മഞ്ഞുറഞ്ഞ് ഉണ്ടായ ഓം, പിരമിഡിനോടു സാദൃശ്യം; നിഗൂഢത ഉറങ്ങുന്ന കൈലാസം

Kailash3
Roop_Dey/shutterstock
SHARE

ഹിമാലയപർവതത്തിന്‍റെ, ടിബറ്റിലേക്ക് നീണ്ടുകിടക്കുന്ന ഭാഗമാണ് കൈലാസപര്‍വതം. ഡൽഹിയിൽനിന്ന് 865 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയവയുടെ ഉത്ഭവ സ്ഥാനത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ പര്‍വതം, ബുദ്ധ, ബോൺ, ഹിന്ദു, ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ്

Kailash1
Storm Is Me/shutterstock

കൈലാസ പർവതം ‘സ്വർഗത്തിന്‍റെ പടവുകൾ’ എന്നാണ് അറിയപ്പെടുന്നത്. ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവതം ത്രിമൂർത്തികളിൽ ഒരാളായ പരമശിവന്‍റെ വാസസ്ഥലമായി കരുതുന്നു. പത്നിയായ പാർവതിദേവിയുമൊത്ത് പരമശിവന്‍ ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവതം എന്ന് വിശ്വസിക്കപ്പെടുന്നു. ജൈനമതത്തിൽ കൈലാസം ‘അഷ്ടപദപർവതം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജൈന തീർഥങ്കരൻ, റിഷഭദേവ തുടങ്ങിയവർ മോക്ഷപ്രാപ്തിക്കു വേണ്ടി തപസ്സു ചെയ്യാൻ തിരഞ്ഞെടുത്തതും കൈലാസപർവതമായിരുന്നു. താന്ത്രിക ബുദ്ധമത അനുയായികൾ കൈലാസപർവതത്തെ ചക്രസംവരയുടെ വാസസ്ഥലമായി കരുതുന്നു. കൈലാസത്തിലെ വിവിധ പ്രദേശങ്ങള്‍ ഗുരു റിൻപൊചെയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Kailash4
George Obeng Duro/shutterstock

ഹിമാലയത്തിലെ ഏറ്റവും ആകർഷകമായ പർവതനിരയാണിത്. ഈ പുണ്യ പർവതത്തിന് ചുറ്റും പ്രദക്ഷിണം നടത്തിയാൽ പാപങ്ങള്‍ തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാവർഷവും ആയിരക്കണക്കിനു തിർഥാടകർ കൈലാസത്തിലെത്തുന്നത്. സഹസ്രാബ്ദങ്ങള്‍ക്കു മുൻപുതന്നെ ഈ തീർഥാടനം ആരംഭിച്ചതായി കണക്കാക്കുന്നു. കൈലാസപര്‍വതത്തെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ അറിയാം. 

1. ഇടത്തോട്ടും വലത്തോട്ടും ചുറ്റല്‍

ഹിന്ദു, ബുദ്ധ മതക്കാര്‍ കൈലാസത്തെ ഇടത്തുനിന്നു വലത്തോട്ടു ചുറ്റുമ്പോൾ, ജൈനമതക്കാർ കൈലാസത്തെ വലത്തുവശത്തുനിന്ന് ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു. ഏതാണ്ട് 52 കിലോമീറ്റർ ആണ് ഈ പ്രദക്ഷിണവഴിയുടെ നീളം. കൈലാസപർവതത്തെ ചുറ്റുന്നത്‌ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ചിലർ വിശ്വസിക്കുന്നു. ഏതാണ്ട് 15 മണിക്കൂർ എടുക്കും ഈ യാത്രയ്ക്ക്. 

2. ലോകത്തിന്‍റെ കേന്ദ്രം

കൈലാസത്തെ കോസ്മിക് അച്ചുതണ്ട്, ലോക അക്ഷം അഥവാ ലോകത്തിന്‍റെ കേന്ദ്രമായി കണക്കാക്കുന്നു. ഭൂമി സ്വർഗവുമായി സന്ധിക്കുന്ന ബിന്ദുവായി ഇത് കണക്കാക്കപ്പെടുന്നു. കൈലാസ പർവതം ഗോളത്തിന്‍റെ ഭ്രമണ അച്ചുതണ്ടാണെന്ന് നിരവധി ശാസ്ത്രജ്ഞർ നിഗമനം ചെയ്തിട്ടുണ്ട്.

