sections
MORE

അവിസ്മരണീയമായ താമസ സ്ഥലങ്ങൾ തേടിയുള്ള യാത്ര

travel1
SHARE

യാത്രകൾക്കിടയിൽ വിശ്രമത്തിനാണു നാം താമസസൗകര്യങ്ങൾ തേടുക. എന്നാൽ അവിസ്മരണീയമായ താമസസൗകര്യങ്ങൾക്കുവേണ്ടി യാത്ര ചെയ്യുന്നത് രസകരമല്ലേ..?   ഈ സ്ഥലങ്ങളിൽ ഒന്നു താമസിച്ചുവരൂ, അല്ലെങ്കിൽ താമസിക്കാനായി യാത്ര ചെയ്യൂ.

മീശപ്പുലിമല

മായികമായ പേരുകൊണ്ടുതന്നെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായിക്കഴിഞ്ഞിരിക്കുന്നു മൂന്നാറിലെ മീശപ്പുലിമല. കേരളത്തിൽ സാധാരണക്കാർക്കു കയറാവുന്ന ഏറ്റവും വലിയ കൊടുമുടിയാണിത്. പുൽമേടുകളിലൂടെ അവിടേക്കു നടന്നുകയറുകയാണ് യാത്രയുടെ ഹൈലൈറ്റ്.

travel-1

മലകയറുന്നതിനുമുൻപു കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള താമസസൗകര്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന റോഡോമാൻഷൻ ഭവനത്തിൽ ചേക്കേറുക. രാത്രിയിലും പകലും തണുപ്പുമായി ചങ്ങാത്തം കൂടുക. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ഒരുക്കുന്ന മീശപ്പുലിമല പാക്കേജിൽ ഉൾപ്പെടുന്നതാണ് ഈ താമസം. ആധുനികഡബിൾ റൂമുകളാണ് ഇവിടുള്ളത്. റോഡോമാൻഷനിൽ നിന്നുള്ള ട്രെക്കിങിലെ  കാഴ്ചയാണ് ചിത്രം. 

സവിശേഷത: ഉയരത്തിലുള്ള താമസം. ട്രെക്കിങ് സൗകര്യം.

ഫോൺ: 8289821408

munnar.kfdcecotourism.com

ഭക്ഷണം പാക്കേജിന്റെ ഭാഗമാണ്. ലഘു ആഹാരങ്ങളും പാനീയങ്ങളും പുറത്തുനിന്നു വാങ്ങണം.

തണുപ്പിനെ പ്രതിരോധിക്കാനുള്ളതെല്ലാം കരുതുക. ആരോഗ്യസ്ഥിതി നോക്കി ട്രെക്കിങ്ങിനിറങ്ങുക

ജില്ല: ഇടുക്കി

ദൂരം: എറണാകുളം- മൂന്നാർ 132 km

മൂന്നാർ- മാട്ടുപ്പെട്ടി - 13 km

മാട്ടുപ്പെട്ടി- റോഡോവാലി- 15 km 

പറമ്പിക്കുളം-ദി ഐലൻഡ് നെസ്റ്റ്

ഒരു ദ്വീപ്, ഒരു ദിവസത്തേക്കെങ്കിലും സ്വന്തമാക്കണോ.? പറമ്പിക്കുളത്ത് വനംവകുപ്പിന്റെ വീട്ടിക്കുന്ന് ദ്വീപ് ബുക്ക് ചെയ്യാം. നീലജലാശയത്താൽ ചുറ്റപ്പെട്ട,  മുളകൾ നിറഞ്ഞ ഏകാന്തദ്വീപിൽ നിങ്ങൾക്കു മാത്രം ദിനരാത്രങ്ങൾ ആസ്വദിക്കാം. ആനകളുടെ നീരാട്ടു കാണാം. മുതലകൾ വെയിൽ കായുന്നിടത്തൂടെ നടക്കാം.  പറമ്പിക്കുളം ഡാമിലാണ് ദ്വീപ്. അരമണിക്കൂർ ബോട്ടിൽ തുഴഞ്ഞാൽ ഈ സ്വർഗത്തിലെത്താം. വീടിനടുത്തുതന്നെ ചന്ദനമരങ്ങളുണ്ട്. കൂടെവരുന്ന സഹായികളുമായി ദ്വീപിലൂടെ ഒന്നു റോന്തുചുറ്റാം. ഏറുമാടത്തിൽ ഇത്തിരിനേരം ചെലവിടാം. 

സവിശേഷത: ഏകാന്തദ്വീപിലെ താമസം. തടാകത്തിലൂടെ ബോട്ടിങ്.

travel2

ഫോൺ – 8903461060.

ആഹാരസാധനങ്ങളും പാനീയങ്ങളും പുറത്തുനിന്നു വാങ്ങണം.പാചകത്തിനാളുണ്ട്. പുറംലോകവുമായി ബന്ധമില്ലാത്തതിനാൽ അവശ്യസാധനങ്ങൾ

കൈയിൽ കരുതുക.

ജില്ല: പാലക്കാട്

ദൂരം: എറണാകുളം- വടക്കഞ്ചേരി - 100 km

വടക്കഞ്ചേരി- സേത്തുമട - 62 km

സേത്തുമട- പറമ്പിക്കുളം - 31 km

തറവാട്ടിലൊരു ദിനം

പഴശ്ശിരാജ വിശ്രമിച്ചിരുന്നു എന്ന ഐതിഹ്യമുറങ്ങുന്ന പഴയൊരു നാലുകെട്ടിലാകാം നിങ്ങളുടെ അടുത്ത രാത്രിയുറക്കം. വയനാട്ടിൽ പനമരത്ത് സഞ്ചാരികളെ കാത്ത് നെഞ്ചുവിടർത്തി നിൽക്കുകയാണ് കേളോത്ത് തറവാട്. മരമച്ചുകളും  പഴയ വാസ്തുരീതികളും അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും യാത്രികർക്കായി ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് ഈ തറവാട്ടിൽ. അടുത്തുള്ള പുഴയിൽ കുളിയുമാകാം. വലിയ സംഘത്തിനും സൗകര്യപ്രദം. വിശാലമായ ഇടനാഴികളിലും ചരൽ പാകിയ മുറ്റത്തും ഗാനസന്ധ്യകളുമായി സായാഹ്നങ്ങൾ ആസ്വദിക്കാം. തറവാടിന്റെ തന്നെ കൃഷിയിടങ്ങളിൽ സന്ദർശനവുമാകാം. 

travel3

സവിശേഷത: ചരിത്ര

സ്മാരകത്തിൽ താമസം

പനമരം പുഴയിൽ നീരാട്ട്.

ഫോൺ- 9747606780

ആഹാരം അവിടെത്തന്നെ ഓർഡർ ചെയ്യാം. അതേ പറമ്പിലെ കാർഷികവിഭവങ്ങൾ ലഭിക്കും  പരിചയമുള്ളവർ കൂടെയുണ്ടെങ്കിൽ മാത്രം പുഴയിൽ ഇറങ്ങുക. നേരത്തേ എത്തുക.

ജില്ല: വയനാട്

ദൂരം: എറണാകുളം-കോഴിക്കോട് 173 km

കോഴിക്കോട്– കൽപറ്റ- 73 km

കൽപ്പറ്റ- പനമരം -  18 km

മൂന്നാറിലെ ഇരട്ട മരവീടുകൾ

പാമ്പാടുംചോലയിലെ വനംവകുപ്പിന്റെ ഇരട്ട മരവീടുകളിലെ താമസം അവിസ്മരണീയമാകുന്നതെന്തുകൊണ്ട്? പിന്നിൽ ചോലക്കാടുകൾ ഒളിപ്പിച്ചുവച്ച ബന്തർമല, മുന്നിൽ കാട്ടുപോത്തുകൾ മേയുന്ന പുൽപാടങ്ങൾ, ഉള്ളിൽ മഞ്ഞു നൽകുന്ന കുളിർമ, കാതിൽ കാടിന്റെ സംഗീതം. ഇത്രയും മതി ഈ കുഞ്ഞുവീടുകളിലെ താമസം സ്വർഗീയമാക്കാൻ. മൂന്നാറിൽ വനംവകുപ്പൊരുക്കുന്ന താമസസൗകര്യങ്ങളിൽ ഏറ്റവും മികച്ചതെന്നു പറയാം ഈ വീടുകളെ.

ബൈസൺ ലോഗ് ഹൗസ് എന്നാണു പുതിയ പേര്.

സവിശേഷത

കാടിനോടു ചേർന്ന മരവീടുകൾ

ഫോൺ - 8301024187

http://booking.munnarwildlife.com

സസ്യഭക്ഷണം പാക്കേജിലുണ്ട്. മാംസം വാങ്ങിയാൽ ഭക്ഷണം പാചകം ചെയ്യാൻ ആളുണ്ട്. പാവനമായ കാടുകൾക്ക്

അരികിലാണു നിങ്ങൾ. മാലിന്യങ്ങൾ ഒരുതരി പോലും അവിടെ കളയരുത്.

ജില്ല– ഇടുക്കി 

ദൂരം– എറണാകുളം- കോതമംഗലം 55 km

കോതമംഗലം- മൂന്നാർ 78 km

മൂന്നാർ- പാമ്പാടുംചോല -38 km

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA