ADVERTISEMENT

യാത്രകളെ പ്രണയിക്കുന്നയാളാണ് മുന്‍ ലോകസുന്ദരി മാനുഷി ചില്ലർ. വീണുകിട്ടുന്ന അവസരങ്ങൾ യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. പോകുന്നിടത്തെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പ്രശസ്തമായ ഗോൾഡൻ ടെംപിളിന് സമീപം നിൽക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായി മാനുഷി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം നന്ദിയും അനുഗ്രഹവും എന്നും കുറിച്ചിട്ടുണ്ട്.

ദേശസ്‌നേഹത്തിന്റെയും ആത്മീയതയുടെയും നഗരമാണ് അമൃത്‌സർ. ഗോൾഡൻ ടെംപിളിന്റെ ആസ്ഥാനമായ നഗരം, ഓരോ സിഖുകാരന്റെയും അഭിമാനം കുടികൊള്ളുന്ന സ്ഥലം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ ദിവസവും സന്ദർശിക്കുന്ന അമൃത്സറിലെ ഏറ്റവും വിശുദ്ധവും ആഘോഷിക്കപ്പെടുന്നതുമായ സ്ഥലമാണ് ഗോൾഡൻ ടെംപിൾ അല്ലെങ്കിൽ ശ്രീ ഹർമന്ദിർ സാഹിബ് ടെമ്പിൾ. സുവർണ്ണക്ഷേത്രത്തിന് സമീപം, നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഭരവൻഡാ എന്ന ധാബയുണ്ട്. ഗോൾഡൻ ടെംപിളിൽ അനുഗ്രഹം വാങ്ങി കഴിഞ്ഞാൽ, ഇവിടെയാണ് നിങ്ങൾ ഒരു പഞ്ചാബി ഭക്ഷണത്തിനായി പോകേണ്ടത്.

ദീപാവലി സമയത്ത് ഇന്ത്യയിൽ തീര്‍ച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് അമൃത്സർ. സിഖ് സമൂഹം ‘ബന്ദി ചോർ ദിവസ്’ ആഘോഷിക്കുന്ന സമയമാണ് ദീപാവലി. പ്രശസ്തമായ ഗോൾഡൻ ടെമ്പിളിനൊപ്പം നഗരം മുഴുവനും പ്രകാശപൂരിതമാകും. ഒപ്പം മഞ്ഞപ്പൂക്കള്‍ വിടര്‍ത്തിയ കടുകുപാടങ്ങള്‍ക്കൊപ്പം പ്രകൃതിയും ആഘോഷത്തില്‍ പങ്കുചേരും. ഈ സമയത്ത് ലഭിക്കുന്ന വിശിഷ്ടമായ മധുരപലഹാരങ്ങളും പരീക്ഷിക്കാൻ മറക്കരുത്.

കണ്ടറിയാൻ മറ്റ് നിരവധി സ്ഥലങ്ങളും അമൃത്സറിലുണ്ട്. ശ്രീ ദുർജിയാന മന്ദിർ, മാർക്കറ്റുകൾ, ഭക്ഷണപ്രിയരുടെ പറുദീസയായ ചില അറിയപ്പെടുന്ന പഞ്ചാബി റെസ്റ്റോറന്റുകൾ. അതോടൊപ്പം ഇന്ത്യയുടെ ചരിത്രം ഉറങ്ങുന്ന വാഗ അതിർത്തിയിൽ എത്തി ദിവസേനയുള്ള സൈനിക പരിശീലന സെഷന് സാക്ഷ്യം വഹിക്കാം. 

English Summary: Manushi Chhillar Shares pictures from Golden Temple 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com