ബോളിവുഡ് താരങ്ങളുടെ വിവാഹം നടന്നത് ഇവിടെ; ഹിമാലയൻ താഴ്‍‍വരയിലെ മനോഹര കാഴ്ച

rajkumar-rao
Image From Instagram
SHARE

പതിനൊന്നു വർഷം നീണ്ടുനിന്ന പ്രണയത്തിനു ശേഷം ബോളിവുഡ് താരമായ രാജ്‌കുമാർ റാവു കഴിഞ്ഞ ദിവസമാണ് സുഹൃത്തും നടിയുമായ പത്രലേഖ പോളിനെ വിവാഹം ചെയ്തത്. മികച്ച നടനുള്ള ദേശീയപുരസ്കാരമുൾപ്പെടെ സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദി ഒബ്‌റോയ് സുഖ്‌വിലാസ് സ്പാ റിസോർട്ടായിരുന്നു വിവാഹവേദി. താരങ്ങൾക്കൊപ്പം തന്നെ വിവാഹവേദിയായ റിസോർട്ടും ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. 

Oberoi-Sukhvilas-Spa-Resort-trip

സിസ്വാൻ വനമേഖല

ഹിമാലയത്തിന്റ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന റിസോർട്ടിന് മോടി കൂട്ടുന്നത് സിസ്വാൻവനത്തിന്റെ വന്യതയാണ്. ഇവിടുത്തെ ശാന്തമായ അന്തരീക്ഷം സന്ദർശകർക്കു മാനസികമായ ഉണർവ് സമ്മാനിക്കും. 7000 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സംരക്ഷിത വനമേഖലയാണ് സിസ്വാൻ. വിവരണാതീതമായ വനഭംഗിയും ധാരാളം പക്ഷിജാലങ്ങളും ഇവിടുത്തെ എടുത്തു പറയേണ്ട സവിശേഷതകളാണ്. നമ്മുടെ ദേശീയപക്ഷിയായ മയിലുകളെ കൂട്ടത്തോടെ കാണാൻ കഴിയുന്ന ഒരു വനപ്രദേശം കൂടിയാണിത്.

The-Oberoi-Sukhvilas-Spa-Resort3
Image From The Oberoi Sukhvilas Spa Resort, New Chandigarh Official site

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തിയ ഒരു സർവ്വേ പ്രകാരം 116  വ്യത്യസ്തതരം പക്ഷികൾ ഇവിടെയുണ്ടെന്നു പറയപ്പെടുന്നു. മാത്രമല്ല, 160 ഇനങ്ങളിൽപ്പെട്ട സസ്യജാലങ്ങളും ഈ വനത്തിലുണ്ട്. സിസ്വാൻ തടാകവും ഡാമും ഈ പ്രദേശത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. 

The-Oberoi-Sukhvilas-Spa-Resort2
Image From The Oberoi Sukhvilas Spa Resort, New Chandigarh Official site

രാജ്‌കുമാർ റാവു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട ഭൂരിപക്ഷം പേരും ആരാഞ്ഞത് വിവാഹ വേദി ഏതെന്നായിരുന്നു. മനോഹരമായ ആ വിവാഹ മുഹൂർത്തത്തിനു മായിക സൗന്ദര്യം നല്‍കുകയായിരുന്നു ന്യൂ ചണ്ഡീഗഡിൽ സ്ഥിതി ചെയ്യുന്ന സുഖ്‌വിലാസ് സ്പാ റിസോർട്ട്. അത്യാധുനിക സൗകര്യങ്ങൾക്കൊപ്പം തന്നെ ആഡംബരവും നിറഞ്ഞതാണ് റിസോർട്ട്.

English Summary: Rajkummar Rao-Patralekhaa’s wedding venue, The Oberoi Sukhvilas Spa Resort, New Chandigarh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS