ADVERTISEMENT

എംടിബി കേരളയുടെ  മൗണ്ടൻ ടെറയിൻ ബൈക്കിങ്ങിന്റെ ആറാം എഡിഷൻ വയനാട്ടിലെ മാനന്തവാടി പ്രയദർശിനി എസ്റ്റേറ്റിൽ ഈ മാസം 21, 22  തീയതികളിൽ അരങ്ങേറും.  യുസിഐ(യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷനൽ) അംഗീകരിച്ച ഇന്ത്യയിലെ ആദ്യ മൗണ്ടൻ ബൈക്കിങ് ചാമ്പ്യൻഷിപ്പ് ആണ് എംടിബി കേരള.

ntb2

യുസിഐ കലണ്ടറിൽ ഇടം പിടിച്ച എംടിബി കേരള, സൈക്കിൾ പ്രേമികൾക്കു വിരുന്നാകും.  ഡിസംബറിൽ വയനാടിന്റെ കുളിരനുഭവിച്ച് സാഹസികതയാസ്വദിക്കാനായി ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നായി സഞ്ചാരികളെത്തും. 

ntb

യുസിഐയുടെ അംഗീകാരം ഉള്ളതുകൊണ്ട് രാജ്യാന്തര നിലവാരത്തിലായിരിക്കും സൈക്കിൾ ട്രാക്കുകൾ ഒരുക്കുക.  ഈ മത്സരത്തിനൊപ്പം  അമേച്വർ എംടിബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ട്. രാജ്യാന്തര ട്രാക്കുകളുടെ ഗുണമേൻമ അനുഭവിച്ചറിയാനുള്ള അവസരമാണ് ഇതിലൂടെ എംടിബി പ്രേമികൾക്കു ലഭിക്കുക. 

ntb1

3000 അടി ഉയരത്തിലുള്ള പ്രിയദർശിനി എസ്റ്റേറ്റിലൂടെ അഞ്ചുകിലോമീറ്റർ ദൈർഘ്യമുള്ളതാണ് ട്രാക്ക്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി(KATPS), വയനാട്  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ(CFI) എന്നിവയുടെ ആഭിമുഖ്യത്തിലാണ് എംടിബി കേരള ചാമ്പ്യൻഷിപ്പ് നടത്തപ്പെടുന്നത്.

 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം- https://www.mtbkerala.com

വയനാടിന്റെ വന്യതയും വശ്യതയും സാഹസികതയുടെ മേമ്പൊടിയോടെ ആസ്വദിക്കാൻ എംടിബികേരള സഞ്ചാരികൾക്ക് അവസരം നൽകുന്നു.  എംടിബി കേരള കഴിഞ്ഞാൽ വയനാടിന്റെ കാഴ്ചകളിലേക്കു പെഡൽ ചവിട്ടുകയും ചെയ്യാം.

സാഹസിക സൈക്ലിങ്ങിലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റായ എംടിബി കേരളയുടെ മത്സരങ്ങൾക്ക് സിനിമാ താരം മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെ ആശംസകൾ നേർന്നിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com