ADVERTISEMENT

തെക്കിന്റെ കാശ്മീരായ മൂന്നാർ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ്. അവധിയായാൽ മിക്കവരും യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നതും ഇൗ സുന്ദരഭൂമി തന്നെയാണ്. കാലാവസ്ഥ കൊണ്ടും കാഴ്ചകൾ കൊണ്ടും അനുഗ്രഹീതമാണ് മൂന്നാർ. സന്ദർശകരെ കാത്ത് നിരവധി ഇടങ്ങൾ മൂന്നാറിലുണ്ട്. കൂടാതെ തണുപ്പിന്റെ ലഹരിയും പ്രക‍ൃതിയുടെ പച്ചപ്പും ആസ്വദിച്ച് താമസിക്കുവാൻ റിസോർട്ടുകളും ഹോംസ്റ്റെകളും ഹോട്ടലുകളുമൊക്കെയുണ്ട്. കാഴ്ചകളുടെ സ്വർഗമാണിവിടം.

തിരുവനന്തപുരത്ത് ഗവർണർ താമസിക്കുന്നത് രാജ്ഭവനിലാണ്. എന്നാൽ തലസ്ഥാനത്തെ രാജ്ഭവനെക്കൂടാതെ മറ്റൊരു രാജ്ഭവൻ മൂന്നാറിലുണ്ട്.ദേവികുളം ടൗണിലെ ടൂറിസം വകുപ്പിന്റെ റിസോർട്ടാണ് രാജ്ഭവൻ. പണ്ട് രാജഭരണകാലത്ത് രാജാക്കൻമാർക്ക് താമസിക്കുവാനായി പണിത വേനൽക്കാല വസതിയാണിത്.

പിന്നീട് ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയും ചെയ്തു. അതിനുശേഷമാണ് ടൂറിസം വകുപ്പിന്റെ കയ്യിലെത്തിയത്. പേര് രാജ് ഭവൻ എന്നാണെങ്കിലും ഇതുവരെ ഗവർണർമാരൊന്നും ഇവിടെ താമസിച്ചിട്ടില്ലത്രേ.

English Summary: Idukki Munnar Raj Bhavan

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com