ADVERTISEMENT

കൂര്‍ഗിലെ റിസോര്‍ട്ടില്‍ മകള്‍ പാപ്പുവിനൊപ്പം അടിപൊളി അവധിക്കാലം ആഘോഷിച്ച് അമൃത സുരേഷ്. രണ്ടുപേരും കൂടി ഉയരത്തില്‍ കെട്ടിയിട്ട ടയറിനു മുകളിലൂടെയും മറ്റും നടക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പേടിയോടെ നടക്കുന്ന മകളെ, ‘യു ആര്‍ എ സൂപ്പര്‍സ്റ്റാര്‍’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന അമൃതയെ വിഡിയോയില്‍ കാണാം. 

അമൃതയെയും മകളെയും അഭിനന്ദിച്ചു കൊണ്ട് നിരവധി ആളുകളാണ് താഴെ കമന്‍റ് ചെയ്തിട്ടുള്ളത്. അമ്മയും മകളും ഒരുപോലെ സ്ട്രോങ് ആണെന്ന് കമന്‍റുകളില്‍ പറയുന്നു. അമൃത ഒരു നല്ല അമ്മയാണെന്നും, അമ്മയും മകളുമായാല്‍ ഇങ്ങനെ വേണമെന്നും ആളുകള്‍ പറയുന്നു.

കൂര്‍ഗിലെ ആദ്യത്തെ ലക്ഷ്വറി റിസോര്‍ട്ടാണ് വിഡിയോയില്‍ കാണുന്നത്. ഇത്, മടിക്കേരിയില്‍ നിന്നും വെറും നാലു കിലോമീറ്റര്‍ അകലെയാണ്. കാടിനുള്ളില്‍ ആഡംബരമാര്‍ന്ന യൂറോപ്യൻ പ്ലഷ് റൂമുകളും ആധുനിക സൗകര്യങ്ങളും രുചികരമായ ഭക്ഷണവിഭവങ്ങളും സ്പായും സാഹസിക വിനോദാനുഭവങ്ങളുമെല്ലാമായി സഞ്ചാരികള്‍ക്ക് ഒരു കംപ്ലീറ്റ്‌ പാക്കേജാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂര്‍ഗിലെ സുന്ദരമായ മലനിരകളുടെയും താഴ്‍‍‍വരകളുടെയും കാഴ്ചകള്‍ ഇവിടെ നിന്നും ആസ്വദിക്കാനാവും.സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യവും റിസോര്‍ട്ടില്‍ ഉണ്ട്. പൂര്‍ണ്ണസുരക്ഷ ഉറപ്പുവരുത്തിയാണ് സാഹസിക വിനോദങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ്

പ്രകൃതിസ്നേഹികളുടെയും വന്യജീവി നിരീക്ഷകരുടെയും ഒരുപോലെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് കുടക് എന്ന കൂര്‍ഗ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന ഇവിടം, മനോഹരമായ കാലാവസ്ഥ മൂലം 'ഇന്ത്യയുടെ സ്കോട്ട്ലന്റ്' എന്നും അറിയപ്പെടുന്നു. പ്രകൃതിസ്നേഹികളുടെയും പക്ഷിനിരീക്ഷകരുടെയും പറുദീസയായ ഇവിടം ജൈവസമൃദ്ധിയാല്‍ സമ്പന്നമാണ്. 

പുഷ്പഗിരി വന്യജീവി സങ്കേതം, നാഗർഹോൾ നാഷണൽ പാർക്ക്, ബ്രഹ്മഗിരി വന്യജീവി സങ്കേതം എന്നിങ്ങനെ മൂന്നു വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ കൂർഗിലുണ്ട്, അവിടെ നിങ്ങൾക്ക് ആന, കാട്ടുപൂച്ച, സാമ്പാർ മാൻ, പുള്ളി മാൻ, ഗൌർ തുടങ്ങിയ വന്യമൃഗങ്ങളെയും നീലഗിരി ഫ്ലൈകാച്ചർ, മലബാർ ഗ്രേ ഹോൺബിൽ, ബ്ലൂ വിംഗ്ഡ് പാരകീറ്റ്, നീലഗിരി മരപ്രാവ് പോലെയുള്ള നിരവധി ഇനം പക്ഷികളെയും ഇവിടെ കാണാം.

English Summary: Amrutha Suresh Shares Travel Video from Coorg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com