മഞ്ഞുമഴ കാണാൻ സന്ദർശകരുടെ തിരക്കില്‍ മണാലി

manali-snowfall
SHARE

കോവിഡ് കാലം ആണെങ്കിലും വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ കൂട്ടത്തോടെ ഹിമാചല്‍ പ്രദേശിലേക്ക് പോവുകയാണ്. മണാലിയിലെ മഞ്ഞുമഴ ആസ്വദിക്കാനാണ് ഈ യാത്ര. മണാലിയിലെ കാഴ്ചകളിലേക്ക് 

മകരമാസത്തില്‍ മഞ്ഞ് പെയ്യിച്ച് മനം കുളിര്‍പ്പിക്കുകയാണ് മണാലി. ഹിമാചലിലെ താഴ്‌വാരങ്ങളും നഗരവീഥിയും മഞ്ഞുമഴയില്‍ മുങ്ങിക്കഴിഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള മണാലി പൊതുവെ സഞ്ചാരികളുടെ ഇഷ്ടയിടമാണ്. എന്നാല്‍ ഈ പ്രാവശ്യം നിര്‍ത്താതെ പെയ്യുന്ന മഞ്ഞുതുള്ളികള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം . അതി ശൈത്യം കാരണം ആദ്യമൊക്കെ പുറത്തിറങ്ങാന്‍ മടിച്ച ആളുകള്‍  ഇപ്പോള്‍ മുഴുവന്‍ സമയവും വീടിന് വെളിയിലാണ്. 

himachal

മഞ്ഞുമഴയുടെ വാര്‍ത്തയെങ്ങും  പരന്നതോടെ മണാലിയിലേക്കിപ്പോള്‍   കാഴ്ചക്കാരുടെ  പ്രവാഹമാണ്. കനത്ത മഞ്ഞുവീഴ്ച മൂലം ഹിമാചലിലെ  റോഡുകള്‍ തടസപ്പെട്ടിരിക്കുകയാണെങ്കിലും തണുപ്പ് കാലം ആസ്വദിക്കാന്‍ എത്തുന്നവരെ അത് ബാധിച്ചിട്ടില്ല. റോഡുകളിലും നിരത്തുകളിലും മഞ്ഞില്‍ കുളിക്കാനായി സഞ്ചാരികളുടെ ബഹളമാണ്. പരസ്പരം മഞ്ഞു കട്ടകള്‍ എറിഞ്ഞും മഞ്ഞുമഴയില്‍ നനഞ്ഞും മഞ്ഞുകാലം അവര്‍ ആഘോഷിക്കുന്നു.

English Summary: Tourists enjoy heavy snowfall in Manali

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA