സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ചു... ദുബായില്‍ ആകാശത്ത് പറന്ന് സാനിയ!

saniya
SHARE

യാത്രകളെ പ്രണയിക്കുന്നയാളാണ് മലയാളിപ്രേക്ഷകരുടെ പ്രിയ താരം സാനിയ അയ്യപ്പൻ. വീണുകിട്ടുന്ന അവസരങ്ങളിൽ യാത്ര പോകുക അതാണ് താരത്തിന്റെ ഹോബി. ഇപ്പോഴിതാ സ്കൈഡൈവിങ് വിഡിയായാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ദുബായില്‍ ആകാശത്തുകൂടി പറന്നുനടക്കുന്ന വിഡിയോയും ചിത്രങ്ങളുമുണ്ട്. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതും താഴേക്ക് ചാടുന്നതുമെല്ലാം ഈ വിഡിയോയിലുണ്ട്. യാത്രകൾ പോലെ സാഹസികതയും ഇഷ്ടപ്പെടുന്നയാളാണ് സാനിയ. 

സന്തോഷവതിയായി ചിരിച്ചുകൊണ്ടാണ് സാനിയയെ ഈ വിഡിയോയില്‍ കാണുന്നത്. സഞ്ചാരികളടക്കം സെലിബ്രിറ്റികളും സ്കൈ‍ഡൈവിങ് നടത്താറുണ്ട്. ഇക്കഴിഞ്ഞിടയ്ക്ക് നസ്രിയ ദുബായിൽ സ്കൈഡൈവിങ് നടത്തുന്ന ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

വര്‍ഷം മുഴുവനും യാത്ര ചെയ്യാവുന്ന നഗരങ്ങളില്‍ ഒന്നാണ് ദുബായ്. എങ്കിലും മറ്റുള്ള മാസങ്ങളെ അപേക്ഷിച്ച് പൊതുവേ ചൂടു കുറയുന്ന നവംബര്‍ മാസം ഔട്ട്ഡോര്‍ വിനോദങ്ങള്‍ക്ക് ഏറെ മികച്ച സമയമാണ്. ബുര്‍ജ് ഖലീഫയും അതിശയകരമായ ഒട്ടനവധി നിര്‍മിതികളും മരുഭൂമി സഫാരിയും ഷോപ്പിങ് മാളുകളും തുടങ്ങി ഈ സമയത്ത് ആവേശകരമായ ഒട്ടേറെ അനുഭവങ്ങളാണ് ദുബായ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. ഈയിടെയായി ദുബായിലെത്തുന്ന സാഹസിക പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു വിനോദമാണ്‌ സ്കൈ ഡൈവിങ്. ഇതിനായി ഇൻഡോർ, ഔട്ട്ഡോർ ഓപ്ഷനുകൾ ലഭ്യമാണ് ദുബായില്‍.

ദുബായില്‍ ഔട്ട്ഡോര്‍ സ്കൈഡൈവിങ് നടത്താനുള്ള മികച്ച ഓപ്ഷനാണ് സ്കൈഡൈവ് ദുബായ്. ലോകോത്തര നിലവാരമുള്ള പരിശീലകർ, വിദഗ്‌ധർ, സുരക്ഷാ നടപടികൾ എന്നിവയെല്ലാം ഉറപ്പാക്കിയാണ് സ്കൈഡൈവ് ദുബായ് സേവനം നല്‍കുന്നത്.

പാം ജുമൈറ ദ്വീപ്, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവയുടെ കാഴ്ച നല്‍കുന്ന പാം സോൺ, ഒരു വശത്ത് കടലിന്‍റെയും മറുവശത്ത് കണ്ണെത്താദൂരം പരന്നുകിടക്കുന്ന മരുഭൂമിയുടെയും അതുല്യമായ കാഴ്ചയൊരുക്കുന്ന ഡെസേർട്ട് സോൺ എന്നിങ്ങനെ രണ്ടു സോണുകള്‍ ആണ് ഔട്ട്‌ഡോര്‍ സ്കൈഡൈവിംഗ് ചെയ്യാനായി ഉള്ളത്. ഒരു പ്രൊഫഷണൽ സ്കൈഡൈവറിനൊപ്പമായിരിക്കും ആകാശയാത്ര. രജിസ്റ്റർ ചെയ്ത ശേഷം, എല്ലാ സുരക്ഷാ നടപടികളും സജ്ജീകരിച്ച്, മുഴുവൻ പ്രക്രിയയും വിശദീകരിച്ചുകഴിഞ്ഞാൽ, സഞ്ചാരികളെ 13,000 അടി ഉയരത്തിൽ ആകാശത്തേക്ക് കൊണ്ടുപോകും. ആദ്യത്തെ 60 സെക്കൻഡിൽ പാരച്യൂട്ടുമായി താഴേക്ക് ചാടും. ഏകദേശം 4-5 മിനിറ്റ് ആകാശത്തുകൂടി പറന്നുനടക്കാം.

ദുബായ് നഗരത്തിലെ ഔട്ട്ഡോർ സ്കൈ ഡൈവിങ് അല്‍പം ചെലവേറിയതാണ്. കുറഞ്ഞ ചിലവില്‍ ഇൻഡോർ സ്കൈഡൈവിംഗ് നടത്താനുള്ള സൗകര്യവും ദുബായില്‍ ഉണ്ട്. ശക്തമായ ഫാനുകളുടെയും എയർ കണ്ടീഷണറുകളുടെയും സഹായത്തോടെയും ഫ്രീവിൽ സിമുലേഷനും അത്യാധുനിക സൗകര്യങ്ങളുമെല്ലാം ഉപയോഗിച്ചുമാണ് ഈ അനുഭവം ഒരുക്കുന്നത്. ഇന്‍ഫ്ലൈറ്റ് ദുബായ്, ഐഫ്ലൈ ദുബായ് എന്നിങ്ങനെയുള്ള കമ്പനികള്‍ ഈ അനുഭവം നല്‍കുന്നുണ്ട്. ആകാശത്ത് പറക്കാന്‍ പേടിയുള്ള ആളുകള്‍ക്കും ഇത് പരീക്ഷിക്കാം.

English Summary: Saniya Iyappan shares Skydive Video from Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA