ADVERTISEMENT

യാത്രകളെ സ്നേഹിക്കുന്ന നടിമാരില്‍ ഒരാളാണ് ദിയ മിര്‍സ. നടി, മോഡല്‍, സിനിമാ നിർceതാവ്, സാമൂഹിക പ്രവർത്തക എന്നീ നിലകളിലെല്ലാം സജീവമായിരിക്കുമ്പോഴും ഇഷ്ടമുള്ള സ്ഥലങ്ങള്‍ തേടിപ്പോകാന്‍ ദിയ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ഉത്തരാഖണ്ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മസൂറിയില്‍നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ദിയ മിര്‍സ.

 

മസൂറിയിലെ ലാൻഡൂർ പട്ടണത്തില്‍വച്ച് എടുത്തിട്ടുള്ള ഈ ചിത്രത്തില്‍, പൂക്കള്‍ക്കരികില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന ദിയയെ കാണാം. അടുത്ത ചിത്രങ്ങളിലായി വിവിധ പുഷ്പങ്ങളും കാണാം. 

 

 

അമേരിക്കന്‍ ഗോള്‍ഫ് കളിക്കാരനായിരുന്ന വാൾട്ടർ ഹേഗന്‍റെ വാക്കുകളും ഈ ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ‘‘നിങ്ങൾ ഒരു ചെറിയ സന്ദർശനത്തിനായി മാത്രമാണ് ഇവിടെ വന്നിട്ടുള്ളത്. തിരക്കുകൂട്ടരുത്, വിഷമിക്കരുത്. വഴിയിലെ പൂക്കള്‍ മണത്തു നോക്കാന്‍ മറക്കരുത്’’ കുറിപ്പില്‍ പറയുന്നു..

 

മസൂറിയോടു ചേർന്നു കിടക്കുന്ന ഒരു ചെറിയ കന്റോൺമെന്‍റ് പട്ടണമാണ് ലാൻഡൂർ. ഡെറാഡൂണിൽനിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയുള്ള ഈ മനോഹരപ്രദേശത്തേക്ക് ഡെറാഡൂണിലെയും മറ്റും ആളുകള്‍ വാരാന്ത്യങ്ങള്‍ ചെലവിടാനെത്തുന്നു. ഹിമാലയത്തിന്‍റെ ശാന്തതയും കുളിര്‍മയും നിറഞ്ഞ ലാൻഡൂർ മസൂറിയിലെത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടമാണ് ഗർവാൾ.

 

തെളിഞ്ഞ ദിവസങ്ങളിൽ, സ്വർഗാരോഹിണി, ബന്ദർപൂച്ച്, യമുനോത്രി, ഗംഗോത്രി, കേദാർനാഥ് എന്നിങ്ങനെയുള്ള കൊടുമുടികളുടെ കാഴ്ചകള്‍ ഇവിടെനിന്നു കാണാം. ഏകദേശം, 200 കിലോമീറ്റർ വരെയുള്ള കാഴ്ചകള്‍ ഇങ്ങനെ കാണാനാകും എന്നാണു പറയുന്നത്..

 

ബ്രിട്ടിഷ് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പട്ടണമാണ് ലാൻഡൂർ. ക്കാലത്തെ ഗംഭീരമായ വാസ്തുവിദ്യയും സംസ്കാരവും ഇവിടെ ഇന്നും കാണാം.. 

 

മനംമയക്കുന്ന പ്രകൃതിഭംഗി കൂടാതെ, ലാൻഡൂറിലും പരിസരപ്രദേശങ്ങളിലുമായി കാണാന്‍ ഒട്ടേറെ കാഴ്ചകള്‍ ഉണ്ട്. മസൂറി - ലാൻഡോർ പ്രദേശത്തെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ലാൽ-ടിബ്ബ. 7,770 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാൽ ടിബ്ബ ഹില്ലിൽ ദൂരദർശനും ഓൾ ഇന്ത്യ റേഡിയോ റിപ്പീറ്റർ സ്റ്റേഷനും ഉണ്ട്.

 

രുചികരമായ പാൻകേക്കുകളും നൂഡിൽസും വിളമ്പുന്ന ചാർ ദുകാൻ ആണ് മറ്റൊരിടം. പേരുപോലെ തന്നെ നാലു കടകള്‍ ചേര്‍ന്നതാണ് ഇത്. 1800 കളിൽ സ്ഥാപിച്ച കൊളോണിയൽ ശൈലിയിലുള്ള ആഡംബര ഹോട്ടലായ റോക്ക്ബി മാനർ അതിമനോഹരമായ വാസ്തുവിദ്യയ്ക്കും ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും പ്രശസ്തമാണ്.

 

കൂടാതെ, ബ്രിട്ടിഷ് ശൈലിയിലുള്ള ബേക്കറിയും പലഹാരങ്ങളും ആസ്വദിക്കാന്‍ ലാൻഡൂർ ബേക്ക്‌ഹൗസ്, സ്വർഗാരോഹിണി, ബന്ദർപൂച്ച്, കാലാ നാഗ്, ശ്രീകാന്ത, ഗംഗോത്രി തുടങ്ങിയ ഹിമാലയൻ പർവതനിരകളുടെ മനോഹരമായ കാഴ്ച നല്‍കുന്ന നാഗ് ടിബ്ബ കൊടുമുടി തുടങ്ങിയവയെല്ലാം കാണേണ്ട കാഴ്ചകളാണ്.  

 

മസൂറിയിലെ പ്രധാന ലൈബ്രറി ബസ് സ്റ്റാൻഡിൽ നിന്ന് 7.5 കിലോമീറ്റർ അകലെയാണ് ലാൻഡൂർ. ടാക്സി അല്ലെങ്കില്‍ ഓട്ടോറിക്ഷ പിടിച്ച് എളുപ്പത്തില്‍ ഇവിടേയ്ക്ക് എത്തിച്ചേരാനാകും.

 

Content Summary : The hill station is in the foothills of the Garhwal Himalayan range.  Mussoorie travel experience by Dia Mirza.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com