ADVERTISEMENT

സഞ്ചാരികളിൽ മിക്കവർക്കും ഇഷ്ടമാണ് ബീച്ച് ഡെസ്റ്റിനേഷനുകൾ. ബീച്ച് എന്നാൽ ഗോവ മാത്രമല്ല ശാന്തസുന്ദരമായ നിരവധിയിടങ്ങൾ വേറെയുമുണ്ട്. അതിമനോഹരമായ കടൽത്തീരങ്ങളുള്ള നിരവധിയിടങ്ങൾ ഇന്ത്യയിലുണ്ട്. കർണാടകയിലെ പ്രശസ്ത തീർത്ഥാടന നഗരവും ബീച്ച് പ്രേമികളുടേയും ഇടമാണ് ഗോകർണ. കാർവാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോകർണ കർണാടകയിലെ ഒരു ചെറിയ പട്ടണമാണ്, പ്രധാനമായും രണ്ട് കാരണങ്ങളാൽ ഈ നാട് അറിയപ്പെടുന്നു. ബീച്ചുകളും ക്ഷേത്രങ്ങളും. വ്യത്യസ്തരായവർക്ക് ഗോകർണയും തികച്ചും  വ്യത്യസ്തമാണ്. 

ഗോകർണ ബീച്ച് 

കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഗോകർണ ബീച്ച് തീർത്ഥാടന നഗരമായ ഗോകർണയുടെ അറ്റത്താണ്. വൃത്തിയുള്ളതും സുരക്ഷിതവുമായ ബീച്ചുകൾ ആണ് ഇവിടെയുള്ളത്. വലിയ മരങ്ങളാൽ തണൽ തീർത്ത ഗോകർണയിൽ ചൂടിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ബീച്ചിന്റെ ഇരുവശത്തും വനമേഖലയുള്ള മലകയറ്റ റോഡുകൾ ഒരു ട്രെക്കങ്ങിനോ ഫാമിലി പിക്നിക്കിനോ പറ്റിയ അവസരം നിങ്ങൾക്ക് ഒരുക്കി തരും. 

ഓം ബീച്ച്

ഗോകർണത്ത് സ്ഥിതിചെയ്യുന്ന മറ്റൊരു ബീച്ചാണ് ഓം ബീച്ച്. 'ഓം' ചിഹ്നം പോലെ രൂപപ്പെടുത്തിയ ഈ ബീച്ച് നിരവധി സാഹസിക വിനോദങ്ങൾ വാഗ്ദാനം ചെയ്യുന്നു. സൂര്യാസ്തമയ സമയത്ത് ഈ ബീച്ചിന്റെ കാഴ്ച എന്നെന്നേക്കും മായാതെ നിൽക്കും. 

1615847908
Kudle Beach in Gokarna-Elena Odareeva/shutterstock

ഓം ബീച്ചിന് അതിന്റെ ആകൃതിയിൽ നിന്നാണ് പേര് ലഭിച്ചത്, ഇത് രണ്ട് അർദ്ധ ചന്ദ്രക്കലകൾ ചേർന്നതാണ്. കുറഞ്ഞ താമസസൗകര്യവും വിശിഷ്ടമായ മെനുകൾ ഉള്ള റെസ്റ്ററന്റുകളും ഓം ബീച്ചിനെ കൂടുതൽ ജനപ്രിയമാക്കുന്നു. സ്പീഡ് ബോട്ടുകൾ, സർഫിങ് തുടങ്ങി നിരവധി രസകരമായ വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളും ഇവിടെയുണ്ട്.

കുഡ് ലെ ബീച്ച് 

ഗോകർണ ബീച്ചിൽ നിന്നോ ഓം ബീച്ചിൽ നിന്നോ ഏതാനും മിനിറ്റുകൾ മാത്രം നടന്നാൽ എത്തുന്ന സുന്ദരമായ ബിച്ചാണ് കുഡ് ലെ. ഇവിടെ സഞ്ചാരികൾക്ക് ധാരാളം ലളിതമായ കുടിലുകളും ബീച്ച് സൈഡ് ഭക്ഷണ സ്ഥലങ്ങളും ലഭിക്കും. ഈന്തപ്പനകളാൽ ചുറ്റപ്പെട്ട ഒരു കിലോമീറ്റർ നീളമുള്ള ശുദ്ധമായ വെളുത്ത മണൽ കടൽത്തീരമാണ് ഇത്. യാത്ര ചെയ്യുമ്പോൾ സമാധാനവും ശാന്തതയും ഇഷ്ടപ്പെടുന്നവർക്ക് പറുദീസയാണ് ഈ ബീച്ച്. 

1905319165
Dmytro Gilitukha/shutterstock

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള തിരക്കേറിയ മാസങ്ങളിലൊഴികെ ബാക്കി സമയമെല്ലാം ബീച്ച് സാധാരണയായി വിജനമായിരിക്കും. ഏകാന്തതയ്‌ക്കും സ്വകാര്യതയ്‌ക്കുമായി നിങ്ങൾ ഒരിടം തേടുകയാണെങ്കിൽ കുഡ്‌ലെ ബീച്ച് തിരഞ്ഞെടുക്കാം. ഇവിടെ കടൽ ശാന്തവും സുരക്ഷിതവുമാണ്. ഒരു കുന്നിൻ പുറകിൽ മറഞ്ഞിരിക്കുന്ന ഈ ബീച്ച് കടൽപ്രേമികൾക്കായി നിരവധി അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.  

എങ്ങനെ എത്താം: ബെംഗളൂരു നിന്ന് 450 കിലോമീറ്റർ അകലെയാണ് ഗോകർണം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റർ. റോഡ് മാര്‍ഗം ആണെങ്കിൽ മംഗലാപുരം വഴി NH 17 ലൂടെ ഗോകർണം എത്താം. കേരളത്തിൽ നിന്ന് ഗോകർണം വരെ നേരിട്ട് ട്രെയിൻ സർവീസ് ഉണ്ട്. 

English Summary: Beaches To Visit In Gokarna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com