ADVERTISEMENT

പ്രകൃതിയുടെ വശ്യത നിറഞ്ഞ സുന്ദരഭൂമിയാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. കായൽകാഴ്ചകൾ കണ്ട് ബോട്ടിങ്ങും നടത്തി നല്ലൊന്നാന്തരം വിഭവങ്ങൾ ആസ്വദിക്കണമെങ്കിൽ കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോമിലേക്ക് പോകണം. വേമ്പനാട്ടു കായലിന്റെ സൗന്ദര്യവും ഒട്ടും നഷ്ടമാകാത്ത കേരളത്തിന്റെ പാരമ്പര്യവും കോർത്തിണക്കിയ തറവാട് ഹെറിറ്റേജ് ഹോം ആരെയും ആകർഷിക്കും.

kumarakom-heritage-home1

140 വർഷം പഴക്കമുള്ള തറവാടിനെ ടൂറിസ്റ്റുകൾക്കായി ഒരുക്കിയപ്പോൾ സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവമായി മാറുന്നു ഇവിടുത്തെ താമസം. 

തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രൻ പാക്കേജ്

കുമരകത്തെത്തി അടിച്ചു പൊളിക്കാൻ ഇപ്പോഴിതാ തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രൻ പാക്കേജ് കൂടിയുണ്ട്. കുമരകത്തെ കാഴ്ചകൾ കാണാനും കായൽയാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കിയിരിക്കുന്നത്. 850 രൂപ മുടക്കിയാൽ വെൽക്കം ഡ്രിങ്ക്, 2 മണിക്കൂർ ശിക്കാരി ബോട്ടിങ് (കായൽ കാഴ്ചകൾ കാണാൻ), കേരള നോൺവെജ് മീൽസ് അല്ലെങ്കിൽ മലബാർ ചിക്കൻ ദം ബിരിയാണി, സ്വിമ്മിങ് പൂൾ, സഞ്ചാരികൾക്ക് ഫ്രഷാകാനും അൽപം വിശ്രമിക്കാനും രണ്ടു മുറികൾ, വൈകുന്നേരം ചായയും സ്നാക്സും എന്നീ സൗകര്യങ്ങളാണ് തറവാട്ടിൽ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 10 പേർ അടങ്ങിയ ഗ്രൂപ്പിനാണ് ഈ ഓഫർ. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് പാക്കേജിന്റെ സമയപരിധി.

kumarakom-heritage-home

കുറഞ്ഞ നിരക്കിൽ കുട്ടനാടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം എന്നതുതന്നെയാണ് കുമരകം തറവാട് ഹെറിറ്റേജ് ഹോം അതിഥികൾക്ക് മുമ്പിൽ വയ്ക്കുന്ന വലിയ വാഗ്‌ദാനം.

ബുക്കിങ്ങിന് - +919446503632 / +919447152447   Email:tharavaduhome@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com