ADVERTISEMENT

 കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കോട്ടപ്പാറ വ്യൂ പോയിന്റിലേക്ക് സഞ്ചാരികളുടെ പ്രവാഹം. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് ഏതാനും മാസങ്ങളായി കോട്ടപ്പാറയിലേക്കു സഞ്ചാരികൾ കാര്യമായി എത്തിയിരുന്നില്ല. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹം ആരംഭിച്ചത് പ്രദേശവാസികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.

 

മഞ്ഞിന്റെ വസന്തം വിരിയുന്ന കാഴ്ചകൾ കാണുന്നതിനാണു കോട്ടപ്പാറയിലേക്കു സഞ്ചാരികൾ കൂട്ടമായി എത്തുന്നത്. വണ്ണപ്പുറത്തു നിന്നു മുള്ളരിങ്ങാട് റൂട്ടിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറയിൽ എത്താം. പുലർച്ചെ 3 മുതലാണ് മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ദൃശ്യഭംഗി കാണാൻ കേരളത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കോട്ടപ്പാറയിൽ എത്തുന്നത്. കോട്ടപ്പാറ കുരിശുപള്ളിക്കു സമീപത്തുനിന്നു   150  മീറ്റർ നടന്നാൽ വ്യൂ പോയിന്റിൽ എത്താം. 

 

അവധി ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ്.  കോവിഡ് കാലം ആരംഭിച്ചതോടെ കോട്ടപ്പാറയുടെ മുകൾ ഭാഗത്തേക്കു സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വണ്ണപ്പുറത്തും സമീപ പഞ്ചായത്തുകളിലും കോവിഡ് വ്യാപനം രൂക്ഷമായിട്ടും പഞ്ചായത്ത്, ഫോറസ്റ്റ്, പൊലീസ് അധികാരികൾ ആരും തന്നെ സഞ്ചാരികളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com