ഇന്ത്യയുടെ ഈ അറ്റത്താണ് നേരം 'കളറായി' വെളുക്കുന്നത്; ഉദയവും അസ്തമയവും കാണാവുന്ന വിസ്മയതീരം

kanyakumari-pic
SHARE

ക്രിസ്മസ് അവധി എവിടെ ആഘോഷിക്കും എന്ന ചിന്തയിലാണോ?  എങ്കിൽ വരൂ.. കന്യാകുമാരിയിലേക്ക് യാത്ര പോകാം. കടലും തിരയും ഉദയവും അസ്തമയവും പിന്നെയും ഒട്ടേറെ കാഴ്ചകൾ കണ്ട് മടങ്ങാം. തയാറെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്തോളൂ...യാത്ര തുടങ്ങാം.

kanyakumari-travel2

സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന വിസ്മയതീരമാണ് കന്യാകുമാരി. കടല്‍ത്തീരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളും കന്യാകുമാരിയുടെ പ്രത്യേകതകളാണ്. അവധിയാഘോഷിക്കുവാനായി മിക്കവരും കന്യാകുമാരിയുടെ സൗന്ദര്യത്തിലേക്ക് അലിഞ്ഞുചേരാറുണ്ട്.

kanyakumari-travel5

മൂന്നലകടലുകള്‍ മുത്തമിടുന്ന അപൂര്‍വ്വതയാണ് കന്യാകുമാരിയുടെ ചാരുത. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ സംഗമിക്കുന്ന ഇൗ സ്വർഗഭൂമിയിലെ കാഴ്ച ആരെയും ആകർഷിക്കും. കന്യാകുമാരിയിലെത്തിയാൽ  ഗാന്ധി മണ്ഡപവും വിവേകാനന്ദപാറയും കാണാതെ ആർക്കും മടങ്ങാനാവില്ല.

kanyakumari-travel1

ഒരുമിച്ചു ചേരാൻ കഴിയാതെ പോയ കന്യാദേവിയും ശുചീന്ദ്ര ദേവനും നഷ്ടപ്രണയത്തിന്റെ തീവ്രതപേറി നിൽക്കുന്ന ഭൂമികയാണ് കന്യാകുമാരി. അന്ന്  ഇരുവരുടെയും  കല്യാണനാളിൽ ഉപയോഗിക്കാൻ കഴിയാതെ  പോയ അരിമണികൾ ഒരിക്കലും ക്ഷയിക്കാത്ത കല്ലുമണികളായി ഇന്നും ആ കടൽത്തീരത്ത് പ്രണയം പറഞ്ഞുകൊണ്ടിരിക്കുന്നു.

kanyakumari-travel6

അതുകൊണ്ടു തന്നെയായിരിക്കണം  കാണാനെത്തുന്നവരുടെയെല്ലാം ജീവിതത്തിൽ പ്രണയത്തിന്റെ നിറങ്ങൾ നൽകി ദേവി അനുഗ്രഹിക്കുന്നത്. സൂര്യന്റെ അസ്തമയം കാണാൻ ഈ കടലോളം മനോഹരമായ മറ്റിടങ്ങൾ കുറവാണ്. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും സംഗമിക്കുന്ന ഈ ത്രിവേണീസംഗമ ഭൂമിയിൽ കന്യാകുമാരി കടൽത്തീരത്ത് ഒരു  സായന്തനം ചെലവിടണം.

kanyakumari-travel8

ശാന്ത സുന്ദരമായ ആ തീരം അന്നത്തെ യാത്രയുടെ മുഴുവൻ ആലസ്യത്തേയും ആ ഒറ്റകാഴ്ചകൊണ്ട് മായ്ചുകളയും. വിവേകാനന്ദ പാറയും മഹാത്മാഗാന്ധി മെമ്മോറിയലും തിരുവള്ളുവരുടെ പ്രതിമയുമെല്ലാം കന്യാകുമാരിയിലെ ആ യാത്രയിൽ പുതുകാഴ്ചകളൊരുക്കും.

kanyakumari-travel3

കന്യാകുമാരിയിലെ ഉദയം കണ്ടുകൊണ്ടാകണം അടുത്ത പ്രഭാതത്തിൽ ഉണരേണ്ടത്. അത്തരത്തിലൊരു സ്ഥലം താമസിക്കാനായി തെരെഞ്ഞെടുക്കുന്നതാണ് ഉത്തമം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA