ADVERTISEMENT

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്രപ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കുവാൻ അവസരവുമായി ഇന്ത്യൻ റെയിൽവേ. ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് വഴി ‘മൈസൂർ, ഹംപി, ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ’ എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഐ.ആർ.സി.ടി.സി ഒരുക്കുന്നത്. ഈ വിഭാഗത്തിലെ അടുത്ത ട്രെയിൻ യാത്ര 2023 ജൂൺ 17– ന് കൊച്ചുവേളിയിൽ നിന്നാണ് ആരംഭിക്കുന്നത്. വിനോദസഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്. 

Mysore-Palace

 

യാത്രയുടെ പ്രധാന വിവരങ്ങൾ

 

∙ ജൂൺ 17 ന് കൊച്ചുവേളിയിൽ യാത്രതിരിച്ച് ‘മൈസൂർ, ഹംപി, ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ’ എന്നിവിടങ്ങൾ സന്ദർശിച്ച് ജൂൺ 26 ന് തിരികെ വരുന്നു. 

 

∙ എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് ആകെ 754 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ (സ്റ്റാൻഡേർഡ് ക്ലാസ് 544 യാത്രക്കാർ & കംഫർട്ട് ക്ലാസ് 210 യാത്രക്കാർ).

 

bambam kumar jha | iStock
bambam kumar jha | iStock

∙ വിനോദസഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാം.

 

∙ മടക്ക യാത്രയിൽ മംഗലാപുരം, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാം. 

 

∙ യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

 

∙ നോൺ എ.സി. ക്ലാസിെല യാത്രയ്ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 18,350/- രൂപയും തേർഡ് എ.സി. ക്ലാസിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 28,280 /- രൂപയുമാണ്.

 

brindavan-gardens

ട്രെയിൻ യാത്ര, രാത്രി താമസം, യാത്രയ്ക്കുള്ള വാഹനം എന്നിവ ഇനി പറയുന്ന രീതിയിൽ.

 

∙ ബുക്കിങ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പർ ക്ലാസിലോ 3 എസിയിലോ ട്രെയിൻ യാത്ര, എ.സി അല്ലെങ്കിൽ നോൺ എസി വാഹനങ്ങളിൽ യാത്ര. 

 

∙ രാത്രി താമസത്തിനായി എസി ഹോട്ടലുകളിൽ താമസം.

 

∙ വെജിറ്റേറിയൻ ഭക്ഷണം (രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം).

 

∙ ടൂർ എസ്കോർട്ട്സിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം. 

 

∙ യാത്രാ ഇൻഷുറൻസുമുണ്ട്

 

∙ കേന്ദ്ര/ സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് LTC സൗകര്യം ലഭ്യമാണ്.

 

 

കേന്ദ്ര സർക്കാരിന്റെ ‘ദേഖോ അപ്നാ ദേശ്’, ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇന്ത്യന്‍ റെയിൽവേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകൾ ഓടിച്ചു വരുന്നത്.

 

യാത്രായിടങ്ങൾ

 

ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ മൈസൂരിലെ െസന്റ് ഫിലോമിന കത്തീഡ്രൽ, വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന മൈസൂർ കൊട്ടാരം, കൃഷ്ണസാഗര അണക്കെട്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബൃന്ദാവൻ ഗാർഡൻ, മൈസൂർ നഗരത്തിന്റെ േപരിന് കാരണമായ മഹിഷാസുരനെ വധിച്ച ചാമുണ്ഡേശ്വരി (മഹിഷാസുര മർദിനി) ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചാമുണ്ഡി ഹിൽസ്, ഇന്ത്യയിൽ രണ്ടാമത് പ്രവർത്തനമാരംഭിച്ച റെയിൽ മ്യൂസിയമായ മൈസൂർ റെയിൽ മ്യൂസിയം എന്നിവയും. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ഹംപിയിലെ കാഴ്ചകളും ആത്മീയ ഗുരുവായ ശ്രീ സായി ബാബയുടെ തീർഥാടന കേന്ദ്രമായ ഷിർദി സായി ബാബ ക്ഷേത്രം, ശനീശ്വര ക്ഷേത്രമായ ശനിശിംഗനാപൂർ എന്നിവയും നാസിക്കിൽ പുണ്യ നദിയായ ഗോദാവരിയുടെ ഉത്ഭവസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജ്യോതിർലിംഗ ക്ഷേത്രമായ ത്രയംബകേശ്വർ ക്ഷേത്രവും. ഭാരതത്തിന്റെ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന പഞ്ചവടിയും 1961 വരെയും പോർച്ചുഗീസ് ഭരണത്തിൽ കഴിഞ്ഞു വന്ന സംസ്ഥാനവും ഒട്ടനവധി ടൂറിസ്റ്റ് കേന്ദ്രങ്ങളാലും ൈപതൃക കേന്ദ്രങ്ങളാലും സമ്പന്നമായ ഗോവയിലെ കലൻഗുട്ട് ബീച്ച്, വാഗത്തോർ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ് സെ കത്തീഡ്രൽ എന്നിവയും ഈ യാത്രയിലൂടെ സന്ദർശിക്കാവുന്നതാണ്. 

 

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും IRCTC വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 

വിളിക്കാവുന്ന നമ്പറുകൾ

തിരുവനന്തപുരം – 8287932095

കോഴിക്കോട് – 8287932098

എറണാകുളം – 8287932082

കോയമ്പത്തൂർ – 9003140655

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com