3. ആരും കൊടുമുടി കയറിയിട്ടില്ല

കൈലാസ പർവതത്തിന്‍റെ കൊടുമുടിയിലെത്താൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. കൈലാസത്തിന്‍റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ പർവതാരോഹകർക്കു പോലും എത്തിച്ചേരുവാൻ സാധ്യമല്ല. 1980 ൽ ചൈനീസ് സര്‍ക്കാര്‍ റിൻഹോൾഡ്‌ മെസ്സെനാർ എന്ന പർവതാരോഹകനു കൊടുമുടി കയറാന്‍ അനുവാദം നൽകിയിരുന്നു. 2001ൽ ഒരു സ്പാനിഷ്‌ സംഘത്തിനും അനുവാദം നൽകി. ഇരുശ്രമങ്ങളും വിജയിച്ചില്ല. പർവതാരോഹണം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്

4. ചുറ്റിക്കണ്ടു വരാം, കാഴ്ചകള്‍

കൈലാസയാത്ര പോകുന്നവർക്ക് മല ചുറ്റിവരാൻ മൂന്നു ദിവസവും മാനസസരോവർ തടാകത്തെ ചുറ്റിവരാൻ മൂന്നു ദിവസവും വേണം. മഞ്ഞുറഞ്ഞ മലകളാൽ ചുറ്റപ്പെട്ട മാനസസരോവർ. തടാകം തണുപ്പു കാലത്ത് ഉറഞ്ഞുകിടക്കുന്നത് മനോഹരമായ കാഴ്ചയാണ്. വേനൽക്കാലത്ത് മഞ്ഞുരുകി അഞ്ച് നദികളായിട്ടാണ് വെള്ളം മാനസസരോവറിൽ എത്തുന്നത്. മാനസസരോവറിന് അടുത്ത് ‘രാക്ഷസ് താൽ‘ എന്ന ചെറിയ ഒരു തടാകമുണ്ട്. ഇവിടെ രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആണെന്നാണ്‌ വിശ്വാസം. അതുകൊണ്ടുതന്നെ തടാകത്തിലെ ജലം ആരും കുടിക്കാറില്ല.

Kailash
Storm Is Me/shutterstock

5. നിഗൂഢമായ ഓം ചിഹ്നം

ലോക സംഹാരകനായ പരമശിവന്‍റെ ഭവനമാണ് കൈലാസ പർവതമെന്നും കൊടുമുടിയുടെ മുകളിലുള്ള കരിങ്കൽപർവതത്തിൽ മഞ്ഞുവീണ് സ്വാഭാവികമായി രൂപപ്പെടുന്ന ഓം ചിഹ്നം ശിവന്‍റെ സാന്നിധ്യത്തിന്‍റെ മൂർത്തീഭാവമാണെന്നും വിശ്വസിക്കപ്പെടുന്നു.

6. മുടിയും നഖവും പെട്ടെന്ന് വളരും!

ട്രെക്കിങ് നടത്തുമ്പോഴും കൈലാസ പർവതത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴും, നഖങ്ങളും മുടിയും അതിവേഗം വളർന്നിട്ടുണ്ടെന്നാണ് ചില സഞ്ചാരികള്‍ പറയുന്നത്. ഇത് എത്രത്തോളം വസ്തുതാപരമാണ് എന്നറിയില്ല. 

7. പർവതത്തിന്‍റെ സമമിതി

റഷ്യൻ ശാസ്ത്രജ്ഞരുടെ ഒരു സിദ്ധാന്തമനുസരിച്ച്, കൈലാസ പർവതം തികച്ചും സമമിതിയും ആകൃതിയും വലുപ്പവുമുള്ളതാണ്. ഈജിപ്തിലെ പിരമിഡുകളുമായി ഇതിനു സാമ്യമുണ്ടെന്ന് പല ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, പ്രകൃതിദത്തമായി രൂപപ്പെട്ട ഒരു പര്‍വതം എങ്ങനെ ഇത്രത്തോളം സമമിതി കാണിക്കുന്നു എന്നത് ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്ന ചോദ്യമാണ്.

7. മാനസസരോവര യാത്ര

എല്ലാ വർഷവും ശിവഭക്തർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന യാത്രകളിൽ ഒന്നാണ് കൈലാസ് മാനസരോവർ യാത്ര. കാൽനടയായോ ഹെലികോപ്റ്ററിലോ വാഹനങ്ങളിലോ ഈ സ്ഥലം സന്ദർശിക്കാം. കൈലാസ് -മാനസസരോവർ സന്ദർശിക്കാനുള്ള ബുക്കിങ് വിദേശകാര്യ മന്ത്രാലയം വഴിയാണ് ചെയ്യേണ്ടത്., മാത്രമല്ല, ഈ പ്രദേശം ചൈന അധിനിവേശ ടിബറ്റിൽ ആയതിനാല്‍ പാസ്‌പോർട്ട് നിർബന്ധമാണ്.

English Summary: Facts About Mount Kailash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA