sections
MORE

കൊച്ചിയിലെ 'ലണ്ടൻ'

picCordon-Blew-3
SHARE

മട്ടാഞ്ചേരിയിലെ കൽവാത്തി തെരുവിൽനിന്ന് ഒരു വാതിൽ തുറന്നാൽ നിങ്ങൾക്ക് ലണ്ടൻ തെരുവോരത്തിരുന്നു ഭക്ഷണം കഴിക്കാം. ഇവിടെന്താ  മാന്ത്രികപ്പരവതാനിയുണ്ടോ എന്നു സംശയിക്കുന്നവർക്ക് ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേയിലെത്താം. ലോകത്തിന്റെ ചെറുപതിപ്പാണു കൊച്ചി. ജൂതർ മുതൽ ലോകത്തിലെ എല്ലാമതക്കാരുടെയും പ്രാതിനിധ്യം ഇവിടെയുണ്ട്. എല്ലാ സംസ്കാരങ്ങളും ഭക്ഷണശീലങ്ങളും ഈ തെരുവോരങ്ങളിൽ കാണാം. കറുത്തപൊന്നിന്റെ ഉദ്ഭവംതേടി യൂറോപ്യൻമാർ ആദ്യമെത്തിയ തീരങ്ങളിലൊന്ന് അങ്ങനെ ആയില്ലെങ്കിലേ അദ്ഭുതമുള്ളൂ. അക്കൂട്ടത്തിൽ പുതുമയെന്തെന്ന ചോദ്യത്തിനാണ്  കൊളോണിയൽ രീതിയിലുള്ള രുചികളും ലണ്ടൻ തെരുവോരത്തിന്രെ പ്രതീതിയും നൽകുന്ന ഈസ്റ്റ് ഇന്ത്യാ കഫേ ഉത്തരം നൽകുന്നത്.

picclassic-Menoure4

പുതിയ ലോകം, പുതിയ റൂട്ട്. കുരുമുളകിനും സുഗന്ധവ്യഞ്ദനങ്ങൾക്കും വേണ്ടി കടലായ കടലെല്ലാം താണ്ടി തീരങ്ങളണഞ്ഞ വിദേശികൾ തങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളെ ഇങ്ങനെ വിശേഷിപ്പിച്ചിരിക്കാം. ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേയ്ക്കും നമുക്കീ വിശേഷണം നൽകാം. മട്ടാഞ്ചേരിയിൽനിന്നു ഫോർട്ട് കൊച്ചിയിലേക്കുള്ള ഇടുങ്ങിയ സുഗന്ധവ്യഞ്ജനറോഡുകളിൽനിന്ന് ഒരു വാതിൽ തുറന്നാൽ അസ്സൽ ലണ്ടൻ പ്രതീതി. പുതിയ അനുഭവം, പുതിയ രുചികൾ. തേക്കാത്ത ഇഷ്ടികഭിത്തികൾക്കു ചാരെ ഇരിപ്പിടങ്ങൾ. ബ്രിട്ടന്റെ പത്തു മികച്ച രൂപകൽപ്പനകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട ചുവന്ന ടെലിഫോൺ ബൂത്ത് ഒരു മൂലയ്ക്കു സ്ഥാനം പിടിച്ചിട്ടുണ്ട്. തുറക്കാവുന്ന വാതിലുകളുമായി അയഥാർഥ ഷോപ്പുകളുടെ  മുൻവശങ്ങൾ നിശബ്ദമായ ഈ തെരുവോരം പുതുരുചികൾ തേടുന്നവർക്ക് ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞു.

pic2

തുകൽ പ്രതീതി നൽകുന്ന ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ച്  മെനുവിൽ ഒന്നു കണ്ണോടിക്കുക. കൊളോണിയൽ  വിഭവങ്ങളാണ് ഈസ്റ്റ് ഇന്ത്യ കഫേയുടെ ഹൈലൈറ്റ്. കഫേയുടെ ചില  സ്പെഷൽ വിഭവങ്ങൾ നമുക്കിപ്പോൾ രുചിക്കാം. 

picChicken-Waffles-8

ഫ്രൈഡ് ചിക്കൻ വാഫ്ൾസ്

ഫ്രൈഡ് ചിക്കൻ, പാൽക്കട്ടിയുടെയും എരിവില്ലാത്ത വാഫ്ൾസിന്റെയും മേലാവരണത്തിൽ മേപ്പിൾ ചില്ലിസോസിന്റെയും അകമ്പടിയോടെ നുണയാം. കപ്പയുടെ ഫ്രഞ്ച് ഫ്രൈസ് ആണ് ഈ വിഭവത്തിലെ കൗതുകം.

pic2.

കോർഡൺ ബ്ല്യൂ

ചിക്കൻ, പാൽക്കട്ടി, പച്ചക്കറികൾ എന്നിവ സ്റ്റഫ് ചെയ്ത് റോൾ ആക്കി ബ്രെഡ് ക്രംപ് ചെയ്തത് (ബ്രെഡിന്റെ പൊടി പുരട്ടി എരിപൊരിയാക്കുന്ന സംഗതി ) പച്ചക്കറികളുടെയും ബ്രസീലിയൻ കടുകു സോസിന്റെ കൂടെ ഒരു പിടിപിടിച്ചാൽ തൊട്ടപ്പുറത്തെ കായലിലെ കപ്പൽ നിങ്ങളുടെ വായിലേക്കു വരും. ഉരുളക്കിഴങ്ങ് വറുത്തത് കൊറിക്കാനുമുണ്ട്.

ക്ലാസിക് മെന്യോർ

ചുവന്ന സ്നാപ്പർ മത്സ്യത്തെ മാരിനേറ്റ് ചെയ്ത് പാനിൽ ഗ്രിൽ ചെയ്തെടുക്കുന്നു. ബീൻസും ബ്രൊക്കോളിയുമാണ് അകമ്പടിക്കാർ. മത്സ്യത്തിന്റെ നിറത്തെ സൂചിപ്പിക്കാനാണോ ആ ചുവന്ന പ്ലേറ്റ് എന്നു സംശയം തോന്നാം. സംഗതി എന്തായാലും കിടിലൻ. നമ്മുടെ ബീൻസ് ബ്രഡ് ക്രംപ് ചെയ്ത് പുതുരുചിയിലെത്തുന്നു. ബീൻസിന് ഇങ്ങനെയും രുചിയുണ്ടോ എന്നാലോചിക്കും മുൻപേ പ്ലേറ്റ് കാലിയാകും തീർച്ച. കൊളോണിയൽ  വിഭവങ്ങൾ മാത്രമല്ല, കൊളോണിയൽ ബ്ലെൻഡിൽ ചില  ഇന്ത്യൻ വിഭവങ്ങളും ഈസ്റ്റ് ഇന്ത്യാ കഫേയിൽ ലഭ്യമാണ്. 

picഷെഫ്-ടിബീൻ7

ഷെഫ് ടിബീൻ

വിഭവങ്ങളുടെയെല്ലാം രുചികേന്ദ്രം അസിസ്റ്റന്റ് കോർപറേറ്റ് ഷെഫ് ടിബിൻ തോമസ് സന്തോഷത്തോടെ അതിഥികൾക്കു വിഭവങ്ങൾ പരിചയപ്പെടുത്തുന്നു. ഇരുപത്തിനാലുമണിക്കൂറും കഫേ പ്രവർത്തിക്കുന്നു. സ്ട്രീറ്റ് കഫേ സംസ്കാരത്തോടൊപ്പം പുതുമയാർന്ന ആഹാരരീതികൾ പരീക്ഷിക്കുകയാണ്. ദുബൈയിലും അമേരിക്കയിലും പ്രശസ്ത ഹോട്ടലുകളിൽ ജോലി ചെയ്ത ടിബിൻ. അരോമ ഓർഗാനിക് നൽകുന്ന, കീടനാശിനികൾ തളിക്കാത്ത  ഓർഗാനിക് പച്ചക്കറികളാണ് ഇവിടെ ഉപയോഗിക്കുന്നത്. രണ്ടുപേർക്ക് രുചികരവും വൃത്തിയാർന്നതുമായ ആഹാരം ശരാശരി അറുനൂറു രൂപയ്ക്കു നൽകുന്നു എന്നത് ശ്രദ്ധേയമാണെന്ന് ടിബിൻ.

ഈസ്റ്റ് ഇന്ത്യാ കഫേയിൽനിന്നു പുറത്തിറങ്ങുന്നതിനു മുൻപ്

ക്രിസ്പി  ഹാരിക്കോട്ട് ബീൻസ്

ആ ഭിത്തിയിലൊന്നു തൊടുക. ടൺ കണക്കിനു സുഗന്ധവ്യഞ്ജനങ്ങളും മറ്റും ഉള്ളിലൊതുക്കിയിരുന്ന ഒരു ശേഖരണപ്പുരയുടെ ശേഷിപ്പാണിത്. ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ  കൊച്ചി വെയർഹൌസിന്റെ മതിൽ. അതായത്  നിങ്ങൾ ചരിത്രത്തെ ചാരിയാണു  ഭക്ഷണം ആസ്വദിച്ചത് എന്നർഥം.  അതും സുന്ദരമായ, വൃത്തിയുളള ഒരു തെരുവിൽനിന്ന്. ആ സുഗന്ധവ്യഞ്ജന ശേഖരപ്പുരയിടത്തിൽനിന്നു ചരിത്രത്തിലെ ഗന്ധത്തെരുവിലൂടെയാണു നിങ്ങൾക്ക് ഇനി നടക്കാനുള്ളത്. ഓർമയിൽ ‘ ലണ്ടൻ തെരുവിലെ’ ഭക്ഷണമിരിക്കട്ടെ.

കൂടുതൽ വിവരങ്ങൾക്ക് 9495091000

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA