ADVERTISEMENT

ഒരു വ്യക്തിയെ ഏറ്റവും നന്നായി മനസ്സിലാക്കാൻ അയാൾക്കൊപ്പം യാത്ര ചെയ്താൽ മതിയെന്നാണ് പറയുന്നത്. നമ്മുടെ ജീവിതത്തിൽ ഏറ്റവും നന്നായി മനസ്സിലാക്കേണ്ടവരും അടുത്തറിയേണ്ടവരും നമ്മളുടെ കുടുംബാംഗങ്ങൾ തന്നെയാണ്. അടുത്ത അവധിക്കാലത്തു കുടുംബത്തോടൊപ്പം ഒരു യാത്രയാകാം. മഹാനഗരങ്ങൾ മുതൽ ശാന്തത കളിയാടുന്ന മലഞ്ചെരിവുകൾ വരെ വ്യത്യസ്തതയാർന്ന കുറച്ചു സ്ഥലങ്ങൾ ഇതാ. 

ഇന്ത്യ എന്ന മഹാരാജ്യം വ്യത്യസ്തതകൾ കൊണ്ട് അത്രയേറെ അലങ്കരിക്കപ്പെട്ടിട്ടുള്ള ഒരിടമാണ്. മഞ്ഞു മൂടി കിടക്കുന്ന മലകളുള്ള ഹിമാചൽ പ്രദേശും ഗോതമ്പു പാടങ്ങൾ നിറഞ്ഞ പഞ്ചാബും മരുഭൂമിയുള്ള രാജസ്ഥാനും പ്രകൃതിഭംഗിയാൽ സുന്ദരമായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ദൈവത്തിന്റെ സ്വന്തം നാടായ കേരളവും പിന്നെ വ്യത്യസ്തതയാർന്ന ഭൂപ്രകൃതിയാലും ചരിത്ര സ്മാരകങ്ങളാലും സഞ്ചാരികളെ ആകർഷിക്കുന്ന മറ്റ് സംസ്ഥാനങ്ങളും. വൈവിധ്യത്തിന്റെ വിസ്മയലോകമാണ് ഇന്ത്യ. ഭൂപ്രകൃതി മാത്രമല്ല സംസ്കാരവും ഭാഷയും എല്ലാം ഒന്നിനൊന്നു വിഭിന്നം. അതുകൊണ്ടു തന്നെ ഇന്ത്യയെ അറിയുക എന്നു പറയുന്നതു തന്നെ വലിയ ഒരു അറിവാണ്. ഇതാ കുടുംബത്തിനൊപ്പം സ്വസ്ഥമായും ശാന്തമായും യാത്ര പോകാൻ നമ്മുടെ രാജ്യത്തെ കുറച്ചു സ്ഥലങ്ങൾ.

ഹിമാലയൻ മലനിരകളിലെ ഷിംല

കുടുംബവുമായി യാത്ര പോകാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ ഷിംല. ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഷിംല സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഒരിടം കൂടിയാണ്. ഈ പ്രദേശത്തെ കൊളോണിയൽ വാസ്തുവിദ്യയും പർവതശിഖരങ്ങളും വെറുതെ ചുറ്റി നടക്കാൻ കഴിയുന്ന മാൾ റോഡും കൽക്കയിൽ നിന്ന് ഷിംലയിലേക്കുള്ള ടോയ് ട്രെയിൻ യാത്രയുമെല്ലാം മികച്ച അനുഭവമാണ് പ്രധാനം ചെയ്യുന്നത്. തണുത്ത കാലാവസ്ഥയും ഒപ്പം മനം കുളിർക്കുന്ന കാഴ്ചകളും ഷിംലയെ കുടുംബങ്ങൾക്കു പ്രിയപ്പെട്ടതാക്കുന്നു.

Image Source: saiko3p | istock
Image Source: saiko3p | istock

മനോഹരമായ ബീച്ചുകൾ സഞ്ചാരികളെ കാത്തിരിക്കുന്ന ഗോവ

യാത്ര അൽപം ചടുലവും നിറമുള്ളതുമാകണമെന്ന് ആഗ്രഹമുള്ളവർക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. മനോഹരമായ ബീച്ചുകളാണ് ഗോവയുടെ പ്രത്യേകത. ജല - കായിക വിനോദങ്ങൾ ആസ്വദിക്കാൻ പറ്റിയ ഒരിടമാണ് ഗോവ. സുഗന്ധവ്യഞ്ജന കേന്ദ്രങ്ങളും വന്യജീവി സങ്കേതങ്ങളും ഗോവയുടെ പ്രത്യേകതയാണ്. ആവേശകരമായ ഒരു കുടുംബ യാത്രയാണ് ലക്ഷ്യമെങ്കിൽ ഗോവയേക്കാൾ മികച്ച മറ്റൊരു ഓപ്ഷനില്ല.

Albert Hall Museum. Image Credit : jaipurtourism.com
Albert Hall Museum. Image Credit : jaipurtourism.com

രാജകീയ പൈതൃകം ആസ്വദിക്കാൻ ജയ്പൂർ

പിങ്ക് സിറ്റിയെന്നാണ് ജയ്പൂർ അറിയപ്പെടുന്നത്. വ്യത്യസ്തമായ ഒരു സംസ്കാരവും പൈതൃകവും കുടുംബാംഗങ്ങൾക്ക് ഒപ്പം ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ജയ്പൂരിലേക്ക് വണ്ടി തിരിക്കാം. ഇവിടുത്തെ രാജകീയ പൈതൃകം വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും. അമേർ കോട്ട, സിറ്റി പാലസ്, ഹവ്വാ മഹൽ എന്നിവ അവയുടെ വാസ്തുവിദ്യാ വൈഭവം കൊണ്ടു സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. ആനസവാരിയും പാവകളിയും ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാം. സാംസ്കാരിക വൈവിധ്യത്തിന് രാജസ്ഥാന്റെ പരമ്പരാഗതമായ പാചകരീതി മാറ്റ് വർദ്ധിപ്പിക്കുന്നു. എന്തുകൊണ്ടും കുടുംബവുമായി യാത്ര പോകാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് രാജസ്ഥാൻ.

Shiva God Statue in Rishikesh, India
Shiva God Statue in Rishikesh, India

സാഹസികതയ്ക്കൊപ്പം ആത്മീയതയുമാണ് ലക്ഷ്യമെങ്കിൽ ഋഷികേശ്

ആത്മീയതയും സാഹസികതയും ഒരുപോലെ ഇഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് യാത്ര പോകാൻ പറ്റുന്ന ഇടങ്ങളിൽ ഒന്നാണ് ഋഷികേശ്. ഗംഗാനദീ തീരത്തു സ്ഥിതി ചെയ്യുന്ന ഋഷികേശ് കുടുംബങ്ങൾക്ക് വളരെ യോജ്യമായ ഒരു സ്ഥലമാണ്. വൈറ്റ് വാട്ടർ റാഫ്റ്റിങ്, വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ് എന്നീ സാഹസിക വിനോദങ്ങളിൽ ഏർപ്പെടാം. ഒപ്പം, ഗംഗാ ആരതിക്കു സാക്ഷിയാകുകയും ചെയ്യാം. സാഹസിക പ്രിയർക്കും ആത്മീയതയുടെ ശാന്തത അന്വേഷിക്കുന്നവർക്കും ഒരുപോലെ തിരഞ്ഞെടുക്കാൻ പറ്റിയ ഇടങ്ങളിൽ ഒന്നാണ് ഋഷികേശ്.

pkd-weather-ooty

നീലഗിരി കുന്നുകളിലേക്ക് ഊട്ടിയെ തേടി പോകാം

ഒരു കാലത്ത് മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നായിരുന്നു ഊട്ടി. സ്കൂൾ പഠനയാത്രകളുടെയും ഇഷ്ടയിടമായിരുന്ന ഊട്ടി ഇപ്പോൾ എല്ലാ തരത്തിലുള്ള സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ്. തണുപ്പുള്ള കാലാവസ്ഥയും ശാന്തതയും പ്രകൃതിഭംഗിയും ഊട്ടിയിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നു. ബൊട്ടാണിക്കൽ ഗാർഡൻ, ഊട്ടി തടാകം, നീലഗിരി മൗണ്ടൻ റെയിൽവേ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ബോട്ടിങ്, കുതിരസവാരി, തേയിലത്തോട്ടങ്ങൾ എന്നിവയും ഊട്ടിയിലെ പ്രധാന ആകർഷണങ്ങളാണ്.

വ്യത്യസ്തമാർന്ന നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ടെങ്കിലും കേരളത്തിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ പ്രകൃതിഭംഗിയും ജലവിനോദസഞ്ചാര മേഖലയുമാണ്. മൂന്നാറിലെ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്രയുടെ സൗന്ദര്യവും ആസ്വദിക്കാൻ കൊതിക്കുന്നവരാണ്. കുടുംബമായി എത്തുന്നവർക്കു വളരെ രസകരമായി ഹൗസ് ബോട്ട് യാത്ര ആസ്വദിക്കാവുന്നതാണ്. 

English Summary:

Family travel destinations in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com