ADVERTISEMENT

ഗോവയിലെ മനോഹര നിമിഷങ്ങളുടെ ത്രോബാക്ക് വിഡിയോ പങ്കുവച്ച് ബോളിവുഡ് നടി തപ്സി പന്നു. വെള്ള ടോപ്പണിഞ്ഞ്, മരത്തിനു ചുവട്ടില്‍ ആടിക്കളിക്കുന്ന നടിയെ ഈ വിഡിയോയില്‍ കാണാം. 

ഗോവയിലെ അമ സ്റ്റേയ്സ് ആന്‍ഡ്‌ ട്രയല്‍സ് ഹോട്ടലില്‍ നിന്നാണ് തപ്സി വിഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ''രണ്ടു സിനിമകള്‍ക്കിടയിലുള്ള ഇടവേള ഇക്കുറി ഞാന്‍ മിസ്സ്‌ ചെയ്യും! ഗോവയിലെ ഈ ഗൃഹതുല്യമായ ഹെറിറ്റേജ് ബംഗ്ലാവില്‍ നിന്നുള്ള മനോഹരമായ സമയം ഓർമിച്ചെടുക്കുകയാണ്. തപ്സി വിഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. 

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു തപ്സിയുടെ ഗോവന്‍ യാത്ര. ബോളിവുഡ് ചിത്രമായ 'ലൂപ് ലപെട്ട'യുടെ ചിത്രീകരണത്തിനിടെ വീണു കിട്ടിയ നിമിഷങ്ങള്‍ സഹോദരി ശകുന്‍, ബോയ്‌ഫ്രെണ്ടും ബാഡ്മിന്റണ്‍ താരവുമായ മത്തിയാസ് ബോ എന്നിവര്‍ക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങള്‍ തപ്സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.  

കോവിഡ് ഭീഷണി മൂലം ഗോവയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. സെപ്റ്റംബര്‍ 13 വരെ രാവിലെ ഏഴുമണി വരെ നീളുന്ന കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം മേയ് 9 നായിരുന്നു ആദ്യമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കര്‍ഫ്യൂവിന്‍റെ ഭാഗമായി ഗോവയില്‍ എത്തുന്നവരും നാട്ടുകാരും കര്‍ശനമായും പാലിക്കേണ്ട നിരവധി നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ട്. 

കാസിനോകൾ, ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, വാട്ടർ പാർക്കുകൾ, വിനോദ പാർക്കുകൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. റിവർ ക്രൂയിസുകളും അനുവദനീയമല്ല. സ്പാകളും മസാജ് പാർലറുകളും അടച്ചിടുന്നത് തുടരും.സിനിമാ ഹാളുകൾ 50% ശേഷിയിൽ പ്രവർത്തിക്കാൻ അനുവാദമുണ്ട്. സ്കൂളുകൾ തുറന്നിട്ടില്ലെങ്കിലും, പരീക്ഷകൾക്കും മത്സരപരീക്ഷകൾ നടത്തുന്നതിനും സർക്കാരിന്‍റെ അംഗീകാരത്തോടെ അനുമതി നൽകും.

സാമൂഹിക/രാഷ്ട്രീയ/കായിക/വിനോദ/അക്കാദമിക്/സാംസ്കാരിക, വിവാഹ ചടങ്ങുകളില്‍ വേദിയുടെ മൊത്തം ശേഷിയുടെ 50% ത്തിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും പരമാവധി 50 ശതമാനം ശേഷിയിൽ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കാം.ഇൻഡോർ ജിമ്മുകൾക്കും 50 ശതമാനം ശേഷിയിൽ തുറക്കാം.

English Summary: Taapsee Pannu shares Throwback Pictures from Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com