14 സംസ്ഥാനങ്ങള്‍ കടന്ന് ബുള്ളറ്റിൽ കശ്മീർ ചുറ്റിയ സഞ്ചാരികൾ

kashmir-bullet-ride
SHARE

24 ദിവസമെടുത്തു ബുള്ളറ്റിൽ കശ്മീർ സന്ദർശിച്ച ആവേശത്തോടെ അവർ‍ മടങ്ങിയെത്തി. തുമ്പമൺ പനാറ പടിഞ്ഞാറെപ്പുരയിൽ സന്തോഷ് ജോർജും സുഹൃത്ത് വില്ലങ്കോട്ട് സിജോ വില്ലയിൽ സിജോ വർഗീസുമാണ് തിങ്കളാഴ്ച വൈകിട്ട് തിരിച്ചെത്തിയത്. 14 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണ പ്രദേശങ്ങളും കടന്നാണ് ലക്ഷ്യം പൂർത്തീകരിച്ചത്.

ബെംഗളൂരുവിൽ വ്യത്യസ്ത കമ്പനികളിൽ സീനിയർ ഡിസൈനർമാരാണ് ഇരുവരും. ജൂലൈ 31നാണ് യാത്ര പുറപ്പെട്ടത്. ഹൈദരാബാദ്, നാഗ്പൂർ, ഹരിയാന വഴിയായിരുന്നു കശ്മീരിലേക്കുള്ള യാത്ര. രാജസ്ഥാൻ, ഗുജറാത്ത്, മുംബൈ, ഗോവ വഴിയായിരുന്നു മടക്കം. ആകെ 9100 കിലോമീറ്റർ സഞ്ചരിച്ചെന്നു സന്തോഷ് ജോർജ് പറഞ്ഞു. പ്രളയത്തിൽ മധ്യപ്രദേശിലെ ദൈപി പാലം അപകടാവസ്ഥയിലായത് യാത്ര 6 മണിക്കൂർ വൈകിച്ചതൊഴിച്ചാൽ തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നു സന്തോഷ് പറഞ്ഞു.

17,982 അടി ഉയരമുള്ള കർത്തുമൂല ടോപ്പിലെത്താനായി. 15,000 അടിക്ക് മുകളിൽ ഉയരമുള്ള ചാംഗ്ല, നക്കീല, തഗ്‌ലാങ്, ബാരലചല, ലച്ചുംഗ്ല പാസ്സുകളും സന്ദർശിച്ചു. യാത്ര ഇഷ്ടവിനോദമായ സന്തോഷിന്റെയും സിജോയുടെയും സഞ്ചാരങ്ങളേറെയും ബുള്ളറ്റിലാണ്. ഇതു കൂടാതെ, സിംഗപ്പൂർ, മലേഷ്യ, ഇൻഡോനേഷ്യ ഉൾപ്പെടെ 8 രാജ്യങ്ങളിൽ സന്തോഷ് ജോർജ് യാത്ര ചെയ്തിട്ടുണ്ട്.

English Summary:  Bullet Trip to Kashmir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA