ADVERTISEMENT

കൊച്ചിയിലെത്തുന്ന ഏതൊരാള്‍ക്കും ഒന്ന് ഈ കഫേ വരെ പോകാം. കൊച്ചിനഗരം ചുറ്റിക്കറങ്ങുമ്പോള്‍ പനമ്പിള്ളിനഗറിലെ കഫേ ഹാപ്പികൊച്ചിയില്‍ കയറാന്‍ മറക്കേണ്ട. വെറുമൊരു കഫേയല്ലിത്. ഇവിടെയെത്തുന്ന ആര്‍ക്കും ഒരിക്കല്‍ക്കൂടി പോകാന്‍ തോന്നുന്ന പല പ്രത്യേകതകളും ഈ ചെറിയ കോഫിഷോപ്പിനുണ്ട്. 

പേ വാട്ട് യു ലൈക്ക് എന്ന സംഭവം കേട്ടിട്ടുണ്ടോ. അതായത് ഇഷ്ടമുള്ളത് കഴിച്ചിട്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള തുക നല്‍കിയാല്‍ മതിയാകുന്ന പരിപാടി. ഈ ആശയം ആദ്യമായി നമ്മുടെ നാട്ടില്‍ നടപ്പാക്കിയത് ഈ കഫേയിലാണ്. ഈ സംസ്‌കാരം പാശ്ചാത്യ രാജ്യങ്ങള്‍ തുടങ്ങി വച്ചതാണ്. വാങ്ങുന്ന സാധനത്തിന് ഉപഭോക്താവിന് ഇഷ്ടമുള്ള പണം അടയ്ക്കാം എന്നതാണ് ഈ ആശയം.

cafe-happy-kochi2

ഇനിയുമുണ്ട് ഈ കഫേയുടെ വിശേഷങ്ങള്‍. നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ ബില്ല് നേരത്തെ തന്നെ മറ്റാരെങ്കിലും അടച്ചിട്ടുണ്ടാകും. നിങ്ങള്‍ നല്‍കുന്ന തുക അടുത്തതായി കഴിക്കാന്‍ വരുന്നവരുടെ ബില്ലായിരിക്കും.  അതുപോലെ തന്നെ ഇവിടുത്തെ മെനു കാര്‍ഡില്‍ ഒരൈറ്റത്തിന്റെയും വിലയെഴുതിയിട്ടില്ല. എന്നുവെച്ചാല്‍ നിങ്ങള്‍ എന്തുകഴിച്ചാലും അതിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പണം നല്‍കാം. എങ്ങനെയുണ്ട് ഇപ്പോള്‍ മനസ്സിലായില്ലേ ഈ കുഞ്ഞന്‍ കഫേ അത്ര ചെറുതൊന്നുമല്ല എന്ന്. 

ആഷിക്, ദിപക്ക്, മനു എന്നീ മുന്ന് ചെറുപ്പക്കാരാണ് ആ സംരംഭത്തിന് പിന്നില്‍. ഇവിടെ നിന്നും കിട്ടുന്ന ലാഭത്തില്‍ നിന്ന് ചെലവിനുള്ള പണം എടുത്ത് ബാക്കി തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കുന്നത്. ഇവര്‍ മൂന്നുപേരും ചേര്‍ന്നാണ് ഇവിടുത്തെ പാകം ചെയ്യലും വിളമ്പലും എല്ലാം. ഫ്രെഞ്ച് ഫ്രൈസ് മുതല്‍ നാടന്‍ കോമ്പിനേഷനായ പഴംപൊരിയും ബീഫും വരെ ഇവിടെ കിട്ടും.മെട്രോ നഗരമായ കൊച്ചിയില്‍ കാണാന്‍ ഏറെയുണ്ടെങ്കിലും, പരീക്ഷിക്കാന്‍ നിരവധി ഭക്ഷണയിടങ്ങള്‍ ഉണ്ടെങ്കിലും ഒരു വ്യത്യസ്ത ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കഫേ ഹാപ്പി കൊച്ചിയിലേക്ക് കയറിച്ചെല്ലാം. 

ഭക്ഷണം കഴിച്ചുകൊണ്ട് ഒരു ചെറിയ സന്നദ്ധപ്രവര്‍ത്തനത്തിന് നിങ്ങളും പങ്കാളികളാകുന്നു. ഈ ചെറുപ്പക്കാര്‍ തുടങ്ങിവെച്ച സന്തോഷത്തിന്റെ പൊട്ടാത്ത ചങ്ങലയുടെ കണ്ണികളാകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com