ADVERTISEMENT

ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. വേമ്പനാട് കായലിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. 

∙തെങ്ങുകളും ഉൾനാടൻ ഗ്രാമവും ചേരുന്ന കേരളീയമായ പ്രകൃതി സൗന്ദര്യത്താൽ ശ്രദ്ധേയമായ ഈ സ്ഥലം നാഷനൽ ജ്യോഗ്രഫിക് മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ഫോട്ടോ ഫീച്ചറിലൂടെ രാജ്യാന്തരശ്രദ്ധ പിടിച്ചു പറ്റി.

∙ഇപ്പോഴും മോട്ടോർ വാഹനങ്ങൾ എത്തിച്ചേരാത്ത ഈ തുരുത്തിലേക്ക് കടത്തു കടന്നു മാത്രമേ ചെല്ലാനാകൂ. ആലപ്പുഴയിൽ നിന്നു ദേശീയ പാതയിൽ എരമല്ലൂർ എത്തി അവിടെ നിന്ന് ഒരു കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ച ശേഷം കടത്തു കടന്ന് കാക്കത്തുരുത്തിൽ എത്താം. 

∙മുൻകാലങ്ങളിൽ കാക്കകൾ ചേക്കേറാൻ മാത്രം ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു ഇവിടം എന്നാണ് പറയപ്പെടുന്നത്. ഇന്നൊരു ജനവാസമേഖലയായ ഇവിടെ മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്നു. 

∙ഏതാണ്ട് മൂന്നു കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയും മാത്രമേ കാക്കത്തുരുത്തിനുള്ളൂ. എങ്കിലും ഹരിതാഭമായ ഒരു ഗ്രാമാന്തരീക്ഷമാണ് ദ്വീപിനുള്ളിൽ ലഭിക്കുക. ചെറിയകൃഷികളും ചെറുവഞ്ചികളിലെ മീൻപിടിത്തവും ഇവിടം സജീവമാക്കുന്നു. നീലപ്പൂവുകളണിഞ്ഞു നിൽക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാ സാന്നിധ്യമറിയിക്കുന്ന പക്ഷികളും ഈ തുരുത്തിന്റെ കാഴ്ചകള്‍ക്കു മാറ്റു കൂട്ടുന്നു. 

∙പ്രശാന്തമായ ഇവിടത്തെ സൂര്യാസ്തമനമാണ് ലോകശ്രദ്ധയാകർഷിച്ചിരിക്കുന്നത്. പക്ഷി നിരീക്ഷണത്തിനും അനുയോജ്യമാണിവിടം. 

∙കാക്കത്തുരുത്തിലേക്ക് പാലം പണിയാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com