ഈ കാലം തിരിച്ചുവരും; ഇടുക്കി യാത്രയിലെ സുന്ദരനിമിഷം പങ്കിട്ട് നടൻ കാളിദാസ് ജയറാം

kalidas-jayaram
SHARE

'കൊറോണയോട് പോരാടി നമ്മൾ അതിജീവിക്കും' എന്ന കുറിപ്പുമായി യാത്രപോയ മിക്കവരും പഴയ ചിത്രങ്ങൾ ഉൾപ്പടെ വി‍ഡിയോകളും സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇൗക്കൂട്ടത്തിൽ സെലിബ്രറ്റികളുമുണ്ട്. ഇറ്റലിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഇറ്റലിയിൽ പോയ പഴയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട് ചില താരങ്ങൾ. ഇപ്പോഴിതാ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിലെ യുവനടൻ കാളിദാസ് പഴയകാല യാത്രയുടെ വി‍ഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്.

കാഴ്ചകളുടെ സുന്ദരഭൂമിയായ ഇടുക്കിയിലെ പച്ചക്കാനം എന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന വി‍ഡിയോയാണ് കാളിദാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ വിഷമം ഉണ്ടെന്നും കഴിഞ്ഞവർഷം പച്ചക്കാനത്ത് പോയപ്പോൾ കണ്ട കാഴ്ചയാണിതെന്നും താരം പറയുന്നു. ഇപ്പോഴത്തെ ഇൗ സാഹചര്യമെല്ലാം മാറി കാര്യങ്ങളെല്ലാം പഴയനിലയിലാവുമെന്ന് പ്രതീക്ഷയുണ്ടെന്നും കാളിദാസ് വി‍ഡിയോയുടെ താഴെ കുറിച്ചിട്ടുണ്ട്. എല്ലാവരും വീട്ടിൽ സുരക്ഷിതരായിരിക്കുകയെന്നും താരം പറയുന്നു.

കൊറോണ ഭീതിയിൽ രാജ്യത്തിന്റെ മിക്കയിടങ്ങളിലും ലോക്‌‍ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകളുടെ ജീവിതവും ആകെ മാറി.‌ എല്ലാ യാത്രകളും ഒഴിവാക്കിയതോടെ വേക്കേഷൻ യാത്രയ്ക്കായി പ്ലാനും പദ്ധതിയും തയാറാക്കിയവരും അവതാളത്തിലായി. മുൻകൂട്ടി യാത്രാടിക്കറ്റും ഹോട്ടലുമൊക്കെ ബുക്ക് ചെയ്തവർ ഇപ്പോൾ റദ്ദു ചെയ്യേണ്ട അവസ്ഥയിലുമായി. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ സുരക്ഷിതായിരിക്കുകയാണ്. കൊറോണ പിടിമുറുക്കിയ ഇൗ അവസരത്തിൽ പുറത്തിറങ്ങാനാവാതെ വീട്ടുകാര്യങ്ങൾ നോക്കിയും കുട്ടികളുമായി കളിച്ചും കുടുംബവുമൊന്നിച്ച് എല്ലാവരും വീട്ടിൽ തന്നെയാണ്.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA