‍ഡ് യാത്രക്കാര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ യാത്രക്ക് 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ പരിശോധനാഫലമോ വേണം.

ഡല്‍ഹി, മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ്, കർണാടക, കേരളം, പശ്ചിമ ബംഗാൾ എന്നിവ ഒഴികെയുള്ള ഇടങ്ങളില്‍ നിന്നും മേഘാലയയിലേക്ക് ഇപ്പോള്‍ യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ നെഗറ്റീവ് കോവിഡ് പരിശോധനാ റിപ്പോര്‍ട്ടോ ഉണ്ടായിരിക്കണം.

English Summary: Indian states allowing Travellers to Enter Rtpcr Test  or Vaccination Certificate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA