ADVERTISEMENT

ഇടുക്കി ഹിൽവ്യു പാർക്കിൽ ആരംഭിച്ച സാഹസിക വിനോദ സഞ്ചാര പദ്ധതികൾ അണക്കെട്ടുകൾ കാണാൻ എത്തുന്ന ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാർക്കിൽ ടൂറിസം പദ്ധതിയുടെ ഭാഗമായി വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കാണ് സാഹസിക ടൂറിസത്തിന് തുടക്കം കുറിച്ചത്. സ്‌കൈ സൈക്ലിങ്, കപ്പിൾ സ്വീപ് ലൈൻ, ബഗ്ഗി ട്രം പോളിൻ,ബർമ ബ്രിജ്, ഗൺ ഷൂട്ടിങ് തുടങ്ങിയ നൂനത സാഹസിക റൈഡുകളാണ് പാർക്കിൽ പുതിയതായി ആരംഭിച്ചത്. ഇത് കൂടാതെ കുട്ടികളുടെ പാർക്ക്, മലമുകളിലെ പാർക്കിലുള്ള ജലാശയത്തിലൂടെ പെഡൽ ബോട്ടിങ് എന്നിവയും വശ്യ മനോഹരമാണ്. 

 

സമുദ്ര ജലനിരപ്പിൽ നിന്ന് മൂവായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാർക്കിൽ നിന്നുമുള്ള ഇടുക്കി തടാകത്തിന്റെ കാഴ്ച ഹോളിവൂഡ് സിനിമകളിലെ വിസ്മയ കാഴ്ചകൾ പോലെ മനോഹരമാണ്.  മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ജലാശയത്തിന്റെ വിദൂര കാഴ്ചയും കോട്ടയം, എറണാകുളം ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളുടെ വിദൂര കാഴ്ചയും ആരേയും മോഹിപ്പിക്കും. തൊടുപുഴ- പുളിയൻമല സംസ്ഥാനപാതയിൽ പൈനാവ് വെള്ളപ്പാറ കൊലുമ്പൻ സമാധിക്ക് മുന്നിൽ നിന്ന് ചെറുതോണി അണക്കെട്ടിലേക്ക് പോകുന്ന റോഡിൽ സർക്കാർ അതിഥി മന്ദിരത്തിന് മുകളിലാണ് ഹിൽവ്യൂ പാർക്ക്. പാർക്കിലെ റൈഡുകൾ.

 

സ്‌കൈ സൈക്ലിങ്

പാർക്കിനുള്ളിലെ തടാകത്തോടു ചേർന്നുള്ള പാറക്കെട്ടുകൾക്ക് മുകളിലൂടെ നൂറ് മീറ്റർ ദൂരത്തിൽ പാറകൾ തമ്മിൽ ബന്ധിച്ചിരിക്കുന്ന കമ്പിയിലൂടെ സൈക്കിൾ ചവിട്ടി പോകുന്നതാണ് റൈഡ്. സൈക്കിളിൽ സഞ്ചരിക്കുന്നവരുടെ സൂരക്‌ഷ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.നൂറ് രൂപയാണ് സ്‌കൈ സൈക്ലിങിന് ടിക്കറ്റ് നിരക്ക്.

കപ്പിൾ സ്വീപ് ലൈൻ

പാർക്കിലെ തടാകത്തിന്റെ മുകളിലൂടെ ഇരു മലകളെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന റോപ്പിലൂടെ നൂറ് മീറ്റർ ദൂരത്തിൽ രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന സംവീധാനമാണ് ഇത്. 300 രൂപയാണ് രണ്ട് പേർക്കുള്ള ടിക്കറ്റ് നിരക്ക്.=

ബഗ്ഗി ട്രംപോളിൻ 

-ഇലക്ട്രിക് മോട്ടർ സംവിധാനം ഉപയോഗിച്ച് ഉയരത്തിൽ ചാടുന്ന വിനോദമാണ്. നൂറ് അടി വരെ ഉയർന്ന് ചാടുവാൻ കഴിയും. ഒരാൾക്ക് 100 രൂപയാണ് പാസ്.

ബർമ ബ്രിജ്

പാർക്കിലെ തടാകത്തിനു മുകളിലൂടെ മലകൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന കയർ പാലത്തിലൂടെ നടന്ന് പോകാവുന്നതാണ് ബർമ ബ്രിജ്. ഒരാൾക്ക് ചാർജ് 100 രൂപ 

 

ഗൺ ഷൂട്ടിങ്

ഗൺ ഉപയോഗിച്ച് പത്ത് റൗണ്ട് നിറ ഒഴിക്കുവാൻ കഴിയും. 50 രൂപ പാസ്.  400 രൂപ നൽകിയാൽ ഒരാൾക്ക് അഞ്ച് വിനോദങ്ങളും പ്രയോജനപ്പെടുത്താൻ കഴിയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com