ADVERTISEMENT

അവധിക്കാല യാത്രകൾക്കായി മിക്കവരും തിരഞ്ഞെടുക്കുന്നിടമാണ് ഉൗട്ടി. മഞ്ഞും തണുപ്പും നിറഞ്ഞ ഇൗട്ടിയുടെ കാഴ്ച കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രിയമാണ്. ഉൗട്ടിയിലേക്കുള്ള യാത്രയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. മനോഹാരിത കൊണ്ട് കാഴചക്കാരിൽ വിസ്മയം നിറയ്ക്കുന്ന ഒാ വാലി.

സൗത്ത് ഇന്ത്യൻ സഞ്ചാരികൾ പ്രത്യേകിച്ചും ലോകം മുഴുവൻ പറന്നെത്തുന്ന മലയാളികൾ അധികം എത്തിപ്പെടാത്ത ഒരു അദ്ഭുതലോകമാണ് ഗൂഡല്ലൂരിലെ ഒാ വാലി. പ്രദേശത്ത് കാപ്പിത്തോട്ടങ്ങൾ സ്ഥാപിച്ച ജെയിംസ് ഓച്ചർലോണിയുടെ പേരിലുള്ള പഴയ പേരിന്റെ സങ്കോചമാണ് ഒാ വാലി എന്നത്. മനോഹരമായ പർവതങ്ങളാൽ ചുറ്റപ്പെട്ട ഇവിടെ, മലനിരകളിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങൾ ദൃശ്യഭംഗി മാറ്റുകൂട്ടുന്നതാണ്. ഓ വാലിയിലേക്കുള്ള വഴിയിൽ ഏലം, ഗ്രാമ്പൂ, കുരുമുളക്, തേയില, കാപ്പിത്തോട്ടങ്ങൾ എന്നിവയും കണ്ട് ആസ്വദിക്കാം. മുതുമല നാഷണൽ പാർക്കിനും ന്യൂ അമരമ്പലം റിസർവ്ഡ് ഫോറസ്റ്റിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സസ്യജന്തുജാലങ്ങൾക്ക് പേരുകേട്ടതാണ്.

വേറിട്ട വഴികളും കാണാത്ത കാഴ്ചകളുമായി ഊട്ടിക്ക് അടുത്തുള്ള ഓ വലി പലപ്പോഴും മാടിവിളിക്കുന്നത് ആരും കാണാറില്ല എന്ന് തന്നെ പറയാം. കാടും മലകളും ആനകളും ഗ്രാമങ്ങളും ഒക്കെ കടന്ന് മലയുടെ മുകളിലേക്ക് എത്തുമ്പോൾ പ്രകൃതി കരുതി വച്ചിരിക്കുന്നത് ഇതുവരെ കാണാത്ത പച്ചപ്പും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ്. പ്രകൃതിയും പ്രാർത്ഥനയും ഇടകലരുന്ന ചന്ദനമല മുരുകൻ കോവിൽ ആണ് ഓ വാലിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ആ മലമുകളിലെ കാഴ്ചകളിലേക്ക് പോകാം.

ചന്ദനമലയിലെ കാഴ്ചയിലേക്ക്

ചന്ദനമരങ്ങൾ തന്നെയാണ് ആ പേരിനു കാരണം. പണ്ട് കാലത്തു ധാരാളം ചന്ദനമരങ്ങൾ ഉണ്ടായിരുന്ന മലയായിരുന്നു ഇവിടം. പിൽക്കാലത്തു ചന്ദനക്കടത്തു വ്യാപകമായപ്പോൾ ഇവിടെന്നും കുറെ മരങ്ങൾ നഷ്ടപ്പെട്ടു. നീലഗിരിയിൽ വളരെ പ്രസിദ്ധമാണ് ഇവിടുത്തെ മുരുകൻ കോവിൽ. കേരളത്തിൽ നിന്നും നിലമ്പൂർ നാടുകാണി ഗുഡല്ലൂർ വഴി ഓ വാലിയിലെ ചന്ദനമലയിൽ എത്താം.

ഗുഡല്ലൂരിൽ നിന്നും ഏകദേശം 20 കിലോമീറ്റർ ദൂരമാണ് ചന്ദനമലയ്ക്കു .തമിഴ്നാടിന്റെ മറയൂർ എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം , മറയൂരിൽ ചന്ദന മരങ്ങൾക്കു കാവൽ ഇരുമ്പു വേലികൾ ആണെങ്കിൽ ഇവിടെ കാട്ടാനകൾ ആണെന്നതാണ് വ്യത്യാസം, ആനശല്യം കൂടുതൽ ഉള്ള മേഖല ആയതിനാൽ വൈകുന്നേരം 5 മണിക്ക് മുൻപ് തന്നെ തിരികെ ഇറങ്ങാൻ ശ്രമിക്കുക. താമസ സൗകര്യങ്ങൾ വളരെ കുറവാണു. ഗുഡല്ലൂരിൽ അത്യാവശ്യം താമസ സൗകര്യങ്ങൾ ലഭ്യമാണ്.

English Summary: Visit o valley in Gudalur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com