പൂരപ്രേമികളുടെ മാത്രമല്ല, ഇല്ലാതായത് സഞ്ചാരികളുടെ കൂടി പൂരം

thrissur-uthralikavu-pooram
SHARE

'ലോകത്തിന്റെ ഏതൊക്കെ കോണിൽ യാത്ര ചെയ്തിട്ടും തൃശൂര്‍ പൂരം പോലെ മറ്റൊന്ന് കണ്ടിട്ടില്ല' എന്ന് പൂരം കണ്ട സഞ്ചാരികളായ ബ്രിട്ടീഷ് ദമ്പതികൾ പറഞ്ഞ വാക്കുകൾ മതി സഞ്ചാരികൾക്കും പൂരപ്രേമികൾക്കും എന്തായിരുന്നു പൂരമെന്ന് അറിയാൻ. പൂരത്തിന്റെ ആവേശം മനസിലും ശരീരത്തിലും പേറാൻ കേരളത്തിന്റെ പതിനാല് ജില്ലകളിൽ നിന്നും ഇന്ത്യയിലെ പലഭാഗങ്ങളിൽ നിന്നും ഒപ്പം വിദേശികളും കൂട്ടമായി എത്തിയിരുന്നു. പൂരം കണ്ട് അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങിയിരുന്നവരാണ് അകലെ നിന്നെത്തുന്നവർ. എന്നാൽ മലയാളികളുടെ സ്വന്തം പൂരം ഇത്തവണ കൊറോണയുടെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ചിരിക്കുകയാണ്.

 thrissur news

കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം മാസങ്ങൾക്കുമുമ്പ് നടന്നുകൊണ്ടിരുന്ന ഉത്സവത്തിനുള്ള ക്രമീകരണങ്ങൾ  നിർത്തിവച്ചിരുന്നു. സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശൂർ പൂരം ലോകമെമ്പാടും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്. ഇത്തവണ ക്ഷേത്ര ചടങ്ങുകൾ മാത്രമായി തൃശൂർ പൂരം അവസാനിക്കും. അഞ്ച് പേരിലധികം പേർ പങ്കെടുക്കില്ല.

പൂരമില്ലെങ്കിലും അറിയാം അൽപം പൂര ചരിത്രം

ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസ്സോടുകൂടി ആഘോഷിക്കുന്ന ഉത്സവം കൂടിയാണ് തൃശൂർ പൂരം. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. എന്നാൽ 1796 ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പല ക്ഷേത്രങ്ങളിൽ നിന്നുള്ള സംഘങ്ങൾക്ക്  ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല.

thrissur-pooram

പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ തൃശൂർ പൂരം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. 

ആകർഷണങ്ങൾ

പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേളം, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവയാണ് പൂരത്തിന്റെ പ്രധാന ആകർഷണങ്ങൾ.

വര്‍ണപൊലിമയും താളസമൃദ്ധിയും ഒത്തു ചേരുന്ന തൃശ്ശൂര്‍ പൂരത്തെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവമെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിനാളുകള്‍ പൂരമാഘോഷിക്കാന്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെത്തിച്ചേരുന്നു. കേരളീയ വാസ്തുവിദ്യാപാരമ്പര്യത്തിന്റെ ഉത്തമോദാഹരണമായ വടക്കുംനാഥ ക്ഷേത്രത്തിന്റെ അങ്കണത്തിലാണ് പൂരം നടക്കുന്നത്. നെറ്റിപ്പട്ടം കെട്ടിയ 30 ഗജവീരന്മാരാണ് തൃശ്ശൂര്‍ പൂരത്തിനെഴുന്നെള്ളുന്നത്. 

കുടമാറ്റമാണ് ഉത്സവത്തിന്റെ മറ്റൊരു വിശേഷം. വിവിധ വര്‍ണങ്ങളിലുള്ള മുത്തുക്കുടകള്‍ താളാത്മകമായി അതിവേഗം മാറിമാറിയുയര്‍ത്തി കാണിക്കുന്ന ചടങ്ങാണ് കുടമാറ്റം. കേരളത്തിലെ ഏറ്റവും പ്രഗല്‍ഭരായ താളവിദ്വാന്മാരണിനിരക്കുന്ന ചെണ്ടമേളവും പഞ്ചവാദ്യവും കാഴ്ചക്കാരെ ആവേശത്തിമിർപ്പിലാഴ്ത്തും. രണ്ടു ദിവത്തോളം നീളുന്ന കാഴ്ചയുടെ ഉത്സവത്തിന് ഗംഭീരമായ കരിമരുന്നു പ്രയോഗത്തോടെയാണ് തിരശ്ശീല വീഴുന്നത്.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